ഡൽഹി മെട്രോയുടെ മജ്‌ലിസ് പാർക്ക് - മൗജ്പൂർ ബാബർപൂർ (പിങ്ക് ലൈൻ), ദീപാലി ചൗക്ക് - മജ്‌ലിസ് പാർക്ക് (മജന്ത ലൈൻ) ഇടനാഴികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഡൽഹി മെട്രോയുടെ ഫേസ് V-A വിപുലീകരണത്തിന് കീഴിലുള്ള മൂന്ന് പുതിയ ഇടനാഴികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും
ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (ജിപിആർഎ) പുനർവികസന പദ്ധതി പ്രകാരം ഒന്നിലധികം പദ്ധതികൾക്ക് ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
പൊതു ഖജനാവിന് ഭാരം വരുത്താതെ നൂതനമായ ഒരു സ്വയംപര്യാപ്ത സാമ്പത്തിക മാതൃകയിലൂടെ പദ്ധതികൾ പുനർവികസിപ്പിച്ചിട്ടുണ്ട്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 8 ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ ₹33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. പരിപാടിക്ക് മുമ്പ്, പ്രധാനമന്ത്രി സരോജിനി നഗറിലെ ജിപിആർഎ ടൈപ്പ്-5 ക്വാർട്ടേഴ്സുകൾ സന്ദർശിക്കുകയും, ക്വാർട്ടേഴ്സ് അനുവദിക്കപ്പെട്ട വനിതാ ​ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുകയും ചെയ്യും.

ഏകദേശം ₹18,300 കോടി വിലമതിക്കുന്ന ഡൽഹി മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹി മെട്രോയുടെ രണ്ട് പുതിയ ഇടനാഴികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൽ ഏകദേശം 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്‌ലിസ് പാർക്ക്-മൗജ്പൂർ ബാബർപൂർ (പിങ്ക് ലൈൻ) ഇടനാഴിയും ഏകദേശം 9.9 കിലോമീറ്റർ ദൈർഘ്യമുള്ള ദീപാലി ചൗക്ക്-മജ്‌ലിസ് പാർക്ക് (മജന്ത ലൈൻ) ഇടനാഴിയും ഉൾപ്പെടുന്നു. ബുരാരി, ജഗത്പൂർ-വസീറാബാദ്, ഖജൂരി ഖാസ്, ഭജൻപുര, യമുന വിഹാർ, മധുബൻ ചൗക്ക്, ഹൈദർപൂർ ബദ്‌ലി മോർ, ഭലസ്വ, മജ്‌ലിസ് പാർക്ക് തുടങ്ങി ഡൽഹിയിലെ നിരവധി പ്രദേശങ്ങൾക്ക് പുതിയ കണക്റ്റിവിറ്റി പ്രയോജനപ്പെടും.

ഡൽഹി മെട്രോയുടെ ഘട്ടം V-A യിൽ 16.10 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പുതിയ ഇടനാഴികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ആർ.കെ. ആശ്രം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെയും, എയ്‌റോസിറ്റി മുതൽ ഇന്ദിരാഗാന്ധി എയർപോർട്ട് ടെർമിനൽ -1 വരെയും, തുഗ്ലക്കാബാദ് മുതൽ കാളിന്ദി കുഞ്ച് വരെയുമാണ് ഇടനാഴികൾ. ഈ ഇടനാഴികൾ ദേശീയ തലസ്ഥാനത്തെ നിരവധി പ്രധാന സ്ഥലങ്ങളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുകയും നോയിഡ, സൗത്ത് ഡൽഹി, വിമാനത്താവളം എന്നിവയ്ക്കിടയിൽ യാത്ര ചെയ്യുന്ന താമസക്കാർക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.

ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (ജിപിആർഎ) പുനർവികസന പദ്ധതി പ്രകാരം ₹15,200 കോടി വിലമതിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. സരോജിനി നഗർ, നേതാജി നഗർ, കസ്തൂർബ നഗർ, ശ്രീനിവാസ്പുരി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ ജിപിആർഎ കോളനികൾ നവീകരിക്കുന്നതിനും ​ഗവൺമെന്റ് ജീവനക്കാർക്കും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾക്കും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ​ഗവൺമെന്റിന്റെ അഭിലാഷ പരിപാടിയുടെ ഭാഗമാണ്. 

പൊതു ഖജനാവിന് ഭാരം വരുത്താതെ പുനർവികസനം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു നൂതന സ്വയം-സുസ്ഥിര സാമ്പത്തിക മാതൃകയിലൂടെയാണ് പദ്ധതികൾ പുനർവികസനം ചെയ്തിരിക്കുന്നത്. ഈ മാതൃകയിൽ, മുഴുവൻ പദ്ധതിക്കും ധനസഹായം നൽകുന്നതിനായി വാണിജ്യ, പാർപ്പിട സ്ഥലങ്ങൾക്കായി പദ്ധതി പ്രദേശത്തിന്റെ ഒരു പരിമിതമായ ഭാഗം ​ഗവൺമെന്റ് വികസിപ്പിക്കുകയും ധനസമ്പാദനം നടത്തുകയും ചെയ്യുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ആധുനിക ​ഗവൺമെന്റ് ഭവനങ്ങളുടെ പുനർവികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും പൊതു സൗകര്യങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി ഉപയോഗിക്കുന്നു.

പുനർവികസന പദ്ധതി ​ഗവൺമെന്റ്

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian scientists break a century-old limit on turning heat into electricity

Media Coverage

Indian scientists break a century-old limit on turning heat into electricity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Italian PM Giorgia Meloni on becoming the longest continuously serving Prime Minister in Italy's postwar history
September 04, 2026

Prime Minister Shri Narendra Modi today congratulated Italian Prime Minister Giorgia Meloni on becoming the longest continuously serving Prime Minister in Italy's postwar history.

The Prime Minister stated that this milestone is a reflection of the trust and confidence of the Italian people in her leadership. He further noted that her friendship has been instrumental in strengthening the India-Italy Special Strategic Partnership, adding that he looks forward to continuing their close cooperation to build a prosperous future for the people of both countries. He extended his best wishes for her continued success in the years ahead.

In a post on X, the Prime Minister shared:

"Congratulations to my friend Prime Minister Meloni on becoming the longest continuously serving Prime Minister in Italy's postwar history. This milestone is a reflection of the trust and confidence of the Italian people in her leadership.

Her friendship has also been instrumental in strengthening the India-Italy Special Strategic
Partnership and I look forward to continuing our close cooperation to build a prosperous future for the people of our countries.

My best wishes for her continued success in the years ahead.

@GiorgiaMeloni"