ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്ക-യുടെ പ്രധാനമന്ത്രി H.E.ഡോ. ഹരിണി അമരസൂര്യ, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
ഊഷ്മളമായ സ്വാഗതം ആശംസിച്ചുകൊണ്ട്,ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരവും ബഹുമുഖവുമായ ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങൾക്ക് പുതിയ ആക്കം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ ശ്രീലങ്കയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തെ പരാമർശിച്ച് , സന്ദർശനത്തിനിടെ, സഹകരണത്തിന്റെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തി പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയത്, പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു .
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നവീകരണ വികസന സഹകരണം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പ്രത്യേക ബന്ധങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ഇരു രാജ്യങ്ങളുടെയും പങ്കിട്ട വികസന യാത്രയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
പ്രസിഡന്റ് ദിസനായകയ്ക്ക് ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കയുടെ ഭാഗത്ത് നിന്നുള്ള തുടർ ഇടപെടലുകൾക്കായി കാത്തിരിക്കുന്നതായി പറഞ്ഞു.
Glad to welcome Prime Minister of Sri Lanka, Ms. Harini Amarasuriya. Our discussions covered a broad range of areas, including education, women's empowerment, innovation, development cooperation and welfare of our fishermen. As close neighbours, our cooperation holds immense… pic.twitter.com/5ARYRVl5Ts
— Narendra Modi (@narendramodi) October 17, 2025


