ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ജയന്തിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ഇന്ത്യയുടെ സാഹിത്യ-സാംസ്കാരിക സത്ത രൂപപ്പെടുത്തിയ ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിനെ സ്നേഹപൂർവം സ്മരിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. മാനവികതയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹത്തിന്റെ കൃതികൾ, ജനങ്ങൾക്കിടയിൽ ദേശീയതാമനോഭാവത്തിനു തിരികൊളുത്തിയെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിനു ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. ഇന്ത്യയുടെ സാഹിത്യ-സാംസ്കാരിക സത്ത രൂപപ്പെടുത്തിയ അദ്ദേഹത്തെ സ്നേഹപൂർവം സ്മരിക്കുന്നു. മാനവികതയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹത്തിന്റെ കൃതികൾ, ജനങ്ങൾക്കിടയിൽ ദേശീയതാമനോഭാവത്തിനു തിരികൊളുത്തുകയും ചെയ്തു. ശാന്തിനികേതനെ അദ്ദേഹം പരിപോഷിപ്പിച്ചതു വിലയിരുത്തുമ്പോൾ, വിദ്യാഭ്യാസത്തിനും പഠനത്തിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും വളരെ പ്രചോദനാത്മകമാണ് എന്നു കാണാനാകും.”
Tributes to Gurudev Rabindranath Tagore on his Jayanti. He is fondly remembered for shaping India’s literary and cultural soul. His works emphasised on humanism and at the same time ignited the spirit of nationalism among the people. His efforts towards education and learning,…
— Narendra Modi (@narendramodi) May 9, 2025