സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ സംഭാവനകൾ ചിത്രീകരിക്കുന്ന ഗാലറി
1947 വരെയുള്ള സംഭവങ്ങളുടെ സമഗ്രമായ വീക്ഷണം ഇത് നൽകുന്നു

രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു്  കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിപ്ലബി ഭാരത് ഗാലറി മാർച്ച് 23 ന് വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും

സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ സംഭാവനകളും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ അവരുടെ സായുധ പ്രതിരോധവും ഗാലറിയിൽ പ്രദർശിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരാ ആഖ്യാനത്തിൽ പലപ്പോഴും ഈ സംഭവങ്ങൾക്ക് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല. 1947 വരെ നയിച്ച സംഭവങ്ങളുടെ സമഗ്രമായ വീക്ഷണം നൽകുകയും വിപ്ലവകാരികൾ വഹിച്ച പ്രധാന പങ്ക് എടുത്തുകാട്ടുകയും ചെയ്യുക എന്നതാണ് ഈ പുതിയ ഗാലറിയുടെ ലക്ഷ്യം.

ബിപ്ലബി ഭാരത് ഗാലറി വിപ്ലവ പ്രസ്ഥാനത്തിന് തുടക്കമിട്ട രാഷ്ട്രീയവും ബൗദ്ധികവുമായ പശ്ചാത്തലം ചിത്രീകരിക്കുന്നു. വിപ്ലവ പ്രസ്ഥാനത്തിന്റെ ജനനം, വിപ്ലവ നേതാക്കളുടെ സുപ്രധാന സംഘടനകളുടെ  രൂപീകരണം, പ്രസ്ഥാനത്തിന്റെ വ്യാപനം, ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണം, നാവിക കലാപത്തിന്റെ സംഭാവന തുടങ്ങിയവയും ഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity