ബഹുമാന്യരേ, 

നമസ്‌കാരം!

ഈ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രധാനമന്ത്രി ഷിനവത്രയ്ക്കും തായ്‌ലൻഡ് ​ഗവൺമെന്റിനും ഞാൻ തുടക്കത്തിൽ തന്നെ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

ആദരണീയരേ,

മ്യാൻമറിലും തായ്‌ലൻഡിലും അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിലെ ജീവഹാനിക്കും സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾക്കും ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ ഞാൻ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ദുരിതബാധിതരോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പരിക്കേറ്റവർ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. 

ആദരണീയരേ,

കഴിഞ്ഞ മൂന്ന് വർഷമായി ബിംസ്റ്റെക്കിനെ നയിക്കുന്നതിൽ കഴിവുള്ളതും ഫലപ്രദവുമായ നേതൃത്വത്തിന് പ്രധാനമന്ത്രിയെയും സംഘത്തെയും ഞാൻ അഭിനന്ദിക്കുന്നു.

തെക്ക് - തെക്കുകിഴക്കൻ ഏഷ്യൻ മേഖലകൾക്കിടയിലെ ഒരു സുപ്രധാന പാലമായി ബിംസ്റ്റെക് പ്രവർത്തിക്കുന്നു, കൂടാതെ പ്രാദേശിക കണക്റ്റിവിറ്റി, സഹകരണം, പരസ്പര അഭിവൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശക്തമായ വേദിയായി ഉയർന്നുവരുന്നു.

കഴിഞ്ഞ വർഷം ബിംസ്റ്റെക് ചാർട്ടർ പ്രാബല്യത്തിൽ വന്നത് വളരെ സംതൃപ്തി നൽകുന്ന കാര്യമാണ്. ഇന്ന് നമ്മൾ സ്വീകരിക്കുന്ന ബാങ്കോക്ക് വിഷൻ 2030, ബംഗാൾ ഉൾക്കടലിന്റെ സമ്പന്നവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു മേഖല കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

 

ആദരണീയരേ,

ബിംസ്റ്റെക്കിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, നാം അതിന്റെ വ്യാപ്തി വികസിപ്പിക്കുകയും അതിന്റെ സ്ഥാപനപരമായ ശേഷി വർദ്ധിപ്പിക്കുകയും വേണം.

ആഭ്യന്തര മന്ത്രിമാരുടെ സംവിധാനം സ്ഥാപനവൽക്കരിക്കപ്പെടുന്നുവെന്നത് പ്രോത്സാഹജനകമാണ്. സൈബർ കുറ്റകൃത്യങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ, ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ ഈ ഫോറത്തിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇക്കാര്യത്തിൽ, ഈ സംവിധാനത്തിന്റെ ആദ്യ യോഗം ഈ വർഷം അവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.

ആദരണീയരേ,

പ്രാദേശിക വികസനത്തിന്, ഭൗതിക കണക്റ്റിവിറ്റി, ഡിജിറ്റൽ- ഊർജ്ജ കണക്റ്റിവിറ്റികളുമായി കൈകോർക്കണം.

ബെംഗളൂരു ആസ്ഥാനമായുള്ള ബിംസ്റ്റെക് എനർജി സെന്റർ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മേഖലയിലുടനീളം വൈദ്യുതി ഗ്രിഡ് ഇന്റർകണക്ഷൻ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങളുടെ ടീമുകൾ ത്വരിതപ്പെടുത്തണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) പൊതു സേവനങ്ങളുടെ വിതരണത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഇത് സദ്ഭരണം ഗണ്യമായി വർദ്ധിപ്പിച്ചു, സുതാര്യത വർദ്ധിപ്പിച്ചു, സാമ്പത്തിക ഉൾപ്പെടുത്തൽ ത്വരിതപ്പെടുത്തി. ബിംസ്റ്റെക് അംഗരാജ്യങ്ങളുമായി ഞങ്ങളുടെ ഡിപിഐ അനുഭവം പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന്, ഈ മേഖലയിലെ ബിംസ്റ്റെക് രാജ്യങ്ങളുടെ പ്രത്യേക ആവശ്യങ്ങളും മുൻഗണനകളും നന്നായി മനസ്സിലാക്കുന്നതിന് ഒരു പൈലറ്റ് പഠനം നടത്താവുന്നതാണ്.

ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) ബിംസ്റ്റെക് അംഗരാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങളും തമ്മിൽ കണക്റ്റിവിറ്റി സ്ഥാപിക്കാനും ഞാൻ നിർദ്ദേശിക്കുന്നു. അത്തരം സംയോജനം വ്യാപാരം, വ്യവസായം, ടൂറിസം എന്നിവയിലുടനീളം ഗണ്യമായ നേട്ടങ്ങൾ കൊണ്ടുവരും, എല്ലാ തലങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും.

 

ആദരണീയരേ,

നമ്മുടെ കൂട്ടായ പുരോഗതിക്ക് വ്യാപാരവും ബിസിനസ് കണക്റ്റിവിറ്റിയും ഒരുപോലെ പ്രധാനമാണ്.

നമ്മുടെ ബിസിനസ്സ് സമൂഹങ്ങൾക്കിടയിൽ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിന്, ഒരു ബിംസ്റ്റെക് ചേംബർ ഓഫ് കൊമേഴ്‌സ് സ്ഥാപിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. കൂടാതെ, കൂടുതൽ സാമ്പത്തിക ഇടപെടൽ വളർത്തുന്നതിനായി ഒരു വാർഷിക ബിംസ്റ്റെക് ബിസിനസ് ഉച്ചകോടി സംഘടിപ്പിക്കും.

ബിംസ്റ്റെക് മേഖലയ്ക്കുള്ളിൽ പ്രാദേശിക കറൻസികളിൽ വ്യാപാരത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു സാധ്യതാ പഠനം നടത്താനും ഞാൻ നിർദ്ദേശിക്കുന്നു.

ബഹുമാന്യരേ,

സ്വതന്ത്രവും, തുറന്നതും, സുരക്ഷിതവും, സുരക്ഷിതവുമായ ഇന്ത്യൻ മഹാസമുദ്രം നമ്മുടെ പൊതുവായ മുൻഗണനയാണ്. ഇന്ന് അവസാനിച്ച സമുദ്ര ഗതാഗത കരാർ വ്യാപാര ഷിപ്പിംഗിലും, ചരക്ക് ഗതാഗതത്തിലും സഹകരണം ശക്തിപ്പെടുത്തുകയും മേഖലയിലുടനീളമുള്ള വ്യാപാരത്തിന് ഗണ്യമായ ഉത്തേജനം നൽകുകയും ചെയ്യും.

സുസ്ഥിര സമുദ്ര ഗതാഗത കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ നിർദ്ദേശിക്കുന്നു. ശേഷി വർദ്ധിപ്പിക്കൽ, ഗവേഷണം, നവീകരണം, സമുദ്ര നയത്തിൽ കൂടുതൽ ഏകോപനം വളർത്തൽ എന്നിവയിൽ ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. മേഖലയിലുടനീളമുള്ള സമുദ്ര സുരക്ഷയിൽ നമ്മുടെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉത്തേജകമായും ഇത് പ്രവർത്തിക്കും.

ബഹുമാന്യരേ,

പ്രകൃതി ദുരന്തത്തിന്റെ കാര്യത്തിൽ ബിംസ്റ്റെക് മേഖല എത്രത്തോളം ദുർബലമാണെന്ന് അടുത്തിടെയുണ്ടായ ഭൂകമ്പം വ്യക്തമായി ഓർമ്മിപ്പിക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്നയാൾ എന്ന നിലയിൽ ഇന്ത്യ എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം നിന്നിട്ടുണ്ട്. മ്യാൻമറിലെ ജനങ്ങൾക്ക് സമയബന്ധിതമായി ആശ്വാസം നൽകാൻ കഴിഞ്ഞത് ഒരു സവിശേഷ ഭാ​ഗ്യമായി ഞങ്ങൾ കണക്കാക്കുന്നു. പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാനാവില്ലെങ്കിലും, നമ്മുടെ തയ്യാറെടുപ്പും വേഗത്തിൽ പ്രതികരിക്കാനുള്ള കഴിവും എല്ലായ്പ്പോഴും അചഞ്ചലമായിരിക്കണം.

ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ ഒരു ബിംസ്റ്റെക് സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് സ്ഥാപിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. ദുരന്ത തയ്യാറെടുപ്പ്, ദുരിതാശ്വാസം, പുനരധിവാസ ശ്രമങ്ങൾ എന്നിവയിൽ സഹകരണം സാധ്യമാക്കുന്ന ഒരു കേന്ദ്രമാണിത്. കൂടാതെ, ബിംസ്റ്റെക് ദുരന്ത നിവാരണ അതോറിറ്റികളുടെ നാലാമത്തെ സംയുക്ത അഭ്യാസം ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കും.

 

ആദരണീയരേ,

പൊതുജനാരോഗ്യം നമ്മുടെ കൂട്ടായ സാമൂഹിക വികസനത്തിന്റെ ഒരു പ്രധാന സ്തംഭമാണ്.

ബിംസ്റ്റെക് രാജ്യങ്ങളിലെ കാൻസർ പരിചരണത്തിൽ പരിശീലനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആരോഗ്യത്തോടുള്ള ഞങ്ങളുടെ സമഗ്ര സമീപനത്തിന് അനുസൃതമായി, പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗവേഷണവും വ്യാപനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മികവിന്റെ കേന്ദ്രവും സ്ഥാപിക്കും. 

അതുപോലെ, നമ്മുടെ കർഷകർക്ക് പ്രയോജനപ്പെടുന്നതിനായി, അറിവിന്റെയും മികച്ച രീതികളുടെയും കൈമാറ്റം, ഗവേഷണ സഹകരണം, കാർഷിക മേഖലയിലെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ മറ്റൊരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. 

ബഹുമാന്യരേ,

ബഹിരാകാശ മേഖലയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ നടത്തിയ മുന്നേറ്റങ്ങൾ ​ഗ്ലോബൽ സൗത്തിലുളള യുവാക്കൾക്ക് പ്രചോദനമാണ്. എല്ലാ ബിംസ്റ്റെക് അംഗരാജ്യങ്ങളുമായും ഞങ്ങളുടെ വൈദഗ്ധ്യവും അനുഭവവും പങ്കിടാൻ ഞങ്ങൾ തയ്യാറാണ്. 

ഇക്കാര്യത്തിൽ, മനുഷ്യശക്തി പരിശീലനം, നാനോ-ഉപഗ്രഹങ്ങളുടെ വികസനവും വിക്ഷേപണവും, ബിംസ്റ്റെക് രാജ്യങ്ങൾക്കായി റിമോട്ട് സെൻസിംഗ് ഡാറ്റയുടെ ഉപയോഗവും എന്നിവയ്ക്കായി ഒരു ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു.

ബഹുമാന്യരേ, 

മേഖലയിലുടനീളം യുവാക്കളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായി, ഞങ്ങൾ ബോധി സംരംഭം ആരംഭിക്കുകയാണ്, അതായത് "മാനവ വിഭവശേഷി അടിസ്ഥാന സൗകര്യങ്ങളുടെ സംഘടിത വികസനത്തിനായുള്ള ബിംസ്റ്റെക്" സംരംഭം. 

ഈ പരിപാടിയുടെ കീഴിൽ, ബിംസ്റ്റെക് അംഗരാജ്യങ്ങളിൽ നിന്നുള്ള 300 യുവാക്കൾക്ക് എല്ലാ വർഷവും ഇന്ത്യയിൽ പരിശീലനം ലഭിക്കും.

ഇന്ത്യയുടെ ഫോറസ്ട്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിംസ്റ്റെക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യും, കൂടാതെ നാളന്ദ സർവകലാശാലയിലെ സ്കോളർഷിപ്പ് പദ്ധതിയും വിപുലീകരിക്കും. കൂടാതെ, ബിംസ്റ്റെക് അംഗരാജ്യങ്ങളിൽ നിന്നുള്ള യുവ നയതന്ത്രജ്ഞർക്കായി ഒരു വാർഷിക പരിശീലന പരിപാടി സംഘടിപ്പിക്കും.

ബഹുമാന്യരേ,

നമ്മുടെ പരസ്പര സാംസ്കാരിക പൈതൃകം നമ്മുടെ നിലനിൽക്കുന്ന ബന്ധങ്ങൾക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു.

ഒഡീഷയിലെ 'ബാലി യാത്ര', ബുദ്ധമത-ഹിന്ദു പാരമ്പര്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങൾ, നമുക്കിടയിലെ ഭാഷാപരമായ ബന്ധങ്ങൾ - ഇവയെല്ലാം നമ്മുടെ സാംസ്കാരിക പരസ്പര ബന്ധത്തിന്റെ ശക്തമായ പ്രതീകങ്ങളായി നിലകൊള്ളുന്നു.

ഈ ബന്ധങ്ങൾ ആഘോഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി, ഈ വർഷം അവസാനം ഇന്ത്യ ഉദ്ഘാടന ബിംസ്റ്റെക് പരമ്പരാഗത സംഗീതോത്സവത്തിന് ആതിഥേയത്വം വഹിക്കും.

ആദരണീയരേ,

നമ്മുടെ യുവാക്കൾക്കിടയിൽ കൂടുതൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി, ബിംസ്റ്റെക് യുവ നേതാക്കളുടെ ഉച്ചകോടി ഈ വർഷം അവസാനം നടക്കും. നവീകരണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിംസ്റ്റെക് ഹാക്കത്തോണും യംഗ് പ്രൊഫഷണൽ വിസിറ്റേഴ്സ് പ്രോഗ്രാമും ഞങ്ങൾ ആരംഭിക്കും.

കായിക മേഖലയിൽ, ഈ വർഷം ബിംസ്റ്റെക് അത്‌ലറ്റിക്സ് മീറ്റിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ നിർദ്ദേശിക്കുന്നു. ബിംസ്റ്റെക്കിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച്, 2007ൽ ഇന്ത്യ ആദ്യ ബിംസ്റ്റെക് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ആദരണീയരേ,

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ബിംസ്റ്റെക് വെറുമൊരു പ്രാദേശിക സംഘടനയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും കൂട്ടായ സുരക്ഷയ്ക്കും ഇത് ഒരു മാതൃകയാണ്. നമ്മുടെ പങ്കിട്ട പ്രതിബദ്ധതയുടെയും നമ്മുടെ ഐക്യത്തിന്റെ ശക്തിയുടെയും തെളിവായി ഇത് നിലകൊള്ളുന്നു.

"സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ പ്രയാസ്" എന്ന ആദർശം ഇത് ഉൾക്കൊള്ളുന്നു.

നാമൊന്നിച്ച് ഐക്യദാർഢ്യം, സഹകരണം, പരസ്പര വിശ്വാസം എന്നിവയുടെ ഊർജ്ജം ശക്തിപ്പെടുത്തുകയും ബിംസ്റ്റെക്കിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഉപസംഹാരമായി, ബിംസ്റ്റെക്കിന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിന് ഞാൻ ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും അതിന്റെ വിജയകരമായ നേതൃത്വത്തിന് എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s PC exports double in a year, US among top buyers

Media Coverage

India’s PC exports double in a year, US among top buyers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Congratulates India’s Men’s Junior Hockey Team on Bronze Medal at FIH Hockey Men’s Junior World Cup 2025
December 11, 2025

The Prime Minister, Shri Narendra Modi, today congratulated India’s Men’s Junior Hockey Team on scripting history at the FIH Hockey Men’s Junior World Cup 2025.

The Prime Minister lauded the young and spirited team for securing India’s first‑ever Bronze medal at this prestigious global tournament. He noted that this remarkable achievement reflects the talent, determination and resilience of India’s youth.

In a post on X, Shri Modi wrote:

“Congratulations to our Men's Junior Hockey Team on scripting history at the FIH Hockey Men’s Junior World Cup 2025! Our young and spirited team has secured India’s first-ever Bronze medal at this prestigious tournament. This incredible achievement inspires countless youngsters across the nation.”