"ഒക്‌ടോബർ 30, 31 തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്, കാരണം ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേൽജിയുടെ ജന്മവാർഷികവുമാണ്"
"ഇന്ത്യയുടെ വികസന ഗാഥ ലോകമെമ്പാടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നു"
"മോദി എന്ത് തീരുമാനമെടുത്താലും അത് അദ്ദേഹം നിറവേറ്റും."
"ജലസേചന പദ്ധതികളിലൂടെ വടക്കൻ ഗുജറാത്തിലെ ജലസേചനത്തിന്റെ വ്യാപ്തി 20-22 വർഷത്തിനുള്ളിൽ പലമടങ്ങ് വർദ്ധിച്ചു"
"ഗുജറാത്തിൽ ആരംഭിച്ച ജലസംരക്ഷണ പദ്ധതി ഇപ്പോൾ രാജ്യത്തിനായി ജൽ ജീവൻ മിഷന്റെ രൂപമെടുത്തു"
"വടക്കൻ ഗുജറാത്തിൽ 800-ലധികം പുതിയ ഗ്രാമീണ ക്ഷീര സഹകരണ സംഘങ്ങൾ രൂപീകരിച്ചു."
"നമ്മുടെ പൈതൃകത്തെ വികസനവുമായി ബന്ധിപ്പിക്കുന്ന അഭൂതപൂർവമായ പ്രവർത്തനമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ 30, 31 എന്നീ രണ്ട് തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്. ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേലിന്റെ ജന്മവാർഷികവുമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിർമ്മിച്ചുകൊണ്ട് നമ്മുടെ തലമുറ സർദാർ സാഹെബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഗോത്രവർഗ്ഗ സമൂഹത്തിന്റെ സംഭാവനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ്  ഗോവിന്ദ് ഗുരുജിയുടെ ജീവിതമെന്നും അദ്ദേഹം പരാമർശിച്ചു. കാലക്രമേണ, ദേശീയ തലത്തിൽ മാൻഗഢ് ധാമിന്റെ പ്രാധാന്യം ഗവൺമെന്റ്  സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

രാവിലെ അംബാജി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയതിനെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി അംബാജി ദേവിയുടെ അനുഗ്രഹം തേടാൻ അവസരം ലഭിച്ചതിൽ നന്ദി രേഖപ്പെടുത്തി. ഗബ്ബർ പർവ്വതം വികസിപ്പിക്കുന്നതിനും അതിന്റെ മഹത്വം വർധിപ്പിക്കുന്നതിനുമായി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്നത്തെ പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, ഏകദേശം 6000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത് അംബേ പ്രഭുവിന്റെ അനുഗ്രഹത്തോടെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികൾ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുമെന്നും മേഖലയിലെ കർഷകർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മെഹ്‌സാന, പത്താൻ, ബനാസ്കാണ്ഠ, സബർകാണ്ഠ, മഹിസാഗർ, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ ജില്ലകൾക്കും ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കും. ഇന്നത്തെ പദ്ധതികൾക്ക് ഗുജറാത്തിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. "ഇന്ത്യയുടെ വികസന ഗാഥ ലോകമെമ്പാടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നു", എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ ഇറങ്ങിയതിനെക്കുറിച്ചും വിജയകരമായ ജി20 ഉച്ചകോടിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

പുതിയ നിശ്ചയദാർഢ്യബോധം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയുടെ യശസ്സ് ഉയർന്നതിന് ജനങ്ങളുടെ ശക്തിയെ പ്രശംസിച്ചു. രാജ്യത്തിന്റെ സർവതോമുഖമായ വികസനം അദ്ദേഹം ഉയർത്തിക്കാട്ടുകയും ജലസംരക്ഷണം, ജലസേചനം, കുടിവെള്ളം എന്നിവയ്ക്കുള്ള നടപടികളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. റോഡുകളോ റെയിൽവെയോ വിമാനത്താവളങ്ങളോ എന്തുമാകട്ടെ, ഈ എല്ലാ മേഖലകളിലും അഭൂതപൂർവമായ നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയെ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് നയിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ ഇന്ന് അനുഭവിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ഗുജറാത്തിലെ ജനങ്ങൾ ഇതിനകം തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി “മോദി എന്ത് തീരുമാനം എടുത്താലും അത് നിറവേറ്റും,” എന്നും  കൂട്ടിച്ചേർത്തു.

ദ്രുതഗതിയിലുള്ള വികസനത്തിന് ഗുജറാത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത സുസ്ഥിരമായ ഗവണ്മെന്റിനെ പ്രശംസിച്ച അദ്ദേഹം വടക്കൻ ഗുജറാത്ത് ഉൾപ്പെടെ മുഴുവൻ സംസ്ഥാനത്തിനും ഇതിന്റെ ഗുണം ലഭിച്ചുവെന്നും പറഞ്ഞു.

 

വടക്കന്‍ ഗുജറാത്ത് മേഖലയാകെ കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളം കിട്ടാതെ ജീവിതം ദുസ്സഹമായതും ആകെയുള്ള ക്ഷീരവ്യവസായം ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടതും ഓര്‍ത്തെടുത്ത പ്രധാനമന്ത്രി, കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ഒരു വിളവെടുപ്പ് മാത്രമാണ് സാദ്ധ്യമായിരുന്നതെന്നും അതില്‍ തന്നെ ഉറപ്പില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി ഇവിടെ ജലവിതരണത്തിനും ജലസേചനത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു. ''വടക്കന്‍ ഗുജറാത്തിലെ കാര്‍ഷിക മേഖലയേയും ഒപ്പം വ്യാവസായിക മേഖലയേയും വികസിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രവര്‍ത്തിച്ചു'', അദ്ദേഹം ഊന്നിപ്പറഞ്ഞു. സമ്പാദിക്കാനുള്ള കഴിയുന്നത്ര പുതിയ വഴികള്‍ വടക്കന്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് സൃഷ്ടിക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്റെ വികസനത്തിനായി നര്‍മ്മദ, മാഹി നദികളിലെ ജലം ഉപയോഗപ്പെടുത്തുന്ന സുജലം-സുഫലം പദ്ധതി അദ്ദേഹം എടുത്തുപറഞ്ഞു. പരമാവധി നേട്ടം ഉറപ്പാക്കാന്‍ സബര്‍മതിയില്‍ 6 തടയണകള്‍ നിര്‍മ്മിക്കുന്നതായി ശ്രീ മോദി അറിയിച്ചു. ''ഈ തടയണകളിലൊന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു. നമ്മുടെ കര്‍ഷകര്‍ക്കും ഡസന്‍ കണക്കിന് ഗ്രാമങ്ങള്‍ക്കും ഇത് വളരെയധികം പ്രയോജനം ചെയ്യും'', അദ്ദേഹം പറഞ്ഞു.


ഈ ജലസേചന പദ്ധതികള്‍ കാരണം വടക്കന്‍ ഗുജറാത്തിലെ ജലസേചനത്തിന്റെ സാദ്ധ്യത 20-22 വര്‍ഷത്തിനുള്ളില്‍ പലമടങ്ങ് വര്‍ദ്ധിച്ചുവെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഗവണ്‍മെന്റ് ലഭ്യമാക്കിയ മൈക്രോ ഇറിഗേഷന്റെ പുതിയ സാങ്കേതികവിദ്യ വടക്കന്‍ ഗുജറാത്തിലെ കര്‍ഷകര്‍ ഉടനടി സ്വീകരിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ബനസ്‌കന്തയിലെ 70 ശതമാനം പ്രദേശവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. '' പെരുംജീരകം, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കൊപ്പം കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഗോതമ്പ്, ആവണക്ക്, നിലക്കടല, പയര്‍ തുടങ്ങി നിരവധി വിളകളും കൃഷിചെയ്യാനാകും''. ഇവിടത്തിന് ഒരു സവിശേഷ സ്വത്വം നല്‍കുന്നതരത്തില്‍ രാജ്യത്തെ 90 ശതമാനം ഇസദ്‌ഗോളും ഗുജറാത്തിലാണ് സംസ്‌കരിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. കൃഷിചെയ്യുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉരുളക്കിഴങ്ങ്, കാരറ്റ്, മാങ്ങ, നെല്ലിക്ക, മാതളനാരകം, പേരക്ക, നാരങ്ങ എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഡീസയെ ഉരുളക്കിഴങ്ങിന്റെ ജൈവകൃഷി കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുളക്കിഴങ്ങ് സംസ്‌കരിക്കുന്നതിനായി ബനസ്‌കന്തയില്‍ ഒരു വലിയ പ്ലാന്റ് സ്ഥാപിക്കുമെന്നം ശ്രീ മോദി പ്രസ്താവിച്ചു. മെഹ്‌സാനയില്‍ നിര്‍മ്മിച്ച അഗ്രോ ഫുഡ് പാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ബനസ്‌കന്തയിലും സമാനമായ മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പറഞ്ഞു.

 

എല്ലാ വീട്ടിലും വെള്ളം നല്‍കുന്നതിനെ സ്പര്‍ശിക്കുകയും ഗുജറാത്തില്‍ ആരംഭിച്ച ജലസംരക്ഷണ പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്ത ശ്രീ മോദി അത് ഇപ്പോള്‍ രാജ്യത്തിന് വേണ്ടിയുള്ള ജല്‍ ജീവന്‍ മിഷന്റെ രൂപത്തിലായെന്ന് പറഞ്ഞു. ''ഗുജറാത്തിലേതുപോലെ ഹര്‍ ഘര്‍ ജല്‍ അഭിയാന്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയാണ്'' അദ്ദേഹം പറഞ്ഞു.


മൃഗസംരക്ഷണത്തിന്റെയും ക്ഷീരമേഖലയുടെയും വികസനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്ത്രീകളാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വടക്കന്‍ ഗുജറാത്തില്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പുതിയ മൃഗാശുപത്രികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അത് മൃഗങ്ങളുടെ നല്ല ആരോഗ്യത്തിനും അതുവഴി പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കാരണമായിയെന്നും പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വടക്കന്‍ ഗുജറാത്തില്‍ 800-ലധികം പുതിയ ഗ്രാമീണ ക്ഷീര സഹകരണ സംഘങ്ങള്‍ രൂപീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ''ബനാസ് ഡയറിയോ, ദൂദ് സാഗറോ, അല്ലെങ്കില്‍ സബര്‍ ഡയറിയോ ആകട്ടെ, മുന്‍പൊന്നുമില്ലാത്ത രീതിയില്‍ അവയൊക്കെ വിപുലീകരിക്കപ്പെട്ടു. ഇവയൊക്കെ പാലിന് പുറമെ കര്‍ഷകരുടെ മറ്റ് ഉല്‍പന്നങ്ങള്‍ക്കായുള്ള വലിയ സംസ്‌കരണ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് '്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15,000 കോടി രൂപ ചെലവഴിച്ച് കന്നുകാലികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കുന്നതിനായുള്ള ഒരു വലിയ സംഘടിതപ്രവര്‍ത്തനം കേന്ദ്രഗവണ്‍മെന്റ് നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ കന്നുകാലികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന് ഈ മേഖലയിലെ കന്നുകാലി പരിപാലകരോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചോണകത്തില്‍ നിന്ന് ബയോഗ്യാസും ബയോ സി.എന്‍.ജിയും നിര്‍മ്മിക്കുന്ന നിരവധി പ്ലാന്റുകള്‍ ഗാബര്‍ദന്‍ യോജനയ്ക്ക് കീഴില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.


തൊഴിലവസരങ്ങളും ജനങ്ങളുടെ വരുമാനവും വര്‍ദ്ധിപ്പിച്ച മണ്ഡല്‍-ബേച്ചാര്‍ജി ഓട്ടോമൊബൈല്‍ ഹബ്ബിന്റെ വികസനത്തെക്കുറിച്ച് വടക്കന്‍ ഗുജറാത്തിലെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വിപുലീകരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ശ്രീ മോദി പരാമര്‍ശിച്ചു. ''10 വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ വ്യവസായങ്ങളില്‍ നിന്നുള്ള വരുമാനം ഇരട്ടിയായി. ഭക്ഷ്യ സംസ്‌കരണത്തിനു പുറമേ, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവും എഞ്ചിനീയറിംഗ് വ്യവസായവും മെഹ്‌സാനയില്‍ വികസിച്ചു. ബനസ്‌കാന്ത, സബര്‍കാന്ത ജില്ലകളില്‍ സെറാമിക് (കളിമണ്ണ്) സംബന്ധിയായ വ്യവസായങ്ങളും വികസിച്ചു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

 

5000 കോടിയിലധികം രൂപയുടെ ഇന്നത്തെ റെയില്‍വേ പദ്ധതികളെ പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടുകയും മെഹ്സാനയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള സമര്‍പ്പിത ചരക്ക് ഇടനാഴിയെക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. പിപാവാവ്, പോര്‍ബന്തര്‍, ജാംനഗര്‍ തുടങ്ങിയ പ്രധാന തുറമുഖങ്ങളുമായുള്ള വടക്കന്‍ ഗുജറാത്തിന്റെ ബന്ധം കൂടുതല്‍ ഇതു ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഇത് വടക്കന്‍ ഗുജറാത്തിലെ ചരക്കു ഗതാഗതവും സംഭരണവുമായി ബന്ധപ്പെട്ട മേഖലയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ ഹരിത ഹൈഡ്രജനും സൗരോര്‍ജ്ജ ഉല്‍പ്പാദനവും പരാമര്‍ശിച്ച്, പത്താനിലെയും തുടര്‍ന്ന് ബനസ്‌കന്തയിലെയും സൗരോര്‍ജ്ജ പാര്‍ക്കും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി, 24 മണിക്കൂറും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രാമമാണ് മോധേരയുടെ അഭിമാനമെന്ന് പറഞ്ഞു. ''ഇന്ന്, പുരപ്പുറ സൗരോര്‍ജ്ജത്തിനായി ഗവണ്‍മെന്റ് നിങ്ങള്‍ക്ക് പരമാവധി സാമ്പത്തിക സഹായം നല്‍കുന്നു. എല്ലാ കുടുംബങ്ങളുടെയും വൈദ്യുതി ബില്‍ പരമാവധി കുറക്കാനാണ് ഞങ്ങളുടെ ശ്രമം,'' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ, ഏകദേശം 2,500 കിലോമീറ്റര്‍ കിഴക്കന്‍, പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ പൂര്‍ത്തിയായതായി പ്രധാനമന്ത്രി അറിയിച്ചു. ഇത് പാസഞ്ചര്‍ ട്രെയിനുകളുടെയും ഗുഡ്സ് ട്രെയിനുകളുടെയും യാത്രാ സമയം കുറയ്ക്കുന്നു. പാലന്‍പൂരില്‍ നിന്ന് ഹരിയാനയിലെ റെവാരിയിലേക്ക് തീവണ്ടികള്‍ വഴി പാല്‍ കൊണ്ടുപോകുന്നതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കടോസന്‍ റോഡ്-ബേച്ചരാജി റെയില്‍പാത, വിരാംഗം-സമഖയാലി പാത എന്നിവയുടെ ഇരട്ടിപ്പിക്കല്‍ ജോലിയും ഗതാഗത സൗകര്യം ശക്തിപ്പെടുത്തും, ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗുജറാത്തിലെ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ എടുത്തുകാണിച്ച പ്രധാനമന്ത്രി, ലോകപ്രശസ്തമായ കച്ച് റാന്‍ ഉല്‍സവത്തെ പരാമര്‍ശിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമമായി അടുത്തിടെ അംഗീകരിക്കപ്പെട്ട കച്ചിലെ ധോര്‍ഡോ ഗ്രാമത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വടക്കന്‍ ഗുജറാത്ത് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നദാബെറ്റിന്റെ ഉദാഹരണം അദ്ദേഹം വിശദീകരിച്ചു, കൂടാതെ ഒരു വലിയ ടൂറിസം കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ധരോയിയെയും അദ്ദേഹം പരാമര്‍ശിച്ചു. മെഹ്സാനയിലെ മൊധേര സൂര്യക്ഷേത്രം, നഗരമധ്യത്തില്‍ കത്തുന്ന അഖണ്ഡജ്യോതി, വഡ്നഗറിലെ കീര്‍ത്തി തൊരാന്‍, വിശ്വാസത്തിന്റെയും ആത്മീയതയുടെയും മറ്റ് സ്ഥലങ്ങള്‍ എന്നിവയും ശ്രീ മോദി എടുത്തുപറഞ്ഞു. പുരാതന നാഗരികതയുടെ അടയാളങ്ങള്‍ വെളിപ്പെടുത്തുന്ന ഖനനങ്ങളെ പരാമര്‍ശിച്ച് വഡ്നഗര്‍ ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. '1000 കോടി രൂപ ചെലവില്‍ ഹെറിറ്റേജ് സര്‍ക്യൂട്ടിന് കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ് ഇവിടെ നിരവധി സ്ഥലങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്', പ്രതിവര്‍ഷം ശരാശരി 3 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന റാണി കി ബാവിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ പൈതൃകത്തെ വികസനവുമായി ബന്ധിപ്പിക്കുന്ന അഭൂതപൂര്‍വമായ പ്രവര്‍ത്തനമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും,' പ്രസംഗം ഉപസംഹരിച്ച്ു പ്രധാനമന്ത്രി പറഞ്ഞു.

 

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, പാര്‍ലമെന്റ് അംഗം ശ്രീ സി ആര്‍ പാട്ടീല്‍, കേന്ദ്ര സഹമന്ത്രി ശ്രീമതി ദര്‍ശന ജര്‍ദോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
പശ്ചാത്തലം

പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ (ഡബ്ല്യുഡിഎഫ്സി) പുതിയ ഭാണ്ഡു-ന്യൂ സാനന്ദ് (എന്‍) വിഭാഗവും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു; വിരാംഗം - സമഖിയാലി റെയില്‍ പാത ഇരട്ടിപ്പിക്കല്‍; കടോസന്‍ റോഡ്- ബെച്രാജി - മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐഎല്‍ സൈഡിംഗ്) റെയില്‍ പദ്ധതി; വിജാപൂര്‍ താലൂക്കിലെയും മെഹ്സാന, ഗാന്ധിനഗര്‍ ജില്ലയിലെ മന്‍സ താലൂക്കിലെയും വിവിധ ഗ്രാമ തടാകങ്ങള്‍ ഉപയോഗക്ഷമമാക്കുന്നതിനുള്ള പദ്ധതി; മെഹ്സാന ജില്ലയിലെ സബര്‍മതി നദിയില്‍ വലസന തടയണ; ബനസ്‌കന്തയിലെ പാലന്‍പൂരില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള രണ്ട് പദ്ധതികള്‍; ധരോയ് അണക്കെട്ട് അടിസ്ഥാനമാക്കിയുള്ള പാലന്‍പൂര്‍ ലൈഫ്ലൈന്‍ പദ്ധതി - ഹെഡ് വര്‍ക്ക് (എച്ച് ഡബ്ല്യു), 80 .എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ് എന്നിവയുമുണ്ട്.

 

പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതികളില്‍ ഖേരാലുവിലെ വിവിധ വികസന പദ്ധതികളും ഉള്‍പ്പെടുന്നു; മഹിസാഗര്‍ ജില്ലയിലെ സന്ത്രംപൂര്‍ താലൂക്കില്‍ ജലസേചന സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി; നരോദ - ദെഹ്ഗാം - ഹര്‍സോള്‍ - ധന്‌സുര റോഡ്, സബര്‍കാന്തയുടെ വീതി കൂട്ടലും ബലപ്പെടുത്തലും; ഗാന്ധിനഗര്‍ ജില്ലയിലെ കലോല്‍ നഗരപാലിക മലിനജലത്തിനും സെപ്‌റ്റേജ് മാനേജ്‌മെന്റിനുമുള്ള പദ്ധതി; കൂടാതെ സിദ്ധപൂര്‍ (പത്താന്‍), പാലന്‍പൂര്‍ (ബനസ്‌കന്ത), ബയാദ് (ആരവല്ലി), വദ്നഗര്‍ (മെഹ്സാന) എന്നിവിടങ്ങളിലെ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള പദ്ധതികളും ഇതില്‍പ്പെടും.

 

Click here to read full text speech

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India is top performing G-20 nation in QS World University Rankings, research output surged by 54%

Media Coverage

India is top performing G-20 nation in QS World University Rankings, research output surged by 54%
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഏപ്രിൽ 23
April 23, 2024

Taking the message of Development and Culture under the leadership of PM Modi