ബഹുമാന്യ പ്രസിഡന്റ്,
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശിഷ്ട പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്‌കാരം!
ആദ്യമായി, മാലിദ്വീപ് പ്രസിഡന്റിനും മാലിദ്വീപിലെ ജനങ്ങൾക്കും സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷിക ദിനത്തിൽ, ഇന്ത്യൻ ജനതയുടെ മുഴുവൻ പേരിൽ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ചരിത്രപരമായ ഈ വേളയിൽ, എന്നെ മുഖ്യാതിഥിയായി ക്ഷണിച്ച മാലിദ്വീപ് പ്രസിഡന്റിന് ഞാൻ എൻ്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.
ഈ വർഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 60-ാം വാർഷികം കൂടിയാണ്. എന്നിരുന്നാലും, നമ്മുടെ ബന്ധത്തിന്റെ വേരുകൾ ചരിത്രത്തേക്കാൾ പഴക്കമുള്ളതും സമുദ്രം പോലെ ആഴമേറിയതുമാണ്. ഇരു രാജ്യങ്ങളിലെയും പരമ്പരാഗത യാനങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് ഇന്ന് പുറത്തിറക്കിയ സ്റ്റാമ്പ്, നമ്മൾ വെറും അയൽക്കാർ മാത്രമല്ല, പങ്കിട്ട യാത്രയിലെ സഹയാത്രികരുമാണെന്ന വസ്തുതയുടെ പ്രതിഫലനമാണ്.
സുഹൃത്തുക്കളേ,
മാലിദ്വീപിന്റെ ഏറ്റവും അടുത്ത അയൽ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ 'അയൽപക്കം ആദ്യം'എന്ന നയത്തിലും നമ്മുടെ മഹാസാഗർ കാഴ്ചപ്പാടിലും മാലിദ്വീപിന് ഒരു പ്രധാന സ്ഥാനമുണ്ട്. മാലിദ്വീപിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായിരിക്കുന്നതിലും ഇന്ത്യ അഭിമാനിക്കുന്നു.
പ്രകൃതിദുരന്തങ്ങളോ പകർച്ചവ്യാധികളോ ആകട്ടെ, 'ആദ്യ പ്രതികരണ സഹായി' എന്ന നിലയിൽ ഇന്ത്യ എപ്പോഴും മാലിദ്വീപിനൊപ്പം നിന്നിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കുന്ന കാര്യത്തിലായാലും കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്ന കാര്യത്തിലായാലും ഇന്ത്യ മാലിദ്വീപുമായി കൈകോർത്ത് പ്രവർത്തിച്ചിട്ടുണ്ട്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, എപ്പോഴും സൗഹൃദത്തിനാണ് ഒന്നാം സ്ഥാനം.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒക്ടോബറിൽ പ്രസിഡൻ്റ് ഇന്ത്യ സന്ദർശിച്ച വേളയിൽ, സമഗ്രമായ സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് ഞങ്ങൾ പങ്കുവെക്കുകയുണ്ടായി. ആ ദർശനം ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഫലമായി, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തുകയും നിരവധി സുപ്രധാന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഇന്ത്യയുടെ പിന്തുണയോടെ നിർമ്മിച്ച നാലായിരം സാമൂഹിക ഭവന യൂണിറ്റുകൾ മാലിദ്വീപിലെ അനേകം കുടുംബങ്ങൾക്ക് ഒരു പുതിയ തുടക്കമാകും – അവർക്ക് സ്വന്തമെന്ന് വിളിക്കാൻ കഴിയുന്ന ഒരിടം. ഗ്രേറ്റർ മാലെ കണക്റ്റിവിറ്റി പ്രോജക്ട്, അദ്ദു റോഡ് വികസന പദ്ധതി, ഹാനിമാധൂ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പുനർവികസനം തുടങ്ങിയ പദ്ധതികൾ ഈ പ്രദേശത്തെ മുഴുവൻ, ഗതാഗതത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കുമുള്ള ഒരു പ്രധാന കേന്ദ്രമാക്കി മാറ്റും.
ഫെറി സംവിധാനം ആരംഭിക്കുന്നതോടെ ഉടൻതന്നെ വിവിധ ദ്വീപുകൾ തമ്മിലുള്ള ഗതാഗതബന്ധം കൂടുതൽ എളുപ്പമാകും. അതിനുശേഷം, ദ്വീപുകൾ തമ്മിലുള്ള ദൂരം ജിപിഎസ് ഉപയോഗിച്ചായിരിക്കില്ല അളക്കുക, മറിച്ച് ഫെറി യാത്രാ സമയം കൊണ്ടു മാത്രമായിരിക്കും!
നമ്മുടെ വികസന പങ്കാളിത്തത്തിന് പുതിയ ഉണർവ് നൽകുന്നതിനായി, മാലിദ്വീപിന് 565 മില്യൺ ഡോളർ – ഏകദേശം അയ്യായിരം കോടി രൂപ– വായ്പയായി (ലൈൻ ഓഫ് ക്രെഡിറ്റ്) നല്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. മാലദ്വീപ് ജനതയുടെ മുൻഗണനകൾക്കിണങ്ങുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഇത് വിനിയോഗിക്കും.
നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിന് വേഗത പകരാൻ ഞങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരസ്പര നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി, ഞങ്ങൾ ഉടൻ തന്നെ ഒരു ഉഭയകക്ഷി നിക്ഷേപ ഉടമ്പടി അന്തിമമാക്കാൻ ശ്രമിക്കും. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. നമ്മുടെ ലക്ഷ്യം ഇപ്പോൾ — കടലാസ് പണികളിൽ നിന്ന് അഭിവൃദ്ധിയിലേയ്ക്ക് എന്നതാണ്!

പ്രാദേശിക കറൻസി സെറ്റിൽമെന്റ് സംവിധാനത്തിലൂടെ, വ്യാപാരം ഇനി രൂപയിലും റുഫിയയിലും നേരിട്ട് നടത്താനാകും. മാലിദ്വീപിൽ യുപിഐയുടെ ദ്രുതഗതിയിലുള്ള സ്വീകാര്യത ടൂറിസത്തെയും ചില്ലറ വ്യാപാര മേഖലകളെയും കൂടുതൽ ശക്തിപ്പെടുത്തും.
സുഹൃത്തുക്കളേ,
പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം പരസ്പര വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രതിരോധ മന്ത്രാലയ മന്ദിരം ആ വിശ്വാസത്തിൻ്റെ സമൂർത്ത പ്രതീകമാണ് — നമ്മുടെ ശക്തമായ പങ്കാളിത്തത്തിൻ്റെ പ്രതീകം.
ഇനി നമ്മുടെ സഹകരണം കാലാവസ്ഥാ ശാസ്ത്രത്തിലേക്കും വ്യാപിക്കും. കാലാവസ്ഥ എന്തുതന്നെയായാലും, നമ്മുടെ സൗഹൃദം എപ്പോഴും ശോഭനവും വ്യക്തവുമായിരിക്കും!
മാലിദ്വീപിൻ്റെ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിൽ ഇന്ത്യ തുടർന്നും പിന്തുണ നൽകും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും എന്നതാണ് നമ്മുടെ പൊതുവായ ലക്ഷ്യം. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിലൂടെ നമ്മൾ കൂട്ടായി പ്രാദേശിക സമുദ്ര സുരക്ഷ ശക്തിപ്പെടുത്തും.
കാലാവസ്ഥാ വ്യതിയാനം ഇരു രാജ്യങ്ങൾക്കും ഒരു വലിയ വെല്ലുവിളിയാണ്. പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കാൻ നമ്മൾ സമ്മതിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇന്ത്യ തങ്ങളുടെ അനുഭവം മാലിദ്വീപുമായി പങ്കുവെക്കും.

ബഹുമാന്യ പ്രസിഡൻ്റ്,
ഈ ചരിത്രപരമായ വേളയിൽ ഒരിക്കൽ കൂടി നിങ്ങൾക്കും മാലിദ്വീപിലെ ജനങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഊഷ്മളമായ സ്വാഗതത്തിന് എല്ലാവർക്കും നന്ദി.
മാലിദ്വീപിൻ്റെ വികസനത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള ഓരോ ചുവടിലും ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് ഞാൻ ആവർത്തിച്ച് ഉറപ്പുനൽകുന്നു.
വളരെ നന്ദി!
सभी भारतवासियों की ओर से, मैं राष्ट्रपति जी और मालदीव के लोगों को स्वतंत्रता के 60 वर्षों की ऐतिहासिक वर्षगांठ पर हार्दिक शुभकामनाएँ देता हूँ।
— PMO India (@PMOIndia) July 25, 2025
इस ऐतिहासिक अवसर पर Guest of Honour के रूप में आमंत्रित करने के लिए मैं राष्ट्रपति जी का हृदय से आभार व्यक्त करता हूँ: PM @narendramodi
भारत, मालदीव का सबसे करीबी पड़ोसी है।
— PMO India (@PMOIndia) July 25, 2025
मालदीव, भारत की "Neighbourhood First" Policy और MAHASAGAR विज़न दोनों में एक अहम स्थान रखता है: PM @narendramodi
भारत के सहयोग से बनाये गए चार हज़ार सोशल हाउसिंग यूनिट्स, अब मालदीव में कई परिवारों के लिए नयी शुरुआत बनेंगे। नया आशियाना होंगे।
— PMO India (@PMOIndia) July 25, 2025
Greater Male Connectivity Project, Addu road development project और redevelop किए जा रहे हनिमाधू अंतरराष्ट्रीय हवाई अड्डे से, यह पूरा क्षेत्र एक…
हमारी development पार्टनरशिप को नयी उड़ान देने के लिए, हमने मालदीव के लिए 565 मिलियन डॉलर, यानि लगभग पांच हज़ार करोड़ रुपये की “लाइन ऑफ क्रेडिट” देने का निर्णय लिया है।
— PMO India (@PMOIndia) July 25, 2025
यह मालदीव के लोगों की प्राथमिकताओं के अनुरूप, यहाँ के इंफ्रास्ट्रक्चर के विकास से जुड़ी परियोजनाओं के लिए…
रक्षा और सुरक्षा क्षेत्र में आपसी सहयोग, आपसी विश्वास का परिचायक है।
— PMO India (@PMOIndia) July 25, 2025
रक्षा मंत्रालय की बिल्डिंग, जिसका आज उद्घाटन किया जा रहा है, यह trust की concrete इमारत है। हमारी मजबूत साझेदारी का प्रतीक है: PM @narendramodi


