പങ്കിടുക
 
Comments
“രാഷ്ട്രപതി ഇരുസഭകളെയും ദീർഘവീക്ഷണത്തോടെ അഭിസംബോധന ചെയ്ത് രാജ്യത്തിന് ദിശാബോധം നൽകി”
“ആഗോളതലത്തിൽ ഇന്ത്യയെ കാണുന്നത് ശുഭാപ്തിവിശ്വാസത്തോടെയും പ്രതീക്ഷയോടെയും”
“ഇന്ന് പരിഷ്കാരങ്ങൾ നിർബന്ധിതമായല്ല, മറിച്ച് ബോധ്യത്തിലൂടെയാണ് നടപ്പാക്കുന്നത്”
“യുപിഎയുടെ കീഴിലുള്ള ഇന്ത്യയുടേത് ‘നഷ്ടമായ ദശകം’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ ഈ ദശകത്തെ ‘ഇന്ത്യയുടെ ദശകം’ എന്ന് വിളിക്കുന്നു”
“ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, ശക്തമായ ജനാധിപത്യത്തിന് ക്രിയാത്മക വിമർശനം അത്യന്താപേക്ഷിതമാണ്. വിമർശനം ‘ശുദ്ധിയജ്ഞം’പോലെയാണ്”
“ക്രിയാത്മക വിമർശനത്തിനുപകരം, ചിലർ നിർബന്ധിത വിമർശനം നടത്തുന്നു”
“140 കോടി ഇന്ത്യക്കാരുടെ അനുഗ്രഹമാണ് എന്റെ സുരക്ഷാ കവചം”
“ഞങ്ങളുടെ ഗവണ്മെന്റ് ഇടത്തരക്കാരുടെ സ്വപ്നങ്ങളെ അഭിസംബോധന ചെയ്തു. അവരുടെ സത്യസന്ധതയെ ഞങ്ങൾ ആദരിച്ചു”
“ഇന്ത്യൻ സമൂഹത്തിന് നിഷേധാത്മകതയെ നേരിടാനുള്ള കഴിവുണ്ട്; പക്ഷേ, അത് ഒരിക്കലും ഈ നിഷേധാത്മകതയെ അംഗീകരിക്കുന്നില്ല”

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി.

ഇരുസഭകളെയും ദീർഘവീക്ഷണത്തോടെ അഭിസംബോധന ചെയ്ത് ബഹുമാനപ്പെട്ട രാഷ്ട്രപതി രാജ്യത്തിന് ദിശാബോധം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം ഇന്ത്യയുടെ ‘നാരീശക്തി’യെ (സ്ത്രീശക്തി) പ്രചോദിപ്പിക്കുകയും ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും അവർക്കിടയിൽ അഭിമാനബോധം വളർത്തുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “‘നിശ്ചയദാർഢ്യത്തിലൂടെ നേട്ടം’ എന്നതിന്റെ വിശദമായ രൂപരേഖ രാഷ്ട്രപതി നൽകി” - പ്രധാനമന്ത്രി പറഞ്ഞു.

വെല്ലുവിളികൾ ഉയർന്നുവന്നേക്കാമെന്നും, എന്നാൽ 140 കോടി ഇന്ത്യക്കാരുടെ നിശ്ചയദാർഢ്യത്തിലൂടെ നമ്മുടെ വഴിയിൽ വരുന്ന എല്ലാ പ്രതിബന്ധങ്ങളും രാജ്യത്തിനു തരണം ചെയ്യാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടിലൊരിക്കൽ മാത്രമുണ്ടാകുന്ന ദുരന്തത്തെയും യുദ്ധത്തെയും രാജ്യം കൈകാര്യം ചെയ്ത രീതി ഓരോ ഇന്ത്യക്കാരനിലും ആത്മവിശ്വാസം നിറച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു പ്രതിസന്ധിഘട്ടത്തിലും ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു.

ആഗോളതലത്തിൽ ശുഭാപ്തിവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരത, ഇന്ത്യയുടെ ആഗോള നില, ഇന്ത്യയുടെ വർധിച്ചുവരുന്ന കഴിവുകൾ, ഇന്ത്യയിൽ ഉയർന്നുവരുന്ന പുതിയ സാധ്യതകൾ എന്നിവയ്ക്കാണ് ഈ ശുഭാപ്തിവിശ്വാസത്തിനുള്ള ഖ്യാതി പ്രധാനമന്ത്രി നൽകിയത്. രാജ്യത്തെ വിശ്വാസത്തിന്റെ അന്തരീക്ഷത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, സുസ്ഥിരവും നിർണ്ണായകവുമായ ഗവണ്മെന്റാണ് ഇന്ത്യയുടേതെന്നു ചൂണ്ടിക്കാട്ടി. പരിഷ്കാരങ്ങൾ നിർബന്ധിതമായല്ല, മറിച്ച് ബോധ്യത്തി‌ലൂടെയാണ് നടപ്പാക്കുന്നത് എന്ന വിശ്വാസത്തിന് അദ്ദേഹം അടിവരയിട്ടു. “ഇന്ത്യയുടെ സമൃദ്ധിയിൽ ലോകം അഭിവൃദ്ധി കാണുന്നു”- അദ്ദേഹം പറഞ്ഞു.

2004നും 2014നും ഇടയിലുള്ള വർഷങ്ങൾ കുംഭകോണങ്ങളാൽ നിറഞ്ഞിരുന്നുവെന്നും അതേസമയം രാജ്യത്തിന്റെ എല്ലാ കോണുകളിലും ഭീകരാക്രമണങ്ങൾ നടന്നിരുന്നുവെന്നും 2014ന് മുമ്പുള്ള ദശകത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് പ്രധാനമന്ത്രി പറഞ്ഞു. ആ ദശകം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്കു സാക്ഷ്യം വഹിക്കുകയും ആഗോള വേദികളിൽ ഇന്ത്യയുടെ ശബ്ദം വളരെ ദുർബലമാകുകയും ചെയ്തു. ‘മൗകെ മേം മുസീബത്ത്’ - അവസരങ്ങളുടെ പ്രതികൂലതകളാലാണ് ആ കാലഘട്ടം അടയാളപ്പെടുത്തപ്പെട്ടത്.

രാജ്യം ഇന്ന് ആത്മവിശ്വാസം നിറഞ്ഞതാണെന്നും അതിന്റെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളും സാക്ഷാത്കരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ പ്രതീക്ഷയുടെ കണ്ണുകളോടെ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ സുസ്ഥിരതയ്ക്കും സാധ്യതയ്ക്കുമാണ് ഇതിന്റെ ഖ്യാതി നൽകിയത്. യുപിഎയുടെ കീഴിലുള്ള ഇന്ത്യയുടേത് ‘നഷ്ടമായ ദശകം’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ ഈ ദശകത്തെ ‘ഇന്ത്യയുടെ ദശകം’ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ശക്തമായ ജനാധിപത്യത്തിന് ക്രിയാത്മക വിമർശനം അനിവാര്യമാണെന്നു വ്യക്തമാക്കി. വിമർശനം ‘ശുദ്ധിയജ്ഞം’ (ശുദ്ധീകരണ യജ്ഞം) പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ വിമർശനത്തിന് പകരം ചിലർ നിർബന്ധിത വിമർശനങ്ങളിൽ മുഴുകിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകമായ വിമർശനങ്ങൾക്ക് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ മുഴുകുന്ന നിർബന്ധിത വിമർശകരാണ് കഴിഞ്ഞ 9 വർഷമായി നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആദ്യമായി അടിസ്ഥാനസൗകര്യങ്ങൾ അനുഭവിക്കുന്ന ജനങ്ങളിൽ ഇത്തരം വിമർശനങ്ങൾ ചെലവാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബവാഴ്ചയിലല്ല, പകരം 140 കോടി ഇന്ത്യക്കാരുടെ കുടുംബത്തിലെ അംഗമാണ് താനെന്നും അദ്ദേഹം പറഞ്ഞു. “140 കോടി ഇന്ത്യക്കാരുടെ അനുഗ്രഹമാണ് എന്റെ ‘സുരക്ഷാ കവചം’”- പ്രധാനമന്ത്രി പറഞ്ഞു.

നിരാലംബരോടും അവഗണിക്കപ്പെട്ടവരോടുമുള്ള പ്രതിബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, ഗവണ്മെന്റിന്റെ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം ദളിതർക്കും ഗോത്രവർഗത്തിനും സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കുമാണ് ലഭിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഇന്ത്യയുടെ നാരീശക്തിക്കു കരുത്തേകാനുള്ള ശ്രമങ്ങളൊന്നും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞു. ഭാരതത്തിലെ അമ്മമാർ ശക്തിപ്പെടുമ്പോൾ ജനങ്ങളും ശക്തിപ്പെടുമെന്നും ജനങ്ങൾ ശക്തിപ്പെടുമ്പോൾ അത് സമൂഹത്തെ ശക്തിപ്പെടുത്തുമെന്നും അത് രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടത്തരക്കാരുടെ അഭിലാഷങ്ങൾ ഗവണ്മെന്റ് അഭിസംബോധന ചെയ്യുകയും അവരുടെ സത്യസന്ധതയ്ക്ക് അവരെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാധാരണ പൗരന്മാർ ശുഭപ്രതീക്ഷ നിറഞ്ഞവരാണെന്നു പറഞ്ഞ പ്രധാനമന്ത്രി, നിഷേധാത്മകതയെ നേരിടാനുള്ള കഴിവ് ഇന്ത്യൻ സമൂഹത്തിനുണ്ടെങ്കിലും അത് ഒരിക്കലും ഈ നിഷേധാത്മകതയെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
PM-KISAN helps meet farmers’ non-agri expenses too: Study

Media Coverage

PM-KISAN helps meet farmers’ non-agri expenses too: Study
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates Tamil Nadu for PM MITRA mega textiles park at Virudhunagar
March 22, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has said that PM MITRA mega textiles park will boost the local economy of aspirational district of Virudhunagar.

The Prime Minister was replying to a tweet by the Union Minister, Shri Piyush Goyal announcing the launch of the mega textile park.

The Prime Minister tweeted :

"Today is a very special day for my sisters and brothers of Tamil Nadu! The aspirational district of Virudhunagar will be home to a PM MITRA mega textiles park. This will boost the local economy and will prove to be beneficial for the youngsters of the state.

#PragatiKaPMMitra"