പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇ​ന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മക്രോണും സദസ്സിനെ അഭിസംബോധന ചെയ്തു. പ്രസിഡന്റ് മക്രോണിന്റെ മഹനീയ സാന്നിധ്യത്തിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയും ഫ്രാൻസും എന്നും കരുത്തുറ്റ പങ്കാളികളാണെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര സൗരസഖ്യം പോലുള്ള ഇന്ത്യ-ഫ്രാൻസ് സംരംഭങ്ങളെക്കുറിച്ചും, നിർമിതബുദ്ധി മേഖലയിലെയും ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷിതത്വവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലെയും സംയുക്ത ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. നിലവിൽ ആഘോഷിക്കുന്ന ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് 'ഭാരത് ഇന്നൊവേറ്റ്സ്' എന്ന് ചൂണ്ടിക്കാട്ടി. പ്രദർശിപ്പിച്ചിരിക്കുന്ന ഡീപ്-ടെക് പ്രതിവിധികളിൽ പ്രതിഫലിക്കുന്ന ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തെ പരാമർശിച്ച്, ഗ്രാമീണ വികസനത്തിനായി നിർമിതബുദ്ധിയുടെയും ഉപഗ്രഹ സാങ്കേതികവിദ്യയുടെയും പരിവർത്തന സാധ്യതകളെക്കുറിച്ചും, സുസ്ഥിര ജീവിതത്തിനായി അഡ്വാൻസ്ഡ് മാനുഫാക്ചറിങ്ങിന്റെയും ഹരിത വികസനത്തിനായി ഗ്രീൻ ഹൈഡ്രജൻ, ബാറ്ററി സാങ്കേതികവിദ്യകൾ, ഇലക്ട്രിക് മൊബിലിറ്റി എന്നിവയുടെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ യുഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവം മനുഷ്യരാശിക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ, വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഭാരത് ഇന്നൊവേറ്റ്സിൽ ഒത്തുകൂടിയ നൂതനാശയ ഉപജ്ഞാതാക്കളോടും നിക്ഷേപകരോടും സംരംഭകരോടും അദ്ദേഹം ആഹ്വാനം ചെയ്തു. സ്റ്റാർട്ടപ്പുകളെ അവയുടെ വിപണി മൂല്യം കൊണ്ട് മാത്രമല്ല, മനുഷ്യരാശിയിൽ അവ ചെലുത്തുന്ന സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽകൂടി വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ഇന്നൊവേറ്റ്സിന്റെ പ്രധാന സന്ദേശം ഇതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആഗോള നവീകരണത്തിന്റെ അടുത്ത അധ്യായം ഒരുമിച്ച് സൃഷ്ടിക്കുന്നതിനായി ഇന്ത്യയുമായി കൈകോർക്കാൻ  ഏവരെയും ക്ഷണിച്ചു. ഇരുനേതാക്കളും പ്രദർശനം വീക്ഷിക്കുകയും ക്വാണ്ടം കമ്പ്യൂട്ടിങ്, സെമികണ്ടക്ടറുകൾ, ബയോടെക്നോളജി, പ്രതിരോധം, ബഹിരാകാശം, ആരോഗ്യപരിരക്ഷ, മെഡ്‌ടെക്, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, സംശുദ്ധ ഊർജം, മറ്റ് മുൻനിര മേഖലകൾ എന്നിവയിലുടനീളമുള്ള സ്റ്റാർട്ടപ്പുകളുമായും നൂതനാശയ ഉപജ്ഞാതാക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്തു.

വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഇന്ത്യയെ ആഗോള നവീകരണ ഹബ്ബാക്കി മാറ്റുന്നതിനുള്ള ഗവണ്മെന്റിന്റെ ഉറച്ച പ്രതിജ്ഞാബദ്ധതയ്ക്കും ആഗോള സാങ്കേതിക മേഖലയ്ക്ക് സംഭാവന നൽകുന്നതിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ പ്രാധാന്യത്തിനും അ‌ടിവരയിടുന്നതാണ് ഭാരത് ഇന്നൊവേറ്റ്സ്.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Can we have a picture? BRICS delegates gather around PM Modi for candid photo op

Media Coverage

Can we have a picture? BRICS delegates gather around PM Modi for candid photo op
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 12
September 12, 2026

President Putin, Partners, and a Photograph: How PM Modi Turned BRICS Into India’s Showcase

16 Crore Domestic Flyers. ₹22 Lakh Crore Tourism. The Holiday Stayed Home.