യുക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌ക്കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണില്‍ ആശയവിനിമയം നടത്തി.
വിവിധ മേഖലകളില്‍ ഇന്ത്യ-യുക്രൈയ്ന്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
നിലവിൽ നടക്കുന്ന റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്തവേളയിൽ, ഇന്ത്യയുടെ ജനകേന്ദ്രീകൃത സമീപനം ആവര്‍ത്തിച്ച പ്രധാനമന്ത്രി സംഭാഷണത്തേയും നയതന്ത്രത്തേയും മുന്നോട്ടുള്ളവഴിയായി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു
കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം വേഗത്തിലും സമാധാനപരമായും പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സമാധാനപരമായ ഒരു പരിഹാരത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യ അതിന്റെ കഴിവിനനുസരിച്ച് ചെയ്യാവുന്നതെല്ലാം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈയ്‌നിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ മാനുഷിക സഹായങ്ങളെ പ്രസിഡന്റ് സെലെന്‍സ്‌കി അഭിനന്ദിച്ചു. ബന്ധം തുടരാന്‍ ഇരു നേതാക്കളും തീരുമാനമായി.
Had a good conversation with President @ZelenskyyUa on strengthening the India-Ukraine partnership. Conveyed India’s consistent support for all efforts for peace and bringing an early end to the ongoing conflict. India will continue to provide humanitarian assistance guided by…
— Narendra Modi (@narendramodi) March 20, 2024


