പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലൻഡ് പ്രധാനമന്ത്രി ശ്രീമതി കാട്രിൻ ജേക്കബ്സ്‌ഡോട്ടിറുമായി  ഉഭയകക്ഷി ചർച്ച നടത്തി.

2018 ഏപ്രിലിൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ഒന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ നടന്ന തങ്ങളുടെ ആദ്യ കൂടിക്കാഴ്ച ഇരു പ്രധാനമന്ത്രിമാരും ഊഷ്മളമായി അനുസ്മരിച്ചു. ഈ വർഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികം ആഘോഷിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി .

ജിയോതെർമൽ എനർജി, സമുദ്ര സമ്പദ്ഘടന , ആർട്ടിക്, പുനരുപയോഗ ഊർജം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം, ഡിജിറ്റൽ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. പ്രത്യേകിച്ച്,  ജിയോതെർമൽ എനർജി,  ഐസ്‌ലാൻഡിന് പ്രത്യേക വൈദഗ്ധ്യമുള്ള ഒരു മേഖലയാണ്, ഈ മേഖലയിൽ ഇരു രാജ്യങ്ങളിലെയും സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണത്തിൽ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. 

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ജേക്കബ്സ്‌ദോത്തിറിന്റെ വ്യക്തിപരമായ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇക്കാര്യത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ച് അവരെ ധരിപ്പിക്കുകയും  ചെയ്തു.

ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര ചർച്ചകൾ വേഗത്തിലാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.

മേഖലാ , ആഗോള  സംഭവവികാസങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees

Media Coverage

Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 18
July 18, 2026

From Solar Canals to Hydrogen Mobility: Hon’ble PM Modi’s Blueprint for a Sustainable & Self-Reliant India