പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 6നും 7നും ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശിക്കും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയുടെ ക്ഷണപ്രകാരമാണു​പ്രധാനമന്ത്രിയുടെ ജക്കാർത്ത സന്ദർശനം.

സന്ദർശനവേളയിൽ ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്ന 20-ാം ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

2022ൽ ഇന്ത്യ-ആസിയാൻ ബന്ധം സമഗ്രമായ തന്ത്രപര പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുശേഷമുള്ള ആദ്യ ഉച്ചകോടിയാണു വരാനിരിക്കുന്ന ആസിയാൻ-ഇന്ത്യ ഉച്ചകോടി. ഉച്ചകോടി ഇന്ത്യ-ആസിയാൻ ബന്ധങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും സഹകരണത്തിന്റെ ഭാവിദിശ നിശ്ചയിക്കുകയും ചെയ്യും.

ആസിയാൻ രാജ്യങ്ങളിലെ നേതാക്കൾക്കും, ഇന്ത്യ ഉൾപ്പെടെയുള്ള എട്ടു ചർച്ചാപങ്കാളികൾക്കും പ്രാദേശികവും ആഗോളവുമായ സുപ്രധാന വിഷയങ്ങളിൽ കാ​ഴ്ചപ്പാടുകൾ പങ്കിടാൻ കിഴക്കൻ ഏഷ്യ ഉച്ചകോടി അവസരമൊരുക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IndiaAI Mission-backed startup Avataar launches indigenous video AI model

Media Coverage

IndiaAI Mission-backed startup Avataar launches indigenous video AI model
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 13
June 13, 2026

Viksit Bharat Accelerating: Tech, Defense, Infra & Exports Power India's Global Leap Under the Leadership of PM Modi