“എന്റെ സുഹൃത്തുകൂടിയായ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം ഞാൻ ഇന്നു മലേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുകയാണ്.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സമീപവർഷങ്ങളിൽ വലിയ പുരോഗതിക്കു സാക്ഷ്യംവഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള ചർച്ചകളിലേക്കും, നമ്മുടെ ‘സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം’ കൂടുതൽ ശക്തിപ്പെടുത്തുന്നതിലേക്കും ഞാൻ ഉറ്റുനോക്കുന്നു. പ്രതിരോധ-സുരക്ഷ ബന്ധങ്ങൾ ദൃഢമാക്കുക, സാമ്പത്തിക-നൂതനാശയ പങ്കാളിത്തം വർധിപ്പിക്കുക, പുതിയ മേഖലകളിലേക്കു നമ്മുടെ സഹകരണം വ്യാപിപ്പിക്കുക എന്നിവയാണു ഞങ്ങൾ ലക്ഷ്യമിടുന്നത്.

മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ കാണാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഏകദേശം മുപ്പതുലക്ഷത്തോളം വരുന്ന അവർ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസസമൂഹങ്ങളിൽ ഒന്നാണ്. മലേഷ്യയുടെ പുരോഗതിക്കായി അവർ നൽകുന്ന വലിയ സംഭാവനകളും, നമ്മുടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സജീവമായ പാലമെന്ന നിലയിലുള്ള അവരുടെ പങ്കും നമ്മുടെ ചരിത്രപരമായ സൗഹൃദത്തിന് കരുത്തുറ്റ അടിത്തറ നൽകുന്നു.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Science and the power of jan bhagidari can lead to a TB-free India

Media Coverage

Science and the power of jan bhagidari can lead to a TB-free India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Nagaland meets Prime Minister
March 24, 2026