ദേശീയ ഗീതമായ "വന്ദേമാതര"ത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടി 2025 നവംബർ ഏഴിന് രാവിലെ 9:30ഓടെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മാരക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമാവുകയും ദേശാഭിമാനവും ഐക്യവും ഉണർത്തുകയും ചെയ്യുന്ന ഈ കാലാതീതമായ രചനയുടെ 150 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി, 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ ആഘോഷങ്ങൾക്ക് ഈ പരിപാടി ഔപചാരികമായി തുടക്കം കുറിക്കുന്നു.
പ്രധാന പരിപാടിയോടനുബന്ധിച്ച്, രാവിലെ ഏകദേശം 9:50-ഓടെ രാജ്യത്തുടനീളമുള്ള പൊതുസ്ഥലങ്ങളിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പൗരന്മാരുടെ പങ്കാളിത്തത്തോടെ "വന്ദേമാതരം" പൂർണ്ണ രൂപത്തിന്റെ കൂട്ടായ ആലാപനം നടക്കും.
2025-ൽ "വന്ദേമാതരം" രചിച്ചിട്ട് 150 വർഷം തികയുകയാണ്. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച "വന്ദേമാതരം" എന്ന നമ്മുടെ ദേശീയ ഗീതം 1875 നവംബർ ഏഴിന് അക്ഷയ നവമിയുടെ ശുഭവേളയിലാണ് എഴുതപ്പെട്ടത്. അദ്ദേഹത്തിൻ്റെ "ആനന്ദമഠം" എന്ന നോവലിൻ്റെ ഭാഗമായി 'ബംഗദർശൻ' എന്ന സാഹിത്യ പ്രസിദ്ധീകരണത്തിലാണ് "വന്ദേമാതരം" ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ശക്തി, സമൃദ്ധി, ദിവ്യത്വം എന്നിവയുടെ മൂർത്തീഭാവമായി മാതൃരാജ്യത്തെ വാഴ്ത്തുന്ന ഈ ഗാനം, ഇന്ത്യയുടെ ഐക്യത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ഉണർവ്വിന് കാവ്യാത്മകമായ ആവിഷ്കാരം നൽകി. വൈകാതെ, അത് രാഷ്ട്രത്തോടുള്ള ഭക്തിയുടെ അനശ്വരമായ പ്രതീകമായി മാറി.
Tomorrow, 7th November, is a momentous day for every Indian. We celebrate 150 glorious years of Vande Mataram, a stirring call that has inspired generations and ignited an undying spirit of patriotism across our nation. To mark this occasion, I will join a programme in Delhi at…
— Narendra Modi (@narendramodi) November 6, 2025
कल 7 नवंबर का दिन देशवासियों के लिए ऐतिहासिक होने जा रहा है। हम वंदेमातरम् गान के गौरवशाली 150 वर्षों का उत्सव मनाने जा रहे हैं। यह वो प्रेरक आह्वान है, जिसने देश की कई पीढ़ियों को राष्ट्रभक्ति की भावना से ओतप्रोत किया है। इस विशेष अवसर पर सुबह करीब 9:30 बजे दिल्ली में एक समारोह…
— Narendra Modi (@narendramodi) November 6, 2025


