നാം ഒരുമിച്ചിരിക്കുമ്പോൾ ശക്തരും മികച്ചവരുമാണെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചു: പ്രധാനമന്ത്രി
"മറ്റെല്ലാറ്റിനേക്കാളും മനുഷ്യന്റെ പ്രതിരോധം നിലനിന്നിരുന്ന രീതി തലമുറകൾ ഓർക്കും"
ദരിദ്രർ ഭരണകൂടങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിലൂടെ ദാരിദ്ര്യത്തെ ചെറുക്കാൻ കഴിയില്ല. പാവപ്പെട്ടവർ ഗവണ്മെന്റ്കളെ വിശ്വസനീയ പങ്കാളികളായി കാണാൻ തുടങ്ങുമ്പോൾ ദാരിദ്ര്യത്തെ ചെറുക്കാൻ കഴിയും "
പാവപെട്ടവരെ ശാക്തീകരിക്കാൻ അധികാരം ഉപയോഗിക്കുമ്പോൾ, ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ശക്തി അവർക്ക് ലഭിക്കും
കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ഏറ്റവും ലളിതവും വിജയകരവുമായ മാർഗ്ഗം പ്രകൃതിയോട് ഇണങ്ങുന്ന ജീവിതശൈലി നയിക്കുക എന്നതാണ്"
ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതിവാദികളിൽ ഒരാളാണ് മഹാത്മാ ഗാന്ധി. . താൻ ചെയ്തതിലെല്ലാം , അദ്ദേഹം പൂജ്യം കാർബൺ കാൽപ്പാടുകൾ നയിച്ചു. അദ്ദേഹം നമ്മുടെ ഗ്രഹത്തിന്റെ ക്ഷേമം മറ്റെല്ലാറ്റിനുമുപരിയായി കണ്ടു
ഭൂമിയെ സംരക്ഷിക്കുക എന്ന ചുമതലയോടെ ഭൂമിയുടെ ഊരായ്‌മക്കാരാണ് നാമെന്ന ഊരായ്‌മ സിദ്ധാന്തം ഗാന്ധിജി എടുത്തുകാട്ടി
പാരീസ് പ്രതിബദ്ധതകളുമായി മുന്നോട്

'ഗ്ലോബൽ സിറ്റിസൺ ലൈവ്' എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ പ്രഭാഷണം നടത്തി, മുംബൈ, ന്യൂയോർക്ക്, പാരീസ്, റിയോ ഡി ജനീറോ, സിഡ്നി, ലോസ് ഏഞ്ചൽസ്, ലാഗോസ്, സോൾ.ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തത്സമയം പരിപാടികൾ വീക്ഷിച്ചു. 

നാം ഒരുമിച്ചിരിക്കുമ്പോൾ ശക്തരും മികച്ചവരുമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്  പകർച്ച വ്യാധി കളുടെ വെല്ലുവിളിയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു, പകർച്ചവ്യാധിയോട് പോരാടാൻ നമ്മുടെ കോവിഡ് -19 യോദ്ധാക്കൾ, ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവർ പരമാവധി ശ്രമിച്ചപ്പോൾ ഈ കൂട്ടായ മനോഭാവത്തിന്റെ ദൃശ്യങ്ങൾ നാം  കണ്ടു. റെക്കോർഡ് സമയത്ത് പുതിയ വാക്സിനുകൾ സൃഷ്ടിച്ച നമ്മുടെ ശാസ്ത്രജ്ഞരിലും കണ്ടുപിടുത്തക്കാരിലും ഈ ആത്മാവ് നാം കണ്ടു. മറ്റെല്ലാറ്റിനും ഉപരിയായി മനുഷ്യന്റെ പ്രതിരോധം നിലനിൽക്കുന്ന രീതി തലമുറകൾ ഓർക്കും, പ്രധാനമന്ത്രി പറഞ്ഞു

കോവിഡിന് പുറമേ, ദാരിദ്ര്യവും  ഏറ്റവും വലിയ  വെല്ലുവിളിയായി   നിലനിൽക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രർ  ഗവൺമെന്റുകളെ  കൂടുതൽ ആശ്രയിക്കുന്നതിലൂടെ ദാരിദ്ര്യത്തി നെതിരെ പോരാടാനാവില്ലെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവർ സർക്കാരുകളെ വിശ്വസനീയ പങ്കാളികളായി കാണാൻ തുടങ്ങുമ്പോൾ ദാരിദ്ര്യത്തിനെതിരെ പോരാടാനാകും. "ദാരിദ്ര്യത്തിന്റെ ദുഷിച്ച വൃത്തത്തെ ശാശ്വതമായി തകർക്കാൻ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന വിശ്വസ്തരായ പങ്കാളികൾ", പ്രധാനമന്ത്രി പറഞ്ഞു.

പാവങ്ങളെ ശാക്തീകരിക്കാൻ അധികാരം ഉപയോഗിക്കുമ്പോൾ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ശക്തി അവർക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബാങ്ക് അകൗണ്ടുകൾ ഇല്ലാത്തവർക്ക് അത് ലഭ്യമാക്കൽ ,  ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നൽകൽ, 500 ദശലക്ഷം ഇന്ത്യക്കാർക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകൽ, ദരിദ്രരെ ശാക്തീകരിക്കുന്നതിന്റെ  എന്നിവ  ഉദാഹരണങ്ങളായി   അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരങ്ങളിലും ഗ്രാമങ്ങളിലും ഭവനരഹിതർക്കായി നിർമ്മിച്ച 30 ദശലക്ഷം വീടുകളെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, ഒരു വീട് അഭയം മാത്രമല്ല എന്ന് വ്യക്തമാക്കി. . 'തലയ്ക്ക് മുകളിലുള്ള ഒരു മേൽക്കൂര ആളുകൾക്ക് അന്തസ്സ് നൽകുന്നു.', അദ്ദേഹം പറഞ്ഞു. ഓരോ ജനവിഭാഗത്തിനും കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള 'ബഹുജന പ്രസ്ഥാനം', അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ട്രില്യൺ ഡോളർ ചെലവഴിക്കൽ, 800 ദശലക്ഷം പൗരന്മാർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകൽ, മറ്റ് നിരവധി ശ്രമങ്ങൾ എന്നിവ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന് ശക്തി പകരും, പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു, "കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ഏറ്റവും ലളിതവും വിജയകരവുമായ മാർഗ്ഗം പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലി നയിക്കുക എന്നതാണ്. "മഹാത്മാഗാന്ധിയെ" ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതിവാദികളിൽ ഒരാൾ "എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഒരു പൂജ്യം കാർബൺ കാൽപ്പാടുകളുടെ അദ്ദേഹത്തിന്റെ  ജീവിതരീതി എങ്ങനെ വിശദീകരിച്ചു. താൻ ചെയ്ത എന്തിലും , ഗാന്ധിജി നമ്മുടെ ഗ്രഹത്തിന്റെ ക്ഷേമത്തെ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകി. മഹാത്മാവ് മുന്നോട്ടുവച്ച ഊരായ്‌മ സിദ്ധാന്തം പ്രധാനമന്ത്രി എടുത്തുപറഞ്ഞു, 'നമ്മളെല്ലാവരും ഗ്രഹത്തിന്റെ രക്ഷാധികാരികളാണ്. പാരീസിലെ പ്രതിബദ്ധതകളുമായി മുന്നോട്ടുപോകുന്ന ഒരേയൊരു ജി -20 രാഷ്ട്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി അറിയിച്ചു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, ദുരന്ത നിവാരണഅടിസ്ഥാനസൗകര്യം എന്നിവയുടെ കൂട്ടുകെട്ടിന്റെ കീഴിൽ ലോകത്തെ ഒന്നിപ്പിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
 PLI schemes attract over Rs 2.16 lakh crore investment, generate 14.39 lakh jobs

Media Coverage

PLI schemes attract over Rs 2.16 lakh crore investment, generate 14.39 lakh jobs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 27
March 27, 2026

Relief, Revival & Rise: How PM Modi is Building a Modern, Rooted & Self-Reliant India