PM to lay foundation stone of upgradation of Dr. Babasaheb Ambedkar International Airport, Nagpur
PM to lay foundation stone of New Integrated Terminal Building at Shirdi Airport
PM to inaugurate Indian Institute of Skills Mumbai and Vidya Samiksha Kendra Maharashtra

മഹാരാഷ്ട്രയില്‍ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒകേ്ടാബര്‍ 9 ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.


നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ഏകദേശം 7000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. നിര്‍മ്മാണം, വ്യോമയാനം, ടൂറിസം, ലോജിസ്റ്റിക്‌സ്, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ നാഗ്പൂര്‍ നഗരത്തിനും വിശാലമായ വിദര്‍ഭ മേഖലയ്ക്കും ഗുണകരമായി മാറുന്ന വളര്‍ച്ചയ്ക്ക് ഇത് ഒരു ഉത്തേജകമായി ഇത് വര്‍ത്തിക്കും,
ഷിര്‍ദി വിമാനത്താവളത്തില്‍ 645 കോടിയിലധികം രൂപ ചെലവുവരുന്ന പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഷിര്‍ദിയിലെത്തുന്ന ആത്മീയ വിനോദസഞ്ചാരികള്‍ക്ക് ഇത് ലോകോത്തര സൗകര്യങ്ങളും  ഒരുക്കും. സായി ബാബയുടെ ആത്മീയ വേപ്പിന്‍ മരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിര്‍ദ്ദിഷ്ട ടെര്‍മിനലിന്റെ നിര്‍മ്മാണ വിഷയം.


എല്ലാവര്‍ക്കും താങ്ങാനാവുന്നതും പ്രാപ്യവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, മഹാരാഷ്ട്രയിലെ മുംബൈ, നാസിക്, ജല്‍ന, അമരാവതി, ഗഡ്ചിരോളി, ബുല്‍ധാന, വാഷിം, ഭണ്ഡാര, ഹിംഗോലി, അംബര്‍നാഥ് (ഠാണെ) എന്നിവിടങ്ങളിലായി 10 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തിനും പ്രധാനമന്ത്രി സമാരംഭം കുറിക്കും. . അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, ജനങ്ങള്‍ക്ക് സ്‌പെഷ്യലൈസ്ഡ് തൃതീയ ആരോഗ്യ പരിരക്ഷയും കോളേജുകള്‍ ലഭ്യമാക്കും.


''ലോകത്തിന്റെ നൈപുണ്യ തലസ്ഥാനം'' എന്ന നിലയില്‍ ഇന്ത്യയെ പ്രതിഷ്ഠിക്കാനുള്ള തന്റെ കാഴ്ചപ്പാടിന് അനുസൃതമായി, അത്യാധുനിക സാങ്കേതികവിദ്യയും പ്രായോഗിക പരിശീലനവുമുള്ള ഒരു വ്യവസായ-സജ്ജമായ തൊഴില്‍ ശക്തിയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് (ഐ.ഐ.എസ്) മുംബൈയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടാറ്റ എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ട്രസ്റ്റിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും സഹകരണത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഇത് സ്ഥാപിതമായിരിക്കുന്നത്. മെക്കാട്രോണിക്‌സ്, നിര്‍മ്മിത ബുദ്ധി, ഡാറ്റ അനലിറ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, റോബോട്ടിക്‌സ് തുടങ്ങിയ ഏറ്റവും സ്‌പെഷ്യലൈസ്ഡ് മേഖലകളില്‍ പരിശീലനം നല്‍കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്.


അതിനുപുറമെ, മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രവും (വി.എസ്.കെ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും മറ്റുള്ളവയ്ക്കാപ്പം സ്മാര്‍ട്ട് ഉപസ്ഥിതി, സ്വാദ്ധ്യായ് തുടങ്ങിയ തത്സമയ ചാറ്റ്‌ബോട്ടുകളില്‍ പ്രാപ്യമാക്കി നിര്‍ണായകമായ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റകള്‍ വി.എസ്.കെ ലഭ്യമാക്കും. വിഭവങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും രക്ഷിതാക്കളും ഭരണകൂടവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതികരണാത്മക പിന്തുണ നല്‍കുന്നതിനും ഇത് ഉയര്‍ന്ന നിലവാരമുള്ള ഉള്‍ക്കാഴ്ചകള്‍ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കും. അദ്ധ്യാപന രീതികളും വിദ്യാര്‍ത്ഥികളുടെ പഠനവും മെച്ചപ്പെടുത്തുന്നതിന് ഇത് ക്യൂറേറ്റ് ചെയ്ത നിര്‍ദ്ദേശ ഉറവിടങ്ങളും നല്‍കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
From importer to exporter: How India took over the French fries market

Media Coverage

From importer to exporter: How India took over the French fries market
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates H.E. Mr. Micheál Martin on assuming the office of Prime Minister of Ireland
January 24, 2025

The Prime Minister Shri Narendra Modi today congratulated H.E. Mr. Micheál Martin on assuming the office of Prime Minister of Ireland.

In a post on X, Shri Modi said:

“Congratulations @MichealMartinTD on assuming the office of Prime Minister of Ireland. Committed to work together to further strengthen our bilateral partnership that is based on strong foundation of shared values and deep people to people connect.”