പങ്കിടുക
 
Comments
ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം: പ്രധാനമന്ത്രി

അടിയന്തരാവസ്ഥയെ ചെറുക്കുകയും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത എല്ലാ മഹാന്മാരെയെയും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

അടിയന്തരാവസ്ഥയുടെ  വാർഷികത്തോടനുബന്ധിച്ച ള്ള  ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:

അടിയന്തരാവസ്ഥയുടെ  കറുത്ത ദിനങ്ങളെ   ഒരിക്കലും മറക്കാനാവില്ല. 1975 മുതൽ 1977 വരെയുള്ള കാലയളവിൽ സ്ഥാപനങ്ങൾ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടു.

ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

നമ്മുടെ ജനാധിപത്യ ധാർമ്മികതയെ കോൺഗ്രസ് ചവിട്ടിമെതിക്കുന്നത് ഇങ്ങനെയാണ്. അടിയന്തരാവസ്ഥയെ ചെറുക്കുകയും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത മഹാന്മാരെല്ലാം നാം  ഓർക്കുന്നു. # "അടിയന്തരാവസ്ഥയുടെ  കറുത്ത ദിനങ്ങൾ "

 https://instagram.com/p/CQhm34OnI3F/?utm_medium=copy_link

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Saudi daily lauds India's industrial sector, 'Make in India' initiative

Media Coverage

Saudi daily lauds India's industrial sector, 'Make in India' initiative
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു
September 20, 2021
പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്  രാജകുമാരനുമായി  കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങൾക്കുമിടയിൽ സ്ഥാപിതമായ സ്ട്രാറ്റജിക്  പങ്കാളിത്ത  കൗൺസിലിന്റെ കീഴിലുള്ള വിവിധ ഉഭയകക്ഷി സംരംഭങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ഊർജ്ജം, ഐടി, പ്രതിരോധ നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകളിൽ ഉൾപ്പെടെ സൗദി അറേബ്യയിൽ നിന്ന് കൂടുതൽ നിക്ഷേപം ഉണ്ടായിക്കാണാനുള്ള ഇന്ത്യയുടെ താൽപര്യം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉൾപ്പെടെ  മേഖലയിലെ  സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും  ഇരുവരും കൈമാറി.

കോവിഡ് -19 മഹാമാരിയുടെ  സമയത്ത് ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം നോക്കിയതിന് സൗദി അറേബ്യയ്ക്ക്   പ്രധാനമന്ത്രി പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു.

സൗദി രാജാവ്, സൗദി അറേബ്യയിലെ കിരീടാ വകാശി എന്നിവർക്കും പ്രധാനമന്ത്രി അഭിവാദ്യ ങ്ങൾ അർപ്പിച്ചു