പങ്കിടുക
 
Comments
മഹാപരിനിർവാണ ക്ഷേത്രത്തിലെ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
കുശിനഗറിലെ രാജകിയ മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനവും കുശിനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവുംതറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 20 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 10  മണിയ്ക്ക് പ്രധാനമന്ത്രി കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടർന്ന്,  11:30 ന്, മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം, ഏകദേശം 1:15 ന് , കുശിനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമുള്ള ഒരു പൊതു പരിപാടിയിലും  പ്രധാനമന്ത്രി പങ്കെടുക്കും.

കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം : 

കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസത്തിലെ ആദ്യ വിമാനം   ശ്രീലങ്കയിലെ കൊളംബോയിൽ നിന്നാണ് എത്തുക.  പ്രദർശനത്തിനായി കൊണ്ടുവരുന്ന വിശുദ്ധ തിരുശേഷിപ്പിനൊപ്പമുള്ള  12 അംഗ സംഘമുൾപ്പെടെ   നൂറിലധികം ബുദ്ധ സന്യാസിമാരും  ,ഉണ്ടാകും.. ശ്രീലങ്കയിലെ ബുദ്ധമതത്തിലെ നാല് നികാതകളായ അസ്ഗിരിയ, അമരപുര, രമണ്യ, മാൽവട്ട, എന്നിവയുടെ   അനുനായകരും ഉപമേധാവികളും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു, ഒപ്പം    കാബിനറ്റ് മന്ത്രി നാമൽ രാജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ ഗവണ്മെന്റിന്റെ  അഞ്ച് മന്ത്രിമാരും. പ്രതിനിധി സംഘത്തിൽ ഉൾപ്പെടും. 

കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം  260 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്.. ഇത് ആഭ്യന്തരവും അന്തർദേശീയവുമായ തീർത്ഥാടകർക്ക് ബുദ്ധന്റെ മഹാപരിനിർവ്വാണ  സ്ഥലം സന്ദർശിക്കാൻ സഹായിക്കും, കൂടാതെ ലോകമെമ്പാടുമുള്ള ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണിത്. ഈ വിമാനത്താവളം ഉത്തർപ്രദേശിലെയും ബീഹാറിലെയും സമീപ ജില്ലകളിലുള്ളവർക്കും പ്രയോജനപ്പെടും .  ഈ മേഖലയിലെ നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത് 

മഹാപരിനിർവാണ ക്ഷേത്രത്തിലെ അഭിധമ്മ ദിനം

പ്രധാനമന്ത്രി മഹാപരിനിർവാണ ക്ഷേത്രം സന്ദർശിക്കും, ബുദ്ധന്റെ പ്രതിമയിൽ അർച്ചനയും അലങ്കാര വസ്ത്രവും അർപ്പിക്കുകയും ബോധി വൃക്ഷത്തൈ നടുകയും ചെയ്യും.

അഭിധമ്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ദിവസം ബുദ്ധമത സന്യാസിമാർക്കുള്ള മൂന്ന് മാസത്തെ മഴകാല  ഏകാന്തവാസത്തിന്റെ അവസാനത്തെ ,വർഷവാസ് അല്ലെങ്കിൽ വസ്സയെ പ്രതീകവൽക്കരിക്കുന്നു.  ഈക്കാലയളവിൽ അവർ വിഹാരയിലോ  ആശ്രമത്തിലോ  ഒരിടത്ത് താമസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ശ്രീലങ്ക, തായ്‌ലൻഡ്, മ്യാൻമർ, ദക്ഷിണ കൊറിയ, നേപ്പാൾ, ഭൂട്ടാൻ, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ സന്യാസികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പരിപാടിയിൽ പങ്കെടുക്കും.

ഗുജറാത്തിലെ വഡ്‌നഗറിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ഖനനം ചെയ്ത അജന്ത ചുമര്‍ച്ചിത്രങ്ങൾ, ബുദ്ധ സൂത്ര കാലിഗ്രാഫി, ബുദ്ധ കലാരൂപങ്ങൾ എന്നിവയുടെ പ്രദർശനം പ്രധാനമന്ത്രി സന്ദർശിക്കും. 

വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും

കുശിനഗറിലെ ബർവാ ജംഗലിലെ ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയിൽ, 280 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന കുശിനഗറിലെ രാജകിയ മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും. മെഡിക്കൽ കോളേജിൽ 500 കിടക്കകളുള്ള ആശുപത്രിയും 2022-2023 അക്കാദമിക് സെഷനിൽ എംബിബിഎസ് കോഴ്സിൽ 100 ​​വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. 180 കോടിയിലധികം വരുന്ന 12 വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Banking sector recovery has given leg up to GDP growth

Media Coverage

Banking sector recovery has given leg up to GDP growth
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 ജൂൺ 5
June 05, 2023
പങ്കിടുക
 
Comments

A New Era of Growth & Development in India with the Modi Government