പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയുടെ വിദേശകാര്യമന്ത്രി ജോഹാൻ വഡെഫുളുമായി കൂടിക്കാഴ്ച നടത്തി. "ഇന്ത്യയും ജർമ്മനിയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25 വർഷം ആഘോഷിക്കുകയാണ്. ഊർജസ്വലമായ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിലും മുൻനിര സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിലും, വ്യാപാരം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത, ഉൽപ്പാദനം, ചലനക്ഷമത എന്നിവയിൽ പരസ്പര പ്രയോജനകരമായ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അപാരമായ സാധ്യതകൾ ഞങ്ങൾ കാണുന്നു" - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"ജർമനിയുടെ വിദേശകാര്യ മന്ത്രി ജോഹാൻ വഡെഫുളുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ട്. ഇന്ത്യയും ജർമനിയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25 വർഷം ആഘോഷിക്കുകയാണ്. ഊർജസ്വലമായ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിലും മുൻനിര സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിലും, വ്യാപാരം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത, ഉൽപ്പാദനം, ചലനക്ഷമത എന്നിവയിൽ പരസ്പര പ്രയോജനകരമായ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അപാരമായ സാധ്യതകൾ ഞങ്ങൾ കാണുന്നു. ബഹുധ്രുവ ലോകം, സമാധാനം, യുഎൻ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഞങ്ങൾ പങ്കുവയ്ക്കുന്നു. ഇന്ത്യയിലേക്ക് എത്രയുംവേഗം സന്ദർശനം നടത്തുന്നതിനായി ജർമ്മൻ ചാൻസലറെ ഞാൻ വീണ്ടും ക്ഷണിച്ചു.
@_FriedrichMerz
Delighted to meet German Foreign Minister Johann Wadephul. India and Germany are celebrating 25 years of Strategic Partnership. As vibrant democracies and leading economies, we see immense potential to scale up mutually beneficial cooperation in trade, technology, innovation,… https://t.co/pybgsjeo3R
— Narendra Modi (@narendramodi) September 3, 2025


