പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 16ന് സ്വന്തം നിയോജക മണ്ഡലമായ വാരാണസിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തും.

ജഗദ് ഗുരു വിശ്വരഥ്യാ ഗുരുകുലത്തിന്റെ നൂറാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥത്തിന്റെ 19 ഭാഷകളിലെ പരിഭാഷയുടെയും അതിന്റെ മൊബൈല്‍ ആപ്പിന്റെയും പ്രകാശനം ശ്രീ മോദി നിര്‍വഹിക്കും.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ സ്മാരക കേന്ദ്രം പിന്നീട് അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിക്കും. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പഞ്ചലോക പ്രതിമ ആ ചടങ്ങളില്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്യും. രാജ്യത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതിമയാണ് ഇത്. ഈ പ്രതിമ പൂര്‍ത്തിയാക്കുന്നതിന് കഴിഞ്ഞ ഒരു വര്‍ഷം ഇരുന്നൂറിലധികം ശില്‍പികള്‍ മുഴുവന്‍ സമയ പ്രവൃത്തിയിലാണ്.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതത്തെയും കാലത്തെയും കുറിച്ചുള്ള വിവരങ്ങളും സ്മാരകത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഒഡിഷയില്‍ നിന്നുള്ള മുപ്പതോളം കരകൗശല ത്തൊഴിലാളികളും കലാകാരന്മാരുമാണ് ഒരു വര്‍ഷമായി ഇതിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പിന്നീട് നടക്കുന്ന ഒരു പൊതുപരിപാടിയില്‍ മുപ്പതിലേറെ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ 430 കിടക്കകളുള്ള ഗവണ്‍മെന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും 74 കിടക്കകളുള്ള മനോരോഗ ചികില്‍സാ കേന്ദ്രവും ഉള്‍പ്പെടെയാണ് ഇത്.

ഐആര്‍സിടിസിയുടെ മഹാകാല്‍ എക്‌സ്പ്രസ് വീഡിയോ ലിങ്ക് മുഖേന പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. വാരാണസി, ഉജ്ജയിനി, ഓംകാരേശ്വര്‍ എന്നീ മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ ആണിത്.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഹസ്തകാല സങ്കുലില്‍ രണ്ടു ദിവസത്തെ മേളയായ ‘കാശി ഏകരൂപം, അനേകം’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് വാങ്ങാന്‍ എത്തിയവരും ശില്‍പികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കും.

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's FDI inflow rises 62% YoY to $27.37 bn in Apr-July

Media Coverage

India's FDI inflow rises 62% YoY to $27.37 bn in Apr-July
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's bilateral meetings during his visit to the USA
September 23, 2021
പങ്കിടുക
 
Comments

The first bilateral meeting was with PM Scott Morrison of Australia. They discussed a wide range of subjects aimed at deepening economic and people-to-people linkages between India and Australia.