ലോക ജലദിനത്തോടനുബന്ധിച്ച്, ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുമെന്നും ഈ വിലയേറിയ വിഭവം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമെന്നുമുള്ള പ്രതിജ്ഞാബദ്ധത പുതുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും ആഹ്വാനം ചെയ്തു.

ജീവൻ നിലനിർത്തുന്നതിലും ഭൂമിയുടെ ഭാവി രൂപപ്പെടുത്തുന്നതിലും ജലത്തിനുള്ള നിർണ്ണായക പങ്ക് ഊന്നിപ്പറഞ്ഞ ശ്രീ മോദി, സുസ്ഥിര രീതികൾ പിന്തുടരുന്നവരെയും അവബോധം വളർത്തുന്നവരെയും സംരക്ഷണത്തിന്റെ സംസ്‌കാരം പരിപോഷിപ്പിക്കുന്നവരെയും അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ജലം നമ്മെ നിലനിർത്തുകയും നമ്മുടെ ഗ്രഹത്തിന്റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു."

"ഈ ലോക ജലദിനത്തിൽ, ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുമെന്നും അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമെന്നുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം. സുസ്ഥിര രീതികളിൽ ഏർപ്പെടുന്നവരെയും അവബോധം പ്രോത്സാഹിപ്പിക്കുന്നവരെയും സംരക്ഷണത്തിന്റെ സംസ്‌കാരം വളർത്തിയെടുക്കുന്നവരെയും അഭിനന്ദിക്കാനുള്ള ദിവസം കൂടിയാണ് ഇന്ന്."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves ₹1,570 crore ship repair facility at Vadinar, Gujarat

Media Coverage

Cabinet approves ₹1,570 crore ship repair facility at Vadinar, Gujarat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 6
May 06, 2026

New India, New Pride: When Self-Reliance Meets Results — A Tribute to PM Modi