വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി പങ്കുവെച്ചു

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്, മറ്റുള്ളവരുടെ സേവനത്തിനായി അശ്രാന്തം പരിശ്രമിക്കുകയും ആരോഗ്യകരമായ ഒരു ഭൂമിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ആഴമേറിയ കൃതജ്ഞത രേഖപ്പെടുത്തി.

കൂടുതൽ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഓരോ വ്യക്തിയുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നതിനും വേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരാൻ ശ്രീ മോദി ആഹ്വാനം ചെയ്തു.

എല്ലാ പൗരന്മാർക്കും ആരോഗ്യപൂർണ്ണമായ ജീവിതം ആശംസിച്ച പ്രധാനമന്ത്രി, സ്വന്തം ശാരീരികക്ഷമത നിലനിർത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ ഏവരെയും പ്രോത്സാഹിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ, ശാരീരിക വ്യായാമത്തിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതവും അദ്ദേഹം പങ്കുവെച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ  കുറിച്ചു:

"ലോകാരോഗ്യ ദിനത്തിൽ, മറ്റുള്ളവരുടെ സേവനത്തിനായി അശ്രാന്തം പരിശ്രമിക്കുകയും ആരോഗ്യകരമായ ഒരു ഭൂമിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവരോടും നാം കൃതജ്ഞത രേഖപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള നമ്മുടെ  പ്രതിബദ്ധത, ഈ ദിനത്തിൽ  നാം  ആവർത്തിക്കുകയും ചെയ്യുന്നു. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഓരോ വ്യക്തിയുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നതിനുമായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് തുടരാം."

“विश्व स्वास्थ्य दिवस पर मैं सभी देशवासियों के उत्तम स्वास्थ्य की कामना करता हूं। मेरा आग्रह है कि खुद को स्वस्थ रखने के लिए हरसंभव प्रयास जरूर करें।

लाघवं कर्मसामर्थ्यं दीप्तोऽग्निर्मेदसः क्षयः।
विभक्तघनगात्रत्वं व्यायामादुपजायते॥"

വ്യായാമം ജോലി ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു, ദഹനശക്തി ഉത്തേജിപ്പിക്കുന്നു, അമിതവണ്ണം കുറയ്ക്കുന്നു, കൂടാതെ ശരീരഭാഗങ്ങൾ ദൃഢവും ആനുപാതികവുമാകാൻ സഹായിക്കുന്നു.

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi’s FTA push: Why India’s MSMEs now have a bigger export opportunity

Media Coverage

PM Modi’s FTA push: Why India’s MSMEs now have a bigger export opportunity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 17
August 17, 2026

India Ascendant: Citizens Hail PM Modi's Vision and India’s Multi-Sectoral Growth