വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.

പുറത്തുള്ള ഇന്ത്യന്‍ വംശജര്‍, ഇന്ത്യയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ആഹ്ലാദിക്കുന്നുവെന്നും ഇന്ത്യ ഉയര്‍ച്ച നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലുള്ള ജനങ്ങള്‍ക്ക് ഇപ്പോള്‍ അവസരങ്ങളും ശരിയായ സാഹചര്യവും ലഭിച്ചുതുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉടന്‍ തന്നെ ഇന്ത്യയെ മാറ്റിമറിക്കാന്‍ ജനങ്ങള്‍ക്കു സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേന്ദ്ര ഗവണ്‍മെന്റിനെതിരെ ഒറ്റ അഴിമതിയാരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതി കുറച്ചുകൊണ്ടുവരുന്നതില്‍ സാങ്കേതിക വിദ്യക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിക്കവേ, ഇളവുകള്‍ അര്‍ഹരായവര്‍ക്കു ലഭ്യമാക്കുന്നതിനും ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളില്‍ എത്താതെ ചോര്‍ന്നുപോകുന്ന ദുരവസ്ഥ അവസാനിപ്പിക്കുന്നതിനും പദ്ധതി സഹായകമായിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.  ‘വികസിത ഇന്ത്യയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആരോഗ്യപൂര്‍ണമായ ഇന്ത്യയെക്കുറിച്ച്, വിശേഷിച്ച് നല്ല ആരോഗ്യമുള്ള സ്ത്രീകളും കുട്ടികളുമുള്ള ഇന്ത്യയെക്കുറിച്ച്, ആണു ഞാന്‍ ചിന്തിക്കുന്നത്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
.
പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാന്‍ തയ്യാറായ കുടുംബങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

അഞ്ചു കോടി ദരിദ്ര കുടുംബങ്ങള്‍ക്കു പാചകവാതക കണക്ഷന്‍ ലഭ്യമാക്കാനുള്ള പദ്ധതി പ്രധാനമന്ത്രി വിശദീകരിച്ചു..
‘വികസിത ഇന്ത്യയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആരോഗ്യപൂര്‍ണമായ ഇന്ത്യയെക്കുറിച്ച്, വിശേഷിച്ച് നല്ല ആരോഗ്യമുള്ള സ്ത്രീകളും കുട്ടികളുമുള്ള ഇന്ത്യയെക്കുറിച്ച്, ആണു ഞാന്‍ ചിന്തിക്കുന്നത്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM-KISAN crosses ₹4.27 lakh crore disbursal, over 9.35 crore farmers benefit

Media Coverage

PM-KISAN crosses ₹4.27 lakh crore disbursal, over 9.35 crore farmers benefit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 25
March 25, 2026

PM Modi’s Blueprint for a Stronger India: Empowerment, Infrastructure & Economic Resilience in Action