നാഗ്പൂര്‍-വിജയവാഡ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട സുപ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും
ഭാരത്മാല പരിയോജന പ്രകാരം വികസിപ്പിച്ച ഹൈദരാബാദ്-വിശാഖപട്ടണം ഇടനാഴിയുമായി ബന്ധപ്പെട്ട ദേശീയ പാത പദ്ധതി പ്രധാനമന്ത്രി സമര്‍പ്പിക്കും
പ്രധാനപ്പെട്ട എണ്ണ, വാതക പൈപ്പ്‌ലൈന്‍ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലു പ്രധാനമന്ത്രി നിര്‍വഹിക്കും
ഹൈദരാബാദ് (കച്ചെഗുഡ) - റായ്ച്ചൂര്‍ ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 1 ന് തെലങ്കാന സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 2:15 ന് പ്രധാനമന്ത്രി മഹബൂബ് നഗര്‍ ജില്ലയില്‍ എത്തിച്ചേരും, അവിടെ റോഡ്, റെയില്‍, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും അദ്ദേഹം നിര്‍വഹിക്കും. പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നടത്തും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 1 ന് തെലങ്കാന സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 2:15 ന് പ്രധാനമന്ത്രി മഹബൂബ് നഗര്‍ ജില്ലയില്‍ എത്തിച്ചേരും, അവിടെ റോഡ്, റെയില്‍, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും അദ്ദേഹം നിര്‍വഹിക്കും. പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നടത്തും.

രാജ്യത്തുടനീളം ആധുനിക റോഡ് അടിസ്ഥാനസൗകര്യ വികസനം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ആക്കം കൂട്ടുന്ന ചുവടുവയ്പ്പിന്റെ ഭാഗമായി വിവിധ റോഡ് പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പരിപാടിയില്‍ നിര്‍വഹിക്കപ്പെടും. നാഗ്പൂര്‍-വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. എന്‍.എച്ച്163ജി യുടെ വാറങ്കല്‍ മുതല്‍ ഖമ്മം വരെയുള്ള 108 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് ഹൈവേ, എന്‍.എച്ച്163ജി യുടെ ഖമ്മം മുതല്‍ വിജയവാഡ വരെയുള്ള 90 കിലോമീറ്റര്‍ നീളമുള്ള നാലുവരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് ഹൈവേ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഏകദേശം 6400 കോടി രൂപ ചെലവിലാണ് ഈ റോഡ് പദ്ധതികള്‍ വികസിപ്പിക്കുന്നത്. ഈ പദ്ധതികള്‍ വാറങ്കലിനും ഖമ്മത്തിനും ഇടയിലെ യാത്രാദൂരത്തില്‍ ഏകദേശം 14 കിലോമീറ്ററിന്റേയും. ഖമ്മത്തിനും വിജയവാഡയ്ക്കും ഇടയില്‍ ഏകദേശം 27 കി.മീറ്ററിന്റേയും കുറവുണ്ടാക്കും.

എന്‍.എച്ച്365 ബി.ബിയുടെ ഭാഗമായ 59 കിലോമീറ്റര്‍ നീളമുള്ള സൂര്യപേട്ട മുതല്‍ ഖമ്മം വരെയുള്ള ഭാഗത്തെ നാലുവരിപ്പാത റോഡ് പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഭാരത്മാല പരിയോജനയ്ക്ക് കീഴില്‍ വികസിപ്പിച്ചെടുത്ത ഏകദേശം 2,460 കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിച്ച പദ്ധതി ഹൈദരാബാദ്-വിശാഖപട്ടണം ഇടനാഴിയുടെ ഭാഗമാണ്. ഖമ്മം ജില്ലയിലേക്കും ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലേക്കും മികച്ച ബന്ധിപ്പിക്കല്‍ ഇത് ലഭ്യമാക്കും.

'ജക്ലെയര്‍-കൃഷ്ണ പുതിയ റെയില്‍വേ ലൈനിന്റെ 37 കിലോമീറ്റര്‍' പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ റെയില്‍പാതയുടെ ഈ ഭാഗം പിന്നാക്ക ജില്ലയായ നാരായണ്‍പേട്ടയിലെ പ്രദേശങ്ങളെ ആദ്യമായി റെയില്‍വേ ഭൂപടത്തിലേക്ക് കൊണ്ടുവരുന്നതാണ്. ഹൈദരാബാദ് (കച്ചെഗുഡ) - റായ്ച്ചൂര്‍ - ഹൈദരാബാദ് (കച്ചെഗുഡ) ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും കൃഷ്ണ സ്‌റ്റേഷനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നിര്‍വഹിക്കും. തെലങ്കാനയിലെ ഹൈദരാബാദ്, രംഗറെഡ്ഡി, മഹബൂബ്‌നഗര്‍, നാരായണ്‍പേട്ട് ജില്ലകളെ കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍ സര്‍വീസ്. പിന്നോക്ക ജില്ലകളായ മഹബൂബ് നഗര്‍, നാരായണ്‍പേട്ട് എന്നിവിടങ്ങളിലെ നിരവധി പുതിയ പ്രദേശങ്ങളിലേക്ക് ആദ്യമായി റെയില്‍ ബന്ധിപ്പിക്കല്‍ ഈ സേവനത്തിലൂടെ ലഭ്യമാകും. ഇത് വിദ്യാര്‍ത്ഥികള്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും മേഖലയിലെ പ്രാദേശിക കൈത്തറി വ്യവസായത്തിനും ഗുണകരമാകും.

രാജ്യത്ത് ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, പ്രധാന എണ്ണ, വാതക പൈപ്പ്‌ലൈന്‍ പദ്ധതികളുടെ ശിലാസ്ഥാപനവും രാജ്യത്തിന് സമര്‍പ്പിക്കലും പരിപാടിയില്‍ നടക്കും. ഹാസന്‍-ചെര്‍ളപ്പള്ളി എല്‍.പി.ജി പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഏകദേശം 2170 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ എല്‍.പി.ജി പൈപ്പ് ലൈന്‍, കര്‍ണാടകയിലെ ഹാസനില്‍ നിന്ന് ചെര്‍ലാപ്പള്ളിയിലേക്ക് (ഹൈദരാബാദിന്റെ പ്രാന്തപ്രദേശം) സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായി എല്‍.പി.ജിയുടെ കൊണ്ടുപോകലും വിതരണവും സാദ്ധ്യമാക്കും. കൃഷ്ണപട്ടണം മുതല്‍ ഹൈദരാബാദ് (മല്‍ക്കാപൂര്‍) വരെയുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) മള്‍ട്ടി-പ്രൊഡക്ട് (ബഹു ഉല്‍പ്പന്ന) പെട്രോളിയം പൈപ്പ്‌ലൈനിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. 425 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മ്മാണചെലവ് 1940 കോടി രൂപയാണ്. ഈ പൈപ്പ് ലൈന്‍, മേഖലയില്‍ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.

സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്; സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്; ലക്ചര്‍ ഹാള്‍ കോംപ്ലക്‌സ് - 3; സരോജിനി നായിഡു സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് കമ്മ്യൂണിക്കേഷന്‍ (അനെക്‌സ്) എന്നീ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ അഞ്ച് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്.

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Make in India: Google to manufacture drones in Tamil Nadu, may export it to US, Australia, others

Media Coverage

Make in India: Google to manufacture drones in Tamil Nadu, may export it to US, Australia, others
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 മെയ് 25
May 25, 2024

Citizens Express Appreciation for India’s Muti-sectoral Growth with PM Modi’s Visionary Leadership