ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ പ്രതിഭകളിൽ ഒരാളായ ആദി ശങ്കരാചാര്യരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. അദ്വൈത വേദാന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ ദർശനങ്ങളും ചിന്തകളും തത്ത്വചിന്തയും ആഗോളതലത്തിൽ അനേകം ആളുകൾക്ക് മാർഗദർശനമായി തുടരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ആത്മീയ ചിന്തയെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തുടനീളം ആത്മീയ കേന്ദ്രങ്ങൾ സ്ഥാപിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശാശ്വത പ്രചോദനമായി തുടരുന്നു."അദ്ദേഹത്തിന്റെ ജ്ഞാനം നമ്മുടെ പാതയെ പ്രകാശിപ്പിക്കുകയും സത്യം, കാരുണ്യം, കൂട്ടായ ക്ഷേമം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ", ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"ആദി ശങ്കരാചാര്യ ജയന്തിയുടെ പുണ്യദിനത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ പ്രതിഭകളിൽ ഒരാളെ ആദരിക്കുന്നു. അദ്വൈത വേദാന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ പഠിപ്പിക്കലുകളും ചിന്തകളും തത്ത്വചിന്തയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകളെ നയിക്കുന്നത് തുടരുന്നു. ഐക്യം, അച്ചടക്കം, എല്ലാ അസ്തിത്വത്തിന്റെയും ഏകത്വം എന്നിവ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആത്മീയ ചിന്തയെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തുടനീളം ആത്മീയ കേന്ദ്രങ്ങൾ സ്ഥാപിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശാശ്വത പ്രചോദനമായി തുടരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനം നമ്മുടെ പാതയെ പ്രകാശിപ്പിക്കുകയും സത്യം, കാരുണ്യം, കൂട്ടായ ക്ഷേമം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ."
On the sacred occasion of Adi Shankaracharya Jayanti, paying homage to one of India’s greatest spiritual luminaries. His profound teachings, thoughts and philosophy of Advaita Vedanta continue to guide innumerable people globally. He emphasised harmony, discipline and the oneness… pic.twitter.com/xLx45KuVsq
— Narendra Modi (@narendramodi) April 21, 2026


