സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നംകണ്ടവരുടെ മഹത്തായ ധൈര്യത്തെയും പ്രയത്നത്തെയും അനുസ്മരിച്ചു
1947ല്‍ ഈ ദിവസമാണു നമ്മുടെ ദേശീയ പതാക സ്വീകരിച്ചത് എന്നതിനാല്‍ നമ്മുടെ ചരിത്രത്തില്‍ ജൂലൈ 22നു പ്രത്യേക പ്രസക്തിയുണ്ട്: പ്രധാനമന്ത്രി

‘ഹര്‍ ഘര്‍ തിരംഗ’ (ഓരോ വീട്ടിലും ത്രിവര്‍ണപതാക) മുന്നേറ്റത്തിനു കരുത്തുപകരണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നംകണ്ടവരുടെ മഹത്തായ ധൈര്യത്തെയും പ്രയത്നത്തെയും ശ്രീ മോദി അനുസ്മരിച്ചു. ത്രിവര്‍ണപതാകയുമായി ബന്ധപ്പെട്ട സമിതിയുടെയും പണ്ഡിറ്റ് നെഹ്രു ഉയര്‍ത്തിയ ആദ്യത്തെ ത്രിവര്‍ണപതാകയുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടെ ചരിത്രത്തില്‍നിന്നുള്ള മൂല്യവത്തായ ചില വിവരങ്ങളും അദ്ദേഹം പങ്കിട്ടു. 1947ല്‍ ഈ ദിവസമാണു ത്രിവര്‍ണപതാക നമ്മുടെ ദേശീയ പതാകയായി സ്വീകരിച്ചത് എന്നതിനാല്‍ നമ്മുടെ ചരിത്രത്തില്‍ ജൂലൈ 22നു പ്രത്യേക പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ട്വീറ്റുകളുടെ ശ്രേണിയില്‍ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: 

“ഈ വര്‍ഷം, നാം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുമ്പോള്‍, നമുക്കു ‘ഹര്‍ ഘര്‍ തിരംഗ’ മുന്നേറ്റത്തിനും കരുത്തുപകരാം. ഓഗസ്റ്റ് 13നും 15നുമിടയ്ക്കു നിങ്ങളുടെ വീടുകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യൂ. ഈ ജനകീയമുന്നേറ്റം ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം ദൃഢമാക്കും.” 

“നമ്മുടെ ചരിത്രത്തില്‍ ജൂലൈ 22 എന്ന ഇന്നത്തെ ദിവസത്തിനു പ്രത്യേക പ്രസക്തിയുണ്ട്. 1947ല്‍ ഈ ദിവസമാണു നമ്മുടെ ദേശീയ പതാക സ്വീകരിച്ചത്. നമ്മുടെ ത്രിവര്‍ണപതാകയുമായി ബന്ധപ്പെട്ട സമിതിയുടെയും പണ്ഡിറ്റ് നെഹ്രു ഉയര്‍ത്തിയ ആദ്യത്തെ ത്രിവര്‍ണപതാകയുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടെ ചരിത്രത്തില്‍നിന്നുള്ള മൂല്യവത്തായ ചില വിവരങ്ങളും പങ്കിടുന്നു.”

“നാം കോളനിവാഴ്ചയ്ക്കെതിരെ പോരാടുമ്പോള്‍ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധൈര്യവും പ്രയത്നവും ഇന്നു നാം അനുസ്മരിക്കുന്നു. അവരുടെ കാഴ്ചപ്പാടു നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത നാം തുടരുന്നു.”

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 26
August 26, 2026

Accountability Meets Ambition: Record Low NPAs, Record Defence Output, Record Digital Adoption Under the Leadership of PM Modi