ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചു് അഭിനന്ദിച്ചു.
ഊഷ്മളമായ ഈ നടപടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹത്തോട് നന്ദി പറയുകയും ചന്ദ്രയാനിന്റെ വിജയം മുഴുവൻ മനുഷ്യരാശിക്കും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്നും ബന്ധപെടാൻ ഇരു നേതാക്കളും തീരുമാനിച്ചു.


