പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ (2021 ഒക്ടോബർ 20 ന് )  ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായും വിദഗ്ധരുമായും  വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. 2016 ൽ ആരംഭിച്ച ആറാമത്തെ വാർഷിക ഇടപെടലാണിത്. എണ്ണ, വാതക മേഖലയിലെ ആഗോള നേതാക്കളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്ന ഈ ആശയവിനിമയത്തിൽ  ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുകയും ഇന്ത്യയുമായുള്ള സഹകരണത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതയുള്ള മേഖലകൾ വിലയിരുത്തുകയും ചെയ്യും. 

ശുദ്ധമായ വളർച്ചയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയവിനിമയത്തിന്റെ പൊതുവായ പ്രമേയം. . ഇന്ത്യയിലെ ഹൈഡ്രോകാർബൺ മേഖലയിലെ പര്യവേക്ഷണവും ഉൽപാദനവും പ്രോത്സാഹിപ്പിക്കൽ, ഊർജ്ജ സ്വാതന്ത്ര്യം, ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, ഉദ്‌വമനം കുറയ്ക്കൽ - ശുദ്ധവും ഊർജ്ജ കാര്യക്ഷമവുമായ പരിഹാരങ്ങൾ, ഹരിത ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥ, ജൈവ ഇന്ധന ഉൽപാദനം, മാലിന്യങ്ങൾ സമ്പത്ത് സൃഷ്ടിക്കൽ തുടങ്ങിയ മേഖലകളിൽ ഈ ഇടപെടൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ആശയ വിനിമയത്തിൽ പ്രമുഖ ബഹുരാഷ്ട്ര കോർപ്പറേഷനുകളിൽ നിന്നും ഉന്നത അന്താരാഷ്ട്ര സംഘടനകളിൽ നിന്നും സിഇഒമാരും വിദഗ്ധരും പങ്കെടുക്കും.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിയും  ചടങ്ങിൽ പങ്കെടുക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tractor sales cross 10 lakh mark in FY26 on strong rural demand, GST cut

Media Coverage

Tractor sales cross 10 lakh mark in FY26 on strong rural demand, GST cut
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 12
April 12, 2026

Trust, Technology & Transformation: How India is Building a Viksit Bharat Under PM Modi