പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ ഉൽപ്പാദനമേഖലയിൽ ഏറ്റവും പുതിയ GST പരിഷ്കാരങ്ങൾ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനത്തിന് ഊന്നൽ നൽകി. #NextGenGST സംരംഭം ലളിതവൽക്കരിച്ച നികുതി സ്ലാബുകൾ, കാര്യക്ഷമമായ ഡിജിറ്റൽ ചട്ടങ്ങൾ പാലിക്കൽ, ചെലവ് കാര്യക്ഷമത എന്നിവ കൊണ്ടുവരുന്നു. ഇത് ആഭ്യന്തര ഉൽപ്പാദനവും മത്സരശേഷിയും ഗണ്യമായി വർദ്ധിപ്പിക്കും.
ശ്രീ പ്രകാശ് ദദ്‌ലാനിയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
"#NextGenGST ഉൽപ്പാദകർക്ക് ഒരു പരിവർത്തനഘടകമാണ്. 5%, 18% എന്ന ലളിതമായ സ്ലാബുകൾ ഉപയോഗിച്ച് കുറഞ്ഞ ഇൻപുട്ട് ചെലവ്, വേഗത്തിലുള്ള ഡിജിറ്റൽ ചട്ടങ്ങൾ പാലിക്കൽ, വർദ്ധിച്ചുവരുന്ന ആവശ്യകത എന്നിവ 'ഇന്ത്യൻ നിർമിത' ഉൽപ്പന്നങ്ങൾക്ക് വലിയ ഉത്തേജനം നൽകും."
#NextGenGST is a game-changer for manufacturers. Lower input costs with simplified slabs of 5% & 18%, faster digital compliance and rising demand will give a big boost to ‘Made in India’ products. https://t.co/rjwgapgvhf
— Narendra Modi (@narendramodi) September 4, 2025


