പ്രധാനമന്ത്രി സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
പ്രധാനമന്ത്രി സിൽവാസ്സയിൽ നമോ ആശുപത്രി (ഒന്നാം ഘട്ടം) ഉദ്ഘാടനം ചെയ്യും
സൂറത് ഭക്ഷ്യസുരക്ഷാ പരിപൂർണതായജ്ഞം സമാരംഭിക്കുന്ന പ്രധാനമന്ത്രി, സൂറത്തിലെ 2.3 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്യും
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച്, നവസാരിയിൽ ‘ലഖ്പതി ദീദി’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
പ്രധാനമന്ത്രി​ നവസാരിയിൽ ജി-സഫൽ (ഉപജീവനം വർധിപ്പിക്കുന്നതിന് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗ്രാമീണ വരുമാനം പരിവർത്തനം ചെയ്യുന്നതിനു വ്യക്തികൾക്കായി ഗുജറാത്തിന്റെ മാർഗനിർദേശവും ത്വരിതപ്പെടുത്തലും പദ്ധതി‌) എന്നിവ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 7നും 8നും വരെ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഗുജറാത്തും സന്ദർശിക്കും. മാർച്ച് 7ന് സിൽവാസ്സയിലേക്ക് പോകുന്ന അദ്ദേഹം, ​​ഉച്ചയ്ക്ക് 2നു നമോ ആശുപത്രി (ഒന്നാംഘട്ടം) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.45ന് സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. തുടർന്ന്, സൂറത്തിലേക്ക് പോകുന്ന അദ്ദേഹം, ​വൈകിട്ട് 5ന് സൂറത് ഭക്ഷ്യ സുരക്ഷാ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്യും. മാർച്ച് 8ന് നവസാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ​​രാവിലെ 11.30 ന് ‘ലഖ്പതി ദീദി’കളുമായി സംവദിക്കും. തുടർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്ന പൊതുചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽ

രാജ്യത്തിന്റെ എല്ലാ കോണുകളിലും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിനു പ്രധാനമന്ത്രി മുഖ്യശ്രദ്ധയേകുന്നു. ഇതിന് അനുസൃതമായി, സിൽവാസ്സയിലെ നമോ ആശുപത്രി (‌ഒന്നാംഘട്ടം) അദ്ദേഹം ഉദ്ഘാടനം ചെയ്യും. 460 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച 450 കിടക്കകളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെ ആരോഗ്യ സേവനങ്ങളെ വലിയ തോതിൽ ശക്തിപ്പെടുത്തും. മേഖലയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഗോത്രസമൂഹങ്ങൾക്ക് അത്യാധുനിക വൈദ്യസഹായം ഇത് പ്രദാനം ചെയ്യും.

സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വിവിധ ഗ്രാമീണ റോഡുകൾ, മറ്റ് റോഡ് അടിസ്ഥാനസൗകര്യങ്ങൾ, സ്കൂളുകൾ, ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ, പഞ്ചായത്ത്-ഭരണ നിർവഹണമന്ദിരങ്ങൾ, അങ്കണവാടി കേന്ദ്രങ്ങൾ, ജലവിതരണം, മലിനജല അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കസൗകര്യം മെച്ചപ്പെടുത്തൽ, വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കൽ, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മേഖലയിലെ പൊതുജനക്ഷേമ സംരംഭങ്ങൾ വർധിപ്പിക്കൽ എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

തൊഴിൽ മേളയ്ക്ക് കീഴിൽ പ്രധാനമന്ത്രി നിയമനപത്രങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന - അർബൻ, ഗിർ ആദർശ് ആജീവിക യോജന, സിൽവാൻ ദീദി പദ്ധതി എന്നിവയുടെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്യും.

ചെറിയ ക്ഷീരഫാമുകൾ സ്ഥാപിക്കുന്നതിലൂടെയും അവരുടെ ജീവിതത്തിൽ സാമൂഹ്യവും സാമ്പത്തികവുമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും മേഖലയിലെ പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), ന്യൂനപക്ഷങ്ങൾ, ദിവ്യാംഗർ എന്നിവയിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുക എന്നതാണ് ഗിർ ആദർശ് ആജീവിക യോജന ലക്ഷ്യമിടുന്നത്. പിഎം സ്വനിധി പദ്ധതിയുടെ സഹ ധനസഹായത്തോടെ, മനോഹരമായി രൂപകൽപ്പന ചെയ്ത വാഹനങ്ങൾ നൽകി സ്ത്രീകളായ തെരുവുകച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സംരംഭമാണ് സിൽവാൻ ദീദി പദ്ധതി.

പ്രധാനമന്ത്രി ഗുജറാത്തിൽ

പ്രധാനമന്ത്രി മാർച്ച് 7ന് സൂറത്തിലെ ലിംബായത്തിൽ സൂറത്ത് ഭക്ഷ്യസുരക്ഷാ പരിപൂർണതാ യജ്ഞത്തിനു തുടക്കം കുറിക്കും. ഒപ്പം, 2.3 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യും.

ഗവണ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ ആധാരശില സ്ത്രീശാക്തീകരണമാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനാൽ മുന്നോട്ടുപോകുന്ന ഗവണ്മെന്റ്, സ്ത്രീകളുടെ സമഗ്ര വികസനത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇതിനനുസൃതമായി, മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നവ്സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ‘ലഖ്പതി ദീദി’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ‘ലഖ്പതി ദീദി’കളുമായി സംവദിക്കുകയും ചെയ്യും. അഞ്ചു ‘ലഖ്പതി ദീദി’കൾക്ക് ‘ലഖ്പതി ദീദി’ സർട്ടിഫിക്കറ്റുകൾ നൽകി അദ്ദേഹം ആദരിക്കും.

പ്രധാനമന്ത്രി ഗുജറാത്ത് ഗവണ്മെന്റിന്റെ ജി-സഫൽ (ഉപജീവനം വർധിപ്പിക്കുന്നതിന് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗ്രാമീണ വരുമാനം പരിവർത്തനം ചെയ്യുന്നതിനു വ്യക്തികൾക്കായി ഗുജറാത്തിന്റെ മാർഗനിർദേശവും ത്വരിതപ്പെടുത്തലും പദ്ധതി‌) എന്നിവ ഉദ്ഘാടനം ചെയ്യും.

ഗ്രാമീണ ഉപജീവനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ജി-മൈത്രി പദ്ധതി സാമ്പത്തിക സഹായവും കൈത്താങ്ങുമേകും.

ഗുജറാത്തിലെ വികസനം കാംക്ഷിക്കുന്ന രണ്ട് ജില്ലകളിലെയും വികസനം കാംക്ഷിക്കുന്ന പതിമൂന്ന് ബ്ലോക്കുകളിലെയും അന്ത്യോദയ കുടുംബങ്ങളിലെ സ്വയംസഹായസംഘത്തിലെ സ്ത്രീകൾക്ക് ജി-സഫൽ സാമ്പത്തിക സഹായവും സംരംഭക പരിശീലനവും നൽകും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26, 2026
ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവ നേതൃത്വം, പൗര ഉത്തരവാദിത്വം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം എന്നിവയെ ഒരു വേദിയിൽ അണിനിരത്തും
ഖേലോ ഇന്ത്യ ഡയലോഗിൻ്റെ ഭാഗമായി നടക്കുന്ന ‘യുവസംവാദം’ കായികരംഗം, ഒളിമ്പിക്സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത ഇന്ത്യ, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

‘മേരാ യുവ ഭാരത്’ (MY Bharat) സംഘടിപ്പിക്കുന്ന പരിപാടി 2026-ലെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണു നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി, ഓരോ ജില്ലയിലെയും രണ്ടു കോളേജുകളിലെ യുവാക്കളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസന കാര്യപരിപാടിയുടെ കാതലിൽ യുവാക്കളുടെ അഭിലാഷങ്ങൾക്കു പ്രാധാന്യം നൽകുന്നതിനൊപ്പം, കായികക്ഷമതയും അച്ചടക്കവും കായികമേഖലയിൽ മുന്നിട്ടുനിൽക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിപാടി.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവജന നേതൃത്വം, പൗരബോധം, സന്നദ്ധസേവനം, കായികക്ഷമത, രാഷ്ട്രനിർമാണം എന്നീ മേഖലകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരും. രാജ്യത്തിന്റെ കായിക അഭിലാഷങ്ങളുമായി നേരിട്ടു സംവദിക്കാൻ യുവാക്കൾക്ക് ഇതവസരമൊരുക്കും. അതോടൊപ്പം, ഇന്ത്യയുടെ യുവജന-കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാകാൻ അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുകയുംചെയ്യും.

ദേശീയ പരിപാടിയുടെ ഭാഗമായി യുവജന പങ്കാളികൾ, MY ഭാരത് സന്നദ്ധപ്രവർത്തകർ, പ്രാദേശിക കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും നടക്കും. കായികരംഗത്തോടു താൽപ്പര്യമുള്ള യുവാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായും മെഡൽ ജേതാക്കളുമായും നേരിട്ടു സംവദിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിപാടിയുടെ പ്രധാന ഘടകമായിരിക്കും ‘യുവസംവാദം’. ഇതിലൂടെ യുവജന പങ്കാളികൾക്ക് ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സംവാദം:

* മെച്ചപ്പെട്ട സൗകര്യങ്ങൾ, പരിശീലനം, കായികശാസ്ത്രം, ഏവരെയും ഉൾക്കൊള്ളൽ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയ്ക്കു കൂടുതൽ കരുത്തേകൽ;
* ശാസ്ത്രീയമായ പ്രതിഭാന്വേഷണം, സുതാര്യമായ തെരഞ്ഞെടുപ്പ്, ദീർഘകാലാടിസ്ഥാനത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കൽ എന്നിവയിലൂടെ 2036ലെ ഒളിമ്പിക്സിനായി കായിക പ്രതിഭകളെ പരിപോഷിപ്പിക്കൽ;
* ഭരണതലവേദികളിലൂടെയും MY ഭാരതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെയും യുവജന നേതാക്കളെ സൃഷ്ടിക്കൽ;
* പൗരബോധം, ഭാവിയെ നേരിടാൻ സജ്ജമായ കഴിവുകൾ, ചിട്ടയായ സന്നദ്ധപ്രവർത്തനം എന്നിവ വളർത്തിയെടുത്തു വികസിത ഇന്ത്യക്കായി യുവാക്കളെ ശാക്തീകരിക്കൽ;
* കായികരംഗവും സഹപാഠി കൂട്ടായ്മകളും പ്രയോജനപ്പെടുത്തി ലഹരിദുരുപയോഗത്തിനെതിരെ പോരാടുന്ന ‘ലഹരിമുക്ത യുവജന’ പ്രസ്ഥാനത്തിന് പ്രോത്സാഹനം നൽകൽ. പ്രധാനമന്ത്രി 2026 ഓഗസ്റ്റ് രണ്ടിനാരംഭിച്ച 100 ആഴ്ച നീളുന്ന രാജ്യവ്യാപക യജ്ഞത്തിന്റെ ഭാഗമായി ആഴ്ചതോറും സംഘടിപ്പിക്കുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകും.