പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്‌ഘാടന  വേളയിൽ സുരിനാം പ്രസിഡന്റ് ശ്രീ ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സന്തോഖി 2023 ജനുവരി 7 മുതൽ 14 വരെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിലാണ്, കൂടാതെ 17-ാമത്   പ്രവാസി ഭാരതീയ ദിവാസിലെ വിശിഷ്ടാതിഥിയുമാണ്.

ഹൈഡ്രോകാർബൺ, പ്രതിരോധം, സമുദ്ര സുരക്ഷ, ഡിജിറ്റൽ സംരംഭങ്ങൾ, വിവരസാങ്കേതിക വിദ്യ , ശേഷി വികസനം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും  ചർച്ച നടത്തി.

സുരിനാമിന്റെ കടബാധ്യത   സാമ്പത്തിക സഹായത്തിലൂടെ  ഇന്ത്യ പുനഃസംഘടിപ്പിച്ചതിൽ   സുരിനാം കൃതജ്ഞത അറിയിച്ചു.

പ്രസിഡന്റ് സന്തോഖി രാഷ്‌ട്രപതി  ശ്രീമതി ദ്രൗപതി മുർമുവുമായി ചർച്ച നടത്തും.  2023 ജനുവരി 10-ന് സമാപന സമ്മേളനത്തിലും,  പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ദാന ചടങ്ങിലും പങ്കുചേരുന്ന   അദ്ദേഹം ഇൻഡോറിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലും  പങ്കെടുക്കും. തുടർന്ന് അദ്ദേഹം അഹമ്മദാബാദും ന്യൂഡൽഹിയും സന്ദർശിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh

Media Coverage

Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 4
June 04, 2026

India's Remarkable Stride Under PM Modi: Clean Energy Jobs, Infrastructure Surge & Global Trade Wins