Corruption has adversely impacted the aspirations of the poor and the middle class: PM
700 Maoists surrendered after demonetization and this number is increasing: PM
Today a horizontal divide - on one side are the people of India and the Govt & on the other side are a group of political leaders: PM
India is working to correct the wrongs that have entered our society: PM
Institutions should be kept above politics; the Reserve Bank of India should not be dragged into controversy: PM

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു രാജ്യസഭയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടിപ്രസംഗം നടത്തി.

പല അഗംങ്ങളും തങ്ങളുടെ കാഴ്ചപ്പാട് പങ്കുവെച്ചുവെന്നും രൂപാ നോട്ടുകള്‍ അസാധുവാക്കുന്നതു സംബന്ധിച്ചു നല്ല രീതിയില്‍ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള പോരാട്ടം രാഷ്ട്രീയ യുദ്ധമല്ലെന്നും ഏതെങ്കിലും പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതി പാവങ്ങളുടെയും മധ്യവര്‍ഗത്തിന്റെയും പ്രതീക്ഷകളെ തകിടംമറിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാവങ്ങളുടെ കരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി, നിലവിലുള്ള സംവിധാനത്തെ വഞ്ചിക്കുന്നവരെ കണിശമായി നേരിടേണ്ടിവരുമെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 

രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം 700 മാവോയിസ്റ്റുകള്‍ കീഴടങ്ങിയെന്നും കീഴടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വശത്തും കേന്ദ്ര ഗവണ്‍മെന്റും ഇന്ത്യന്‍ ജനതയും, മറുവശത്ത് ഒരു സംഘം രാഷ്ട്രീയ നേതാക്കളും എന്ന രീതിയില്‍ വ്യക്തമായ വേര്‍തിരിവ് ഉണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

സമൂഹത്തില്‍ വന്നുപെട്ട തെറ്റുകളെ തിരുത്താനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗിക മാറ്റത്തിനായി നാം എപ്പോഴും മുന്നോട്ടുകുതിക്കണമെന്നും നമ്മുടെ രാജ്യത്തിന്റെ കരുത്ത് ഒരിക്കലും കുറച്ചുകാണരുതെന്നും വ്യക്തമാക്കി.

സ്ഥാപനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി നിലകൊള്ളണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സാധാരണക്കാരനു കരുത്തു പകരുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് സംഭരണം നടത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇ-വിപണിയിലൂടെ സുതാര്യമാക്കി.

സ്വച്ഛ് ഭാരതിന്റെ സന്ദേശം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നതിനു പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിനന്ദിച്ചു. ഗ്രാമീണ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ശുചിത്വം പൊതുമുന്നേറ്റമായി മാറണമെന്നും ഇതിനായി നാമെല്ലാം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
UPI reigns supreme in digital payments kingdom

Media Coverage

UPI reigns supreme in digital payments kingdom
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Assam Chief Minister meets PM Modi
December 02, 2024