പങ്കിടുക
 
Comments
രാജ്യം ആദ്യ തരംഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ മറികടന്നു, വളര്‍ച്ചാ നിരക്ക് മുമ്പത്തേതിനേക്കാള്‍ വളരെ വേഗത്തിലാണ് : പ്രധാനമന്ത്രി
നമുക്ക് ഇപ്പോള്‍ മികച്ച അനുഭവജ്ഞാനവും, വിഭവങ്ങളും കൂടാതെ വാക്‌സിനും ഉണ്ട് : പ്രധാനമന്ത്രി
'പരിശോധന, പിന്‍തുടരല്‍, ചികിത്സ', കോവിഡ് ഉചിതമായ പെരുമാറ്റം, കോവിഡ് നിയന്ത്രണം എന്നിവയില്‍ കൃത്യമായ ഊന്നല്‍ തുടരണം : പ്രധാനമന്ത്രി
'കോവിഡ് ക്ഷീണം' കാരണം നമ്മുടെ ശ്രമങ്ങളില്‍ ഒരു ഇളവും ഉണ്ടാകരുത് : പ്രധാനമന്ത്രി
കോവിഡ് വ്യാപനം ഉയര്‍ന്ന ജില്ലകളില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ 100 ശതമാനം വാക്‌സിനേഷന്‍ കൈവരിക്കണം : പ്രധാനമന്ത്രി
ജ്യോതിബ ഫൂലെയുടെയും ബാബാ സാഹിബ് അംബേദ്കറുടെയും ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഇടയില്‍ (11-14 ഏപ്രില്‍) വാക്‌സിനേഷന്‍ ഉത്സവമായി ആഘോഷിക്കണമെന്ന് ആഹ്വാനം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിഡ് -19 സ്ഥിതിയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി.

കോവിഡിനെതിരായ പോരാട്ടത്തില്‍ ഗവണ്‍മെന്‌റ് സ്വീകരിച്ച പരിശ്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ വിശദീകരിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതിയെക്കുറിച്ചും അദ്ദേഹം  അവലോകനം ചെയ്തു. രാജ്യത്ത് നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥയെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍ അവതരണം നല്‍കിയതിനോടൊപ്പം  ഈ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു. കൂടാതെ രാജ്യത്തെ വാക്‌സിന്‍ ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചു.

വൈറസിനെതിരെയുള്ള ഒന്നിച്ചുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. തങ്ങളുടെ സംസ്ഥാനങ്ങളിലെ കോവിഡ് അവസ്ഥയെക്കുറിച്ച് അവര്‍ പ്രതികരിച്ചു. വാക്‌സിനേഷന്‍ യജ്ഞം സമയബന്ധിതമായി ആരംഭിച്ചത് ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ കാരണമായിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നതിലെ മടി, വാക്‌സിന്‍ പാഴാക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വന്നു.


മുഖ്യമന്ത്രിമാരുടെ മുമ്പാകെ വ്യക്തമായ ചില വസ്തുതകള്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്ത് ആദ്യ തരംഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ മറികടന്നു, വളര്‍ച്ചാ നിരക്ക് മുമ്പത്തേതിനേക്കാള്‍ വളരെ വേഗത്തിലാണ്്. രണ്ടാമതായി, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ആദ്യ തരംഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കടന്നു. മറ്റു പല സംസ്ഥാനങ്ങളും ആ ദിശയിലേക്ക് നീങ്ങുകയാണ്. ഇത് ഗുരുതരമായ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്, ഇത്തവണ ആളുകള്‍ കൂടുതല്‍ അശ്രദ്ധരായി, ചില സംസ്ഥാനങ്ങളില്‍   ഭരണസംവിധാനങ്ങള്‍ പോലും. അത്തരമൊരു സാഹചര്യത്തില്‍, കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.


എന്നിരുന്നാലും, വെല്ലുവിളികള്‍ക്കിടയിലും നമുക്ക് മികച്ച അനുഭവജ്ഞാനവും, വിഭവങ്ങളും കൂടാതെ വാക്‌സിനും ഉണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഠിനാധ്വാനികളായ ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പരിപാലന രംഗത്തെ ജീവനക്കാര്‍ക്കും ഒപ്പം ജനകീയ പങ്കാളിത്തം സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്, അവര്‍ ഇപ്പോഴും അത് തുടരുന്നു.

'പരിശോധന, പിന്‍തുടരല്‍, ചികിത്സ', കോവിഡ് ഉചിതമായ പെരുമാറ്റം, കോവിഡ് നിയന്ത്രണം എന്നിവയില്‍ കൃത്യമായ ഊന്നല്‍ തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വൈറസ് അടങ്ങിയിരിക്കാന്‍ മനുഷ്യ ശരീരം അടങ്ങിയിരിക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ അണുബാധയുടെ വ്യാപ്തി കണ്ടെത്തുന്നതിനും അണുബാധ വ്യാപനത്തിന് ഇടയാക്കുന്നവരെ തിരിച്ചറിയുന്നതിനും പരിശോധന നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു : രോഗസ്ഥിരീകരണം 5% അല്ലെങ്കില്‍ അതില്‍ താഴെയോ ആയി  കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ദിവസേന നടത്തുന്ന പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലും കേസുകളുടെ ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പ്രദേശങ്ങളിലും  കേന്ദ്രീകൃതവും ലക്ഷ്യമിട്ടതുമായ പരിശോധന. ആര്‍ടി-പിസിആര്‍ ടെസ്റ്റിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നടത്തിയ മൊത്തം ടെസ്റ്റുകളുടെ 70 ശതമാനമായെങ്കിലും ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ വിഹിതം ഉയര്‍ത്തണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

മതിയായ പ്രതിരോധ നടപടികളുടെ അഭാവത്തില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടാവാനുള്ള സാഹചര്യം ഉണ്ടെന്നിരിക്കെ, സമൂഹത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍  സമ്പര്‍ക്കം കണ്ടെത്തല്‍, പിന്‍തുടരല്‍ എന്നിവ സുപ്രധാനമാണ്. ആദ്യ 72 മണിക്കൂറിനുള്ളില്‍ ഒരു പോസിറ്റീവ് കേസിന്റെ കുറഞ്ഞത് 30 സമ്പര്‍ക്കമെങ്കിലും കണ്ടെത്തണം, പരിശോധിക്കണം, ക്വാറന്റൈന്‍ ചെയ്യണം,. അതുപോലെ, നിയന്ത്രണ മേഖലയുടെ അതിരുകള്‍ വ്യക്തമായിരിക്കണം. 'കോവിഡ് ക്ഷീണം' കാരണം നമ്മുടെ ശ്രമങ്ങളില്‍ ഒരു ഇളവും ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   കോവിഡ് മരണത്തെക്കുറിച്ചുള്ള സമഗ്രമായ വസ്തുതകളുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ദില്ലിയിലെ എയിംസ് സംഘടിപ്പിക്കുന്ന വെബിനാറുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.


കോവിഡ് വ്യാപനം ഉയര്‍ന്ന ജില്ലകളില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ 100 ശതമാനം വാക്‌സിനേഷന്‍ കൈവരിക്കണമെന്നും   പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജ്യോതിബ ഫൂലെ ജയന്തിയായ ഏപ്രില്‍ 11 നും ബാബാ സാഹിബ് അംബേദ്കറുടെ ജയന്തിയായ ഏപ്രില്‍ 14 നും ഇടയില്‍  വാക്‌സിനേഷന്‍ ഉത്സവത്തിനായി  പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വാക്‌സിനേഷന്‍ ഉത്സവ വേളയില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള ശ്രമം ആയിരിക്കണം. 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ സഹായിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.

അശ്രദ്ധയ്ക്കെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി, വാക്‌സിനേഷന്‍ നല്‍കിയിട്ടും സുരക്ഷയില്‍ വീഴ്ച വരുത്തരുതെന്നും ശരിയായ മുന്‍കരുതലുകള്‍ തുടരേണ്ടതുണ്ടെന്നും നാം ഓര്‍മ്മിക്കേണ്ടതുണ്ട്. 'മരുന്നിനൊപ്പം കരുതലും' എന്ന തന്റെ മന്ത്രത്തെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി കോവിഡ് ഉചിത പെരുമാറ്റത്തെക്കുറിച്ച് അവബോധം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

Click here to read full text speech

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Govt saved ₹1.78 lakh cr via direct transfer of subsidies, benefits: PM Modi

Media Coverage

Govt saved ₹1.78 lakh cr via direct transfer of subsidies, benefits: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates Class X students on successfully passing CBSE examinations
August 03, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has congratulated Class X students on successfully passing CBSE examinations. He has also extended his best wishes to the students for their future endeavours.

In a tweet, the Prime Minister said, "Congratulations to my young friends who have successfully passed the CBSE Class X examinations. My best wishes to the students for their future endeavours."