ഗാസയിലെ സമാധാനശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സ്വാഗതംചെയ്തു. ബന്ദികളുടെ മോചനത്തിന്റെ സൂചനകൾ നിലവിലുള്ള മാനുഷികവും നയതന്ത്രപരവുമായ ശ്രമങ്ങളിൽ നിർണായക മുന്നേറ്റത്തെ പ്രതിനിധാനംചെയ്യുന്നുവെന്നു ശ്രീ മോദി പറഞ്ഞു.
മേഖലയിൽ സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിനു സംഭാവനയേകുന്ന എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നു പ്രധാനമന്ത്രി ആവർത്തിച്ചു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഗാസയിലെ സമാധാനശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന ഈ വേളയിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങൾ സ്വാഗതംചെയ്യുന്നു. ബന്ദികളുടെ മോചനത്തിന്റെ സൂചനകൾ സുപ്രധാന മുന്നേറ്റമാണ്.
സ്ഥിരവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ തുടർന്നും ശക്തമായി പിന്തുണയ്ക്കും.
@realDonaldTrump
@POTUS”
We welcome President Trump’s leadership as peace efforts in Gaza make decisive progress. Indications of the release of hostages mark a significant step forward.
— Narendra Modi (@narendramodi) October 4, 2025
India will continue to strongly support all efforts towards a durable and just peace.@realDonaldTrump @POTUS


