ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ന്യൂഡൽഹിയിലെ തന്റെ വസതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സിന്ദൂര ചെടിയുടെ തൈ നട്ടു. 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ അസാധാരണമായ ധൈര്യവും ദേശസ്‌നേഹവും പ്രകടിപ്പിച്ച ഗുജറാത്തിലെ കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരുമാണ് ഈ ചെടി അദ്ദേഹത്തിന് സമ്മാനിച്ചത്. 

അടുത്തിടെ ഗുജറാത്ത് സന്ദർശിച്ചതിനെ അനുസ്മരിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയുടെ ധൈര്യത്തിന്റേയും പ്രചോദനത്തിന്റെയും ശക്തമായ പ്രതീകമായി സിന്ദൂര ചെടിയുടെ സമ്മാനം നിലനിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു;

"1971-ലെ യുദ്ധത്തിൽ ധൈര്യത്തിന്റെയും വീര്യത്തിന്റെയും അത്ഭുതകരമായ മാതൃക സൃഷ്ടിച്ച കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരും അടുത്തിടെ ഗുജറാത്ത് സന്ദർശന വേളയിൽ എനിക്ക് ഒരു സിന്ദൂരച്ചെടി സമ്മാനിച്ചു. ഇന്ന്, ലോക പരിസ്ഥിതി ദിനത്തിൽ, ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ആ ചെടി നടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയുടെ വീര്യത്തിന്റെയും പ്രചോദനത്തിന്റെയും ശക്തമായ പ്രതീകമായി ഈ ചെടി നിലനിൽക്കും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Modi Govt’s 12 years are transformational for industry’

Media Coverage

‘Modi Govt’s 12 years are transformational for industry’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 12
June 12, 2026

Breaking Barriers, Building Bharat: PM Modi’s Historic Push for Gender Equality and Inclusive Growth