പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി.
യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവച്ചു.
യൂറോപ്പ്-അമേരിക്ക-യുക്രൈൻ നേതാക്കൾ തമ്മിൽ വാഷിങ്ടണിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിലയിരുത്തലും ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രസിഡന്റ് മാക്രോൺ പങ്കുവച്ചു.
സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും എത്രയുംവേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
വ്യാപാരം, പ്രതിരോധം, ആയുധേതര ആണവസഹകരണം, സാങ്കേതികവിദ്യ, ഊർജം എന്നീ മേഖലകളിലെ ഉഭയകക്ഷിസഹകരണ കാര്യപരിപാടിയിലെ പുരോഗതിയും നേതാക്കൾ അവലോകനം ചെയ്തു. ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിനും 2026-നെ ‘നൂതനാശയവർഷ’മായി ആഘോഷിക്കുന്നതിനുമുള്ള സംയുക്ത പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ എത്രയുംവേഗം അന്തിമമാക്കുന്നതിനുള്ള പിന്തുണയും പ്രസിഡന്റ് മാക്രോൺ അറിയിച്ചു.
എല്ലാ വിഷയങ്ങളിലും ബന്ധം തുടരുന്നതിനു നേതാക്കൾ ധാരണയായി.
Had a very good conversation with my friend President Macron. Exchanged views on efforts for peaceful resolution of conflicts in Ukraine and in West Asia. Reaffirmed our commitment to further strengthen the India-France strategic partnership.@EmmanuelMacron
— Narendra Modi (@narendramodi) August 21, 2025


