പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലേക്ക് അമേരിക്കയെ സ്വാഗതം ചെയ്തു. ഈ നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ശ്രീ. മോദി നന്ദി പറഞ്ഞു.
കാലാവസ്ഥാ പ്രത്യേക പ്രസിഡൻഷ്യൽ പ്രതിനിധി ശ്രീ ജോൺ കെറിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"അത്ഭുതകരമായ വാർത്ത! അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഞാൻ നന്ദി പറയുന്നു, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലേയ്ക്ക് യുഎസ്‌എയെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് സുസ്ഥിരമായ ഒരു ഭൂമിക്കായി സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിനുള്ള നമ്മുടെ പങ്കിട്ട അന്വേഷണം സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും."
Wonderful news @ClimateEnvoy! I thank @POTUS and wholeheartedly welcome the USA to the @isolaralliance. This will further strengthen the Alliance in our shared quest of harnessing solar energy for a sustainable planet. https://t.co/vWlzCmws3q
— Narendra Modi (@narendramodi) November 10, 2021


