‘സിക്കിം@50: ലക്ഷ്യബോധത്തോടെ പുരോഗതി​യിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയി​ൽ പ്രധാനമന്ത്രി പങ്കെടുക്കും
പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ആലിപുർദ്വാറിലെ ആലിപുർദ്വാർ, കൂച്ച് ബിഹാർ ജില്ലകളിലെ നഗര വാതകവിതരണ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കും
പ്രധാനമന്ത്രി ബിഹാറിലെ കാരാകാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും
പ്രധാനമന്ത്രി ഉത്തർപ്രദേശിലെ കാൻപുർ നഗറിൽ ഏകദേശം 20,900 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് 29നും 30നും സിക്കിമും പശ്ചിമ ബംഗാളും ബിഹാറും ഉത്തർപ്രദേശും സന്ദർശിക്കും.

പ്രധാനമന്ത്രി മെയ് 29നു രാവിലെ 11നു സിക്കിമിൽ ​‘സിക്കിം@50: ലക്ഷ്യബോധത്തോടെ പുരോഗതിയിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയിൽ പങ്കെടുക്കും. സിക്കിമിൽ നിരവധി വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്ന അദ്ദേഹം സദസ്സിനെയും അഭിസംബോധന ചെയ്യും.

തുടർന്ന്, പ്രധാനമന്ത്രി പശ്ചിമ ബംഗാൾ സന്ദർശിക്കും. ഉച്ചയ്ക്ക് 2.15ന് ആലിപുർദ്വാറിലെ ആലിപുർദ്വാർ, കൂച്ച് ബിഹാർ ജില്ലകളിലെ നഗര വാതകവിതരണപദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും.

പിന്നീടു ബിഹാർ സന്ദർശിക്കുന്ന പ്രധാനമന്ത്രി, വൈകിട്ട് 5.45നു പട്‌ന വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി മെയ് 30നു രാവിലെ 11നു ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടി രൂപയിലധികം വിലമതിക്കുന്ന വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. പൊതുചടങ്ങിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

തുടർന്ന്, പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 2.45നു കാൻപുർ നഗറിൽ ഏകദേശം 20,900 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. പൊതുചടങ്ങിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

​പ്രധാനമന്ത്രി സിക്കിമിൽ

സംസ്ഥാന രൂപീകരണത്തിന്റെ 50 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്ന ‘സിക്കിം@50: ലക്ഷ്യബോധത്തോടെ  പുരോഗതിയിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സിക്കിമിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പ്രകൃതിസൗന്ദര്യവും ചരിത്രവും ആഘോഷിക്കുന്ന, “സുനൗലോ, സമൃദ്ധ, സമർഥ് സിക്കിം” എന്ന പ്രമേയത്തിലുള്ള ഒരുവർഷം നീളുന്ന പരിപാടികളാണു സിക്കിം ഗവണ്മെന്റ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സിക്കിമിൽ നിരവധി വികസനപദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാംചി ജില്ലയിൽ 750 കോടിയിലധികം രൂപയുടെ 500 കിടക്കകളുള്ള പുതിയ ജില്ലാ ആശുപത്രി; ഗ്യാൽഷിങ് ജില്ലയിലെ പെല്ലിങ്ങിലെ സംഗചോലിങ്ങിൽ യാത്രക്കാർക്കായുള്ള റോപ്‌വേ; ഗാങ്‌ടോക്ക് ജില്ലയിലെ സാങ്‌ഖോളയിലെ അടൽ അമൃതോദ്യാനത്തിൽ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയിജിയുടെ പ്രതിമ സ്ഥാപിക്കൽ തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു.

സംസ്ഥാന രൂപീകരണത്തിന്റെ 50 വർഷം​ കുറിക്കുന്ന സ്മാരകനാണയം, സ്മൃതിനാണയം, സ്റ്റാമ്പ് എന്നിവയും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ

രാജ്യത്ത് നഗര വാതകവിതരണ (CGD) ശൃംഖല വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, പശ്ചിമ ബംഗാളിലെ ആലിപുർദ്വാർ, കൂച്ച് ബിഹാർ ജില്ലകളിലെ CGD പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. 1010 കോടിയിലധികം രൂപ വിലമതിക്കുന്നതാണ് ഈ പദ്ധതി. ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള മിനിമം വർക്ക് പ്രോഗ്രാം (MWP) ലക്ഷ്യങ്ങൾക്കനുസൃതമായി, ഏകദേശം 19 CNG സ്റ്റേഷനുകൾ സ്ഥാപിച്ചു വാഹനഗതാഗതത്തിന് CNG നൽകൽ, രണ്ടരലക്ഷത്തിലധികം കുടുംബങ്ങൾക്കും നൂറിലധികം വാണിജ്യ സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും പൈപ്പിലൂടെ പ്രകൃതിവാതകം (PNG) നൽകൽ എന്നിവ പദ്ധതി ലക്ഷ്യമിടുന്നു. ഇതു വിശ്വസനീയവും പരിസ്ഥിതിസൗഹൃദവും ചെലവു കുറഞ്ഞതുമായ ഇന്ധനവിതരണ സംവിധാനമൊരുക്കുകയും മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

​പ്രധാനമന്ത്രി ബിഹാറിൽ

പ്രധാനമന്ത്രി മെയ് 29നു പട്‌ന വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതുതായി നിർമിച്ച ടെർമിനൽ ഉദ്ഘാടനം ചെയ്യും. ഏകദേശം 1200 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ടെർമിനലിനു പ്രതിവർഷം ഒരുകോടി യാത്രക്കാരെ വഹിക്കാൻ കഴിയും. 1410 കോടി രൂപ മൂല്യമുള്ള ബിഹ്ട വിമാനത്താവളത്തിന്റെ പുതിയ സിവിൽ എൻക്ലേവിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പട്‌നയ്ക്കു സമീപം ഐഐടി പട്‌നയും നിർദിഷ്ട എൻഐടി പട്‌ന ക്യാമ്പസും ഉൾപ്പെടുന്ന, വിദ്യാഭ്യാസ കേന്ദ്രമായി അതിവേഗം വളർന്നുവരുന്ന പട്ടണത്തിനു ബിഹ്ട വിമാനത്താവളത്തിന്റെ സേവനം ലഭ്യമാകും.

പ്രധാനമന്ത്രി മെയ് 30നു കാരാകാട്ടിൽ 48,520 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.

മേഖലയിലെ വൈദ്യുത അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ച്, ബിഹാറും കിഴക്കൻ ഇന്ത്യയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾക്ക് ഊർജസുരക്ഷ, വ്യവസായ വളർച്ച, തൊഴിൽസൃഷ്ടി, കുറഞ്ഞ നിരക്കിലുള്ള വൈദ്യുതിവിതരണം എന്നിവ ഉറപ്പാക്കുന്നതിന്, ഔറംഗാബാദ് ജില്ലയി‌ൽ 29,930 കോടി രൂപയിലധികം വിലമതിക്കുന്ന നബിനഗർ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് രണ്ടാംഘട്ടത്തിന്റെ (3x800 MW) തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

NH-119A യിലെ പട്ന-ആറ-സാസാരാം നാലുവരിപ്പാത; വാരാണസി-റാഞ്ചി-കൊൽക്കത്ത ഹൈവേയുടെയും (NH-319B), രാംനഗർ-കച്ചി ദർഗ ഭാഗത്തിന്റെയും (NH-119D) ആറുവരിപ്പാത; ബക്സറിനും ഭരൗളിക്കും ഇടയിൽ പുതിയ ഗംഗാപാലത്തിന്റെ നിർമാണം എന്നിവയുൾപ്പെടെ മേഖലയിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾക്കും സമ്പർക്കസംവിധാനത്തിനും പ്രോത്സാഹനമേകുന്ന വിവിധ റോഡ് പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. കച്ചവട-പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിനൊപ്പം ഈ പദ്ധതികൾ സംസ്ഥാനത്തു സുഗമമായ അതിവേഗ ഇടനാഴികൾ സൃഷ്ടിക്കും. ഏകദേശം 5520 കോടി രൂപ വിലമതിക്കുന്ന NH-22ലെ പട്ന-ഗയ-ഡോഭി ഭാഗത്തെ നാലുവരിപ്പാതകളും NH-27 ലെ ഗോപാൽഗഞ്ജ് ടൗണിലെ നാലുവരിപ്പാതകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

രാജ്യത്തുടനീളമുള്ള റെയിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 1330 കോടിയിലധികം രൂപ വിലമതിക്കുന്ന സോൻ നഗർ-മുഹമ്മദ്‌ഗഞ്ജ് മൂന്നാം റെയിൽപ്പാത പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും.

​പ്രധാനമന്ത്രി ഉത്തർപ്രദേശിൽ

മേഖലയുടെ അടിസ്ഥാനസൗകര്യ വികസനവും സമ്പർക്കസംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതു ലക്ഷ്യമിട്ടുള്ള വിവിധ വികസനപദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. 2120 കോടിയിലധികം രൂപ വിലമതിക്കുന്ന കാൻപുർ മെട്രോ റെയിൽ പദ്ധതിയുടെ ചുന്നീഗഞ്ജ് മെട്രോ സ്റ്റേഷൻമുതൽ കാൻപുർ സെൻട്രൽ മെട്രോ സ്റ്റേഷൻവരെയുള്ള ഭാഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രധാന നഗരകേന്ദ്രങ്ങളെയും വാണിജ്യകേന്ദ്രങ്ങളെയും മെട്രോ ശൃംഖലയുമായി സംയോജിപ്പിക്കുന്ന അഞ്ചു പുതിയ ഭൂഗർഭ സ്റ്റേഷനുകളുൾപ്പെടെയുള്ള 14 സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടും. കൂടാതെ, GT റോഡിന്റെ വീതികൂട്ടലും ശക്തിപ്പെടുത്തലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

മേഖലയിലെ വൈദ്യുതോൽപ്പാദനശേഷി വർധിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികൾക്കും തുടക്കംകുറിക്കും. വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗൗതം ബുദ്ധ നഗറിലെ യമുന അതിവേഗപാത വ്യാവസായിക വികസന അതോറിറ്റി(YEIDA)യിലെ 28-ാം സെക്ടറിൽ 220 കെവി സബ്‌സ്റ്റേഷന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്-8, ഇക്കോടെക്-10 എന്നിവയിൽ 320 കോടി രൂപയിലധികം മൂല്യമുള്ള 132 കെവി സബ്‌സ്റ്റേഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഉത്തർപ്രദേശിന്റെ ഊർജശേഷി വർധിപ്പിക്കുന്നതിനായി 8300 കോടിയിലധികം രൂപയുടെ 660 മെഗാവാട്ട് പങ്കി താപവൈദ്യുത വികസനപദ്ധതി കാൻപുരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതിവിതരണം ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് 9330 കോടിയിലധികം രൂപയുടെ ഘാടംപുർ താപവൈദ്യുത പദ്ധതിയുടെ മൂന്ന് 660 മെഗാവാട്ട് യൂണിറ്റുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

കാൻപുരിലെ കല്യാൺപുർ പങ്കി മന്ദിറിൽ പങ്കി റോഡിലെ പങ്കി പവർ ഹൗസ് റെയിൽവേ ക്രോസിങ്ങിനും പങ്കി ധാം ക്രോസിങ്ങിനും മേലേയുള്ള റെയിൽ മേൽപ്പാലങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൽക്കരി-എണ്ണ ഗതാഗതം സുഗമമാക്കുന്നതിനൊപ്പം പ്രദേശവാസികളുടെ ഗതാഗതക്കുരുക്കു ലഘൂകരിക്കുന്നതിലൂടെ, പങ്കി താപവൈദ്യുത വികസന പദ്ധതിയുടെ ചരക്കുനീക്കത്തെയും ഇതു പിന്തുണയ്ക്കും.

കാൻപുരിലെ ബിൻഗവാമിൽ 290 കോടിയിലധികം രൂപയുടെ 40 എംഎൽഡി (ഒരു ദിവസം ദശലക്ഷം ലിറ്റർ) ത്രിതല സംസ്കരണ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്കരിച്ച മലിനജലത്തിന്റെ പുനരുപയോഗം, ജലസംരക്ഷണം, സുസ്ഥിര വിഭവപരിപാലനം എന്നിവ ഇതു സാധ്യമാക്കും.

മേഖലയിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾക്കു വലിയ പ്രോത്സാഹനമായി, കാൻപുർ നഗർ ജില്ലയിലെ വ്യാവസായിക വികസനത്തിനായി ഗൗരിയ പാലി മാർഗിന്റെ വീതി കൂട്ടി ശക്തിപ്പെടുത്തൽ, കാൻപുർ നഗർ ജില്ലയിലെ പ്രതിരോധ ഇടനാഴിക്കു കീഴിലുള്ള പ്രയാഗ്‌രാജ് ഹൈവേയിലെ നർവാൾ മോഡ് (എഎച്ച്-1) മുതൽ കാൻപുർ പ്രതിരോധ നോഡ് (നാലുവരി) വരെ കൂട്ടിയിണക്കുന്നതിനുള്ള റോഡ് വീതി കൂട്ടി ശക്തിപ്പെടുത്തൽ എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഇതു പ്രതിരോധ ഇടനാഴിയുടെ സമ്പർക്കസൗകര്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക്സും പ്രവേശനക്ഷമതയും വർധിപ്പിക്കുകയും ചെയ്യും.

പ്രധാനമന്ത്രി ആയുഷ്മാൻ വയ വന്ദന യോജന, ദേശീയ ഉപജീവന ദൗത്യം, പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന എന്നിവയുടെ ഗുണഭോക്താക്കളുടെ സർട്ടിഫിക്കറ്റുകളും ചെക്കുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.​

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Government eases defence export SOP to help local manufacturers tap global market

Media Coverage

Government eases defence export SOP to help local manufacturers tap global market
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on National Sports Day
August 29, 2026

The Prime Minister, Shri Narendra Modi has extended his greetings to all sports lovers on National Sports Day. Shri Modi said that the dedication, passion and determination of sportspersons make the entire nation proud.

The Prime Minister also paid homage to the legendary Major Dhyan Chand Ji, whose brilliance and contribution to Indian hockey continue to inspire generations.

Shri Modi posted on X:

“To every sports lover…your dedication, passion and determination make everyone proud.

We also pay homage to the legendary Major Dhyan Chand Ji, whose brilliance inspires generations.

#NationalSportsDay”