അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഇന്ന്, ദിവ്യാംഗ സഹോദരിമാർക്കും സഹോദരന്മാർക്കും അന്തസ്സ്, പ്രാപ്യത, അവസരം എന്നിവ ഉറപ്പാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ദിവ്യാംഗർ അവരുടെ സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും കാരണം വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും നമ്മുടെ ദേശീയ പുരോഗതിയെ ​ഗണ്യമായ രീതിയിൽ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "വർഷങ്ങളായി നിയമങ്ങൾ, പ്രാപ്യമായ അടിസ്ഥാന സൗകര്യങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ നയങ്ങൾ, സഹായ സാങ്കേതികവിദ്യകളിലെ നവീകരണങ്ങൾ എന്നിവയിലൂടെ ദിവ്യാംഗ് കല്യാണി (ഭിന്നശേഷിക്കാരുടെ ക്ഷേമം) ലേക്കുള്ള സുപ്രധാന നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. വരും കാലങ്ങളിലും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ, നമ്മുടെ ദിവ്യാംഗ സഹോദരിമാർക്കും സഹോദരന്മാർക്കും അന്തസ്സ്, പ്രാപ്യത, അവസരം എന്നിവ എല്ലായ്പ്പോഴും ഉറപ്പാക്കാനുള്ള നമ്മുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. അവരുടെ സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും കാരണം അവർ വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. അതോടൊപ്പം, അവർ നമ്മുടെ ദേശീയ പുരോഗതിയെ ഗണ്യമായി സമ്പന്നമാക്കി. വർഷങ്ങളായി, നിയമങ്ങൾ, പ്രാപ്യമായ അടിസ്ഥാന സൗകര്യങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ നയങ്ങൾ, സഹായ സാങ്കേതികവിദ്യകളിലെ നവീകരണങ്ങൾ എന്നിവയിലൂടെ ദിവ്യാംഗ് കല്യാണിന് വേണ്ടി ഇന്ത്യ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരും കാലങ്ങളിലും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Handloom — weaving India’s heritage into global growth

Media Coverage

Handloom — weaving India’s heritage into global growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
നിസ്വാർത്ഥ സേവന മനോഭാവം ‍എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
August 07, 2026

 നിസ്വാർത്ഥ സേവനത്തിന്റെ ഗുണത്തെയും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയെന്ന ഉദാത്ത മാതൃകയെയും എടുത്തുകാണിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

"किं चन्द्रमाः प्रत्युपकारलिप्सया करोति गोभिः कुमुदावबोधनम्।

स्वभाव एवोन्नतचेतसां सतां परोपकारव्यसनं हि जीवितम्॥"

പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു:

किं चन्द्रमाः प्रत्युपकारलिप्सया करोति गोभिः कुमुदावबोधनम्।

स्वभाव एवोन्नतचेतसां सतां परोपकारव्यसनं हि जीवितम्॥