ആൽബർട്ടയിലെ കനനാസ്‌കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയനായ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഇന്ന് ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. സമീപകാലത്ത് കാനഡയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് കാർണി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ അവസ്ഥയെക്കുറിച്ചും മുന്നോട്ടുള്ള വഴിയെകുറിച്ചുമുള്ള തുറന്ന ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച ഇരുപക്ഷത്തിനും അവസരം നൽകി.

പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ബഹുമാനം, പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-കാനഡ ബന്ധത്തിന്റെ പ്രാധാന്യം നേതാക്കൾ ആവർത്തിച്ച് ഉറപ്പിച്ചു. ആശങ്കകളോടും സംവേദനക്ഷമതയോടുമുള്ള പരസ്പര ബഹുമാനത്തിലും, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങളിലും, വളർന്നുവരുന്ന പരസ്പര പൂരക സാമ്പത്തികവ്യവസ്ഥയിലും അധിഷ്ഠിതമായ സൃഷ്ടിപരവും സന്തുലിതവുമായ ഒരു പങ്കാളിത്തം പിന്തുടരേണ്ടതിന്റെ ആവശ്യകതയ്ക്ക് അവർ അടിവരയിട്ടു. ഇക്കാര്യത്തിൽ, ഹൈക്കമ്മിഷണർമാർ തലസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തുന്നതു മുതൽ ബന്ധത്തിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനായി ക്രമാനുഗതവും ക്രിയാത്മകവുമായ നടപടികൾ സ്വീകരിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.

വിശ്വാസം പുനർസ്ഥാപിക്കുന്നതിനും ബന്ധത്തിന്റെ ചലനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ മുതിർന്ന മന്ത്രിതല ഇടപെടലുകളോടൊപ്പം തന്നെ കർമ്മതല (വർക്കിംഗ് ലെവൽ) ഇടപെടലുകളും പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തിനും നേതാക്കൾ അടിവരയിട്ടു.

ശുദ്ധമായ ഊർജ്ജം, ഡിജിറ്റൽ പരിവർത്തനം, നിർമ്മിതബുദ്ധി, എൽ.എൻ.ജി, ഭക്ഷ്യസുരക്ഷ, നിർണ്ണായക ധാതുക്കൾ, ഉന്നത വിദ്യാഭ്യാസം, ചലനക്ഷമത, വിതരണ ശൃംഖല പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഭാവിയിൽ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പങ്കാളിത്ത താൽപ്പര്യം അവർ ആവർത്തിച്ചുറപ്പിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി.ഇ.പി.എ) വഴിയൊരുക്കുന്നതിനായി, ആദ്യകാല പുരോഗതി വ്യാപാര കരാറി (എയർലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ്-ഇ.പി.ടി.എ)ൽ മുടങ്ങിക്കിടന്ന ചർച്ചകൾ പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഈ കാര്യത്തിൽ കൂടുതൽ ഇടപെടുന്നതിനായി തങ്ങളുടെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനും അവർ സമ്മതിച്ചു.
ജി7 ഉച്ചകോടിയിൽ ഉണ്ടായ പ്രധാന പുരോഗതിയെ അംഗീകരിച്ച ഇരുനേതാക്കളും കാലാവസ്ഥാ പ്രവർത്തനം, ഉൾച്ചേർക്കുന്ന വളർച്ച, സുസ്ഥിര വികസനം തുടങ്ങിയ ആഗോള മുൻഗണനകളിൽ ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയും പങ്കുവച്ചു.
ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലെ ആഴത്തിലുള്ള ബന്ധത്തിന് അടിവരയിട്ട നേതാക്കൾ ഇരു രാജ്യങ്ങളുടെയും നേട്ടത്തിനായി ജീവനുള്ള ഈ പാലം പ്രയോജനപ്പെടുത്തുന്നതിന് സമ്മതിക്കുകയും ചെയ്തു.

ബന്ധം നിലനിർത്തുന്നതിന് സമ്മതിച്ച നേതാക്കൾ എത്രയും വേഗം വീണ്ടും പരസ്പരം കണ്ടുമുട്ടുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s first virtual zoo opens in Indore; offers 14-D cinema, digital safari, and more

Media Coverage

India’s first virtual zoo opens in Indore; offers 14-D cinema, digital safari, and more
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the spirit of selfless service and dedication
August 21, 2026

The Prime Minister, Shri Narendra Modi has said that the continuous flow of rivers teaches us how we can utilise our capabilities for the welfare of humanity. He noted that the spirit of selfless service, dedication and benevolence gives a new direction to the nation.

The Prime Minister shared a Sanskrit Subhashitam-

“जीवनं स्वं परार्थाय नित्यं यच्छत मानवाः।

इति सन्देशमाख्यातुं समुद्रं यान्ति निम्नगाः॥”

The Subhashitam conveys that human beings, dedicate your lives to the service and welfare of others. Just as rivers flow ceaselessly and selflessly, sustaining countless lives with their waters before ultimately merging into the ocean, so should we devote our time, abilities and resources to the well-being of others. The true purpose and fulfilment of human life lie in selfless service, compassion and the welfare of all.

The Prime Minister wrote on X;

“नदियों का अविरल प्रवाह सिखाता है कि हम किस प्रकार अपने सामर्थ्य का उपयोग मानवता की भलाई के लिए कर सकते हैं। निःस्वार्थ सेवा, समर्पण और परोपकार की यही भावना राष्ट्र को नई दिशा देती है।

जीवनं स्वं परार्थाय नित्यं यच्छत मानवाः।

इति सन्देशमाख्यातुं समुद्रं यान्ति निम्नगाः॥”