ഹിന്ദുസ്ഥാൻ ഉർവരക് & രസായൻ ലിമിറ്റഡ് (HURL) സിന്ദ്രി വളം പ്ലാന്റ് രാജ്യത്തിനു സമർപ്പിച്ചു
ഝാർഖണ്ഡിൽ 17,600 കോടിയിലധികം രൂപയുടെ വിവിധ റെയിൽ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
ദേവ്ഘർ-ഡിബ്രൂഗഢ് ട്രെയിൻ സർവീസ്, ടാറ്റാനഗറിനും ബദാംപഹാറിനും ഇടയിലുള്ള പ്രതിദിന മെമു ട്രെയിൻ സർവീസ്, ശിവ്പുർ സ്റ്റേഷനിൽ നിന്നുള്ള ദീർഘദൂര ചരക്കു ട്രെയിൻ എന്നീ മൂന്നു ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
ചത്രയിലെ ഉത്തര കരൺപുര സൂപ്പർ താപവൈദ്യുത പദ്ധതിയുടെ (എസ്‌ടിപിപി) യൂണിറ്റ് 1 (660 മെഗാവാട്ട്) രാജ്യത്തിനു സമർപ്പിച്ചു
ഝാർഖണ്ഡിലെ കൽക്കരിമേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിച്ചു
“സിന്ദ്രി പ്ലാന്റ് മോദിയുടെ ഉറപ്പായിരുന്നു. ഇന്ന് ഈ ഉറപ്പു നിറവേറ്റപ്പെട്ടു”
“5 പ്ലാന്റുകൾ പുനരുജ്ജീവിപ്പിച്ചു; പുനരുജ്ജീവിപ്പിച്ചവ 60 ലക്ഷം മെട്രിക് ടൺ യൂറിയ ഉൽപ്പാദിപ്പിക്കും; ഇത് ഈ നിർണായക മേഖലയിൽ ഇന്ത്യയെ അതിവേഗം സ്വയംപര്യാപ്തതയിലേക്കു കൊണ്ടുപോകും”
“ഗോത്രസമൂഹം, പാവപ്പെട്ടവർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ വികസനത്തിനു മുൻഗണന നൽകിയാണു കഴിഞ്ഞ 10 വർഷമായി ഗവണ്മെന്റ് ഝാർഖണ്ഡിനായി പ്രവർത്തിച്ചത്”
“ഭഗവാൻ ബിർസ മുണ്ടയുടെ നാട് വികസിത ഭാരതമെന്ന ദൃഢനിശ്ചയത്തിന്റെ ഊർജസ്രോതസായി മാറും”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഝാർഖണ്ഡിലെ ധൻബാദിലെ സിന്ദ്രിയിൽ 35,700 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ഇന്നത്തെ വികസനപദ്ധതികൾ വളം, റെയിൽ, വൈദ്യുതി, കൽക്കരി തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്നു. ശ്രീ മോദി HURL മാതൃക പരിശോധിക്കുകയും സിന്ദ്രി പ്ലാന്റ് കൺട്രോൾ റൂം വീക്ഷിക്കുകയും ചെയ്തു.

ഝാർഖണ്ഡിൽ 35,700 കോടിയിലധികം രൂപയുടെ വികസനപദ്ധതികൾ ഇന്ന് ആരംഭിച്ചതായും സംസ്ഥാനത്തെ കർഷകരെയും ഗോത്രവർഗക്കാരെയും പൗരന്മാരെയും അഭിനന്ദിക്കുന്നതായും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

 

സിന്ദ്രി വളം പ്ലാന്റ് തുടങ്ങാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. “ഇതു മോദിയുടെ ഉറപ്പായിരുന്നു. ഇന്ന് ഈ ഉറപ്പു നിറവേറ്റി” - അദ്ദേഹം പറഞ്ഞു. 2018ൽ പ്രധാനമന്ത്രി രാസവളം പ്ലാന്റിനു തറക്കല്ലിട്ടിരുന്നു. ഈ പ്ലാന്റ് ആരംഭിച്ചതോടെ തദ്ദേശീയരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾക്കുള്ള പുതിയ വഴികൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇന്നത്തെ സംരംഭത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ വർഷവും ഇന്ത്യക്ക് 360 ലക്ഷം മെട്രിക് ടൺ യൂറിയ ആവശ്യമാണെന്നും 2014ൽ 225 ലക്ഷം മെട്രിക് ടൺ യൂറിയ മാത്രമാണ് ഇന്ത്യ ഉൽപ്പാദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ അന്തരം വലിയ ഇറക്കുമതിക്കു കാരണമായി. “ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമഫലമായി, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, യൂറിയ ഉൽപ്പാദനം 310 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു” - അദ്ദേഹം പറഞ്ഞു. രാമഗുണ്ഡം, ഗൊരഖ്പുർ, ബറൗനി എന്നീ രാസവള പ്ലാന്റുകളുടെ പുനരുജ്ജീവനത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. സിന്ദ്രിയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ താൽച്ചെർ വളം പ്ലാന്റ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കാനാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ അഞ്ചു പ്ലാന്റുകൾ 60 ലക്ഷം മെട്രിക് ടൺ യൂറിയ ഉൽപ്പാദിപ്പിക്കുമെന്നും ഈ നിർണായക മേഖലയിൽ അതിവേഗം ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു കൊണ്ടുപോകുമെന്നും പറഞ്ഞു.

 

പുതിയ റെയിൽ പാതകളുടെ തുടക്കം, നിലവിലുള്ള റെയിൽ പാതകൾ ഇരട്ടിപ്പിക്കൽ, മറ്റു നിരവധി റെയിൽവേ പദ്ധതികൾ ആരംഭിക്കൽ എന്നിവയിലൂടെ ഝാർഖണ്ഡിലെ റെയിൽവേ വിപ്ലവത്തിന്റെ പുതിയ അധ്യായത്തിനാണ് ഇന്നത്തെ ദിവസം തുടക്കം കുറിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രദേശത്തിനു പുതിയ രൂപം നൽകുന്ന ധൻബാദ്-ചന്ദ്രപുര റെയിൽ പാതയെക്കുറിച്ചും ബാബ ബൈദ്യനാഥ് ക്ഷേത്രത്തെയും കാമാഖ്യ മാതാ ശക്തിപീഠത്തെയും ബന്ധിപ്പിക്കുന്ന ദേവ്ഘർ-ഡിബ്രൂഗഢ് ട്രെയിൻ സർവീസിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വാരാണസിയിൽ വാരാണസി - കൊൽക്കത്ത - റാഞ്ചി അതിവേഗപാതയ്ക്കു തറക്കല്ലിട്ടതു പ്രധാനമന്ത്രി അനുസ്മരിച്ചു, ഇതു ചത്ര, ഹസാരിബാഗ്, രാംഗഢ്, ബൊക്കാരോ തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയിണക്കുമെന്നും ഝാർഖണ്ഡിലേക്കുള്ള യാത്രാസമയം കുറയ്ക്കുമെന്നും കിഴക്കൻ ഇന്ത്യയിലുടനീളം ചരക്കുനീക്കസൗകര്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ ഝാർഖണ്ഡിലേക്കുള്ള പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുമെന്നും മേഖലയിലെ സാമ്പത്തിക വികസനത്തിനു വേഗത നൽകുമെന്നും അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ 10 വർഷമായി ഝാർഖണ്ഡിനു വേണ്ടി അവിടത്തെ  ഗോത്രവർഗക്കാരുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വികസനത്തിന് മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ  പ്രവർത്തിച്ചത്", പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും സാമ്പത്തിക മേഖലയിലെ  ഇന്നലെ ആരംഭിച്ച  പുതിയ പാദത്തിലെ സ്ഥിതിവിവരക്കണക്കുകൾ ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. 2023 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള സാമ്പത്തിക പാദത്തിൽ രേഖപ്പെടുത്തിയ 8.4 ശതമാനം വളർച്ചാ നിരക്ക്, വികസിത് ഭാരതിൻ്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഇന്ത്യയുടെ വളർച്ചാ സാധ്യതയും അതിവേഗ വികസനവും കാണിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. "വികസിത്  ഭാരത് സൃഷ്ടിക്കുന്നതിന് വികസിത് ഝാർഖണ്ഡ് രൂപപ്പെടുത്തേണ്ടതും  ഒരുപോലെ പ്രധാനമാണ്", വികസിതമാക്കാനുള്ള ശ്രമത്തിൽ സംസ്ഥാന സർക്കാരിന്  കേന്ദ്ര സർക്കാരിന്റെ എല്ലാവിധ പിന്തുണയും എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വികസിത് ഭാരതിൻ്റെ പ്രമേയങ്ങളുടെ ഊർജസ്രോതസ്സായി ഭഗവാൻ ബിർസ മുണ്ടയുടെ ഭൂമി മാറുമെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

ധൻബാദിലേക്ക് പോകേണ്ടതിനാൽ പ്രധാനമന്ത്രി ഒരു ലഘു  പ്രസംഗമാണ് നടത്തിയത്. സ്വപ്നങ്ങളും തീരുമാനങ്ങളും കൂടുതൽ ശക്തിപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി  ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകളും  അഭിനന്ദനങ്ങളും അർപ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. 
ഝാർഖണ്ഡ് ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ചമ്പായി സോറൻ, കേന്ദ്രമന്ത്രി ശ്രീ അർജുൻ മുണ്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡ് (HURL) സിന്ദ്രി വളം പ്ലാൻ്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 8900 കോടി രൂപ ചെലവിൽ വികസിപ്പിച്ച വളം പ്ലാൻ്റ് യൂറിയ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പാണ്. ഇത് രാജ്യത്തെ കർഷകർക്ക് ഗുണപ്രദമാകുന്ന തരത്തിൽ രാജ്യത്തെ തദ്ദേശീയ യൂറിയ ഉൽപ്പാദനം പ്രതിവർഷം 12.7 LMT കൂട്ടിച്ചേർക്കുകയും ചെയ്യും . 2021 ഡിസംബറിലും 2022 നവംബറിലും യഥാക്രമം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ഗോരഖ്പൂരിലെയും രാമഗുണ്ടത്തിലെയും രാസവള പ്ലാൻ്റുകളുടെ പുനരുജ്ജീവനത്തിന് ശേഷം രാജ്യത്ത് പുനരുജ്ജീവിപ്പിക്കപ്പെടുന്ന മൂന്നാമത്തെ വളം പ്ലാൻ്റാണിത്.

 

ഝാർഖണ്ഡിൽ 17,600 കോടിയിലധികം രൂപയുടെ നിരവധി റെയിൽ പദ്ധതികളിൽ ചിലത്  പ്രധാനമന്ത്രി നാടിന് സമർപ്പിക്കുകയും മറ്റു ചിലവയുടെ  തറക്കല്ലിടൽ നിർവഹിക്കുകയും ചെയ്തു. പദ്ധതികളിൽ സോൺ നഗർ-ആൻഡലിനെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും ലൈനുകളും ഉൾപ്പെടുന്നു; ടോറി- ശിവ്പൂർ ഒന്നും രണ്ടും, ബിരാതോലി- ശിവ്പൂർ മൂന്നാം റെയിൽവേ ലൈൻ (ടോറി- ശിവ്പൂർ പദ്ധതിയുടെ ഭാഗം); മോഹൻപൂർ - ഹൻസ്ദിഹ പുതിയ റെയിൽ പാത; ധൻബാദ്-ചന്ദ്രപുര റെയിൽവേ ലൈനും മറ്റുള്ളവയും. ഈ പദ്ധതികൾ സംസ്ഥാനത്തെ റെയിൽവേ സേവനങ്ങൾ വിപുലീകരിക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. പരിപാടിയിൽ മൂന്ന് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ദിയോഘർ - ദിബ്രുഗഡ് ട്രെയിൻ സർവീസ്, ടാറ്റാനഗറിനും ബദാംപഹാറിനും ഇടയിലുള്ള മെമു ട്രെയിൻ സർവീസ് (പ്രതിദിനം), ശിവപൂർ സ്റ്റേഷനിൽ നിന്നുള്ള ദീർഘദൂര ചരക്ക് തീവണ്ടി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

ഛത്രയിലെ നോർത്ത് കരൺപുര സൂപ്പർ തെർമൽ പവർ പ്രോജക്ടിൻ്റെ (എസ്ടിപിപി) യൂണിറ്റ് 1 (660 മെഗാവാട്ട്) ഉൾപ്പെടെ ഝാർഖണ്ഡിലെ സുപ്രധാന വൈദ്യുത പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 7500 കോടിയിലധികം രൂപ ചെലവഴിച്ച് വികസിപ്പിച്ച ഈ  പദ്ധതി മേഖലയിൽ മെച്ചപ്പെട്ട വൈദ്യുതി ലഭ്യത ഉറപ്പുവരുത്തും . ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുകയും  ചെയ്യും. ഝാർഖണ്ഡിലെ കൽക്കരി മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tractor sales grew 28% in July on better monsoon, rural demand

Media Coverage

Tractor sales grew 28% in July on better monsoon, rural demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
You have not just increased the number of medals, you have prepared an entire generation: PM Modi to CWG Champions
August 10, 2026

प्रधानमंत्री – मेरे यहां, मुझे यहां लगभग 12-13 साल हो गए इसी मकान में, अगर मैंने regularly और हर बार किसी को रिसिव किया है, किसी को मैं मिला हूं, तो खिलाड़ी हैं। पिछले 10-12 साल हो गए, आप लोगों के पुरुषार्थ के कारण, भारत को लगातार विजय दिलाने के आपके प्रयासों के कारण और उत्तरोत्तर सफलता में नई ऊंचाईयां पार करने की परंपरा के कारण, जो काम शायद हम स्कूलों में जाकर कहें कि नहीं नहीं भई खेलना चाहिए, ये करना चाहिए, वो काम स्कूलों में जाकर के हम कर सकते थे, उससे ज्यादा आपका मेडल उनको inspire करता है।

प्रधानमंत्री – तुमने मुझे वादा किया था पिछली बार कि तुम्हारी दोनों बेटियां खिलाड़ी बन जाएंगी?

खिलाड़ी - हाँ जी अभी वे उमर की छोटी हैं, अगले कॉमनवेल्थ में एक घर में तीन मेडल लाकर दिखाएंगी।

प्रधानमंत्री – पक्का।

खिलाड़ी – हाँ जी।

खिलाड़ी – जब मैं दौड़ रहा था, जब मेरा इवेंट था 29 को, तो उस दिन गुरुपूर्णिमा थी, तो उस दिन मेरे गुरू को मैंने एक गिफ्ट दे दिया।

प्रधानमंत्री – बड़ी शान बढ़ाई आपने। इतनी आंसू टपक रहे थे, मुझे लगता है कि आंसू के हर बूंद से जैसे गोल्ड मेडल टपक रहा है।

खिलाड़ी – मैं बहुत ज्यादा खुशी थी, इमोशनल भी थे उसी दिन, खुशी ज्यादा था और मैं इसलिए रोई थी कि मेरा पेरिस आलंपिक में मेरा 1 Kg में मेडल रह गई थी और एक प्लेयर्स की लाइफ में क्या क्या हमको फेस करना पड़ता है। तो ये 4 साल के अंदर में कितना क्या क्या कुछ मैंने फेस किया था, हर टाइम injury ही चल रहे थे और family problem, वो सब हो रहा था। तो बहुत मुश्किल से मैं ये 4 साल फेस किया था। तो वो सब जब पोडियम में जब मैं खड़ी थी सर और हमारी जो फ्लैग ऊपर जाते हैं और हमारे नेशनल एंथम जब बजते हैं तो सर हम रुक नहीं सकते सर, अपना आप आंसू निकलते हैं।

प्रधानमंत्री – बहुत बहुत बढ़िया

प्रधानमंत्री – आपके इस अचीवमेंट को सिर्फ आपका अचीवमेंट मानता हूं, ऐसा नहीं है, ये आपका विजय आने वाली पीढ़ियों के लिए बहुत बड़ी प्रेरणा बन जाता है।

खिलाड़ी – सब डर रहे थे हमसे कि इंडिया के साथ फाइट आ गई, अब तो हम पहली फाइट ही हार जायेंगे, हमारा मेडल भी नहीं आयेगा।

प्रधानमंत्री – यानी मान के चलते हैं।

खिलाड़ी – हाँ सर।

प्रधानमंत्री – क्या हुआ, वो restaurant वालों से झगड़ा कर रही थी?

खिलाड़ी – हम लोगों का जो इतना अच्छा परफॉर्मेंस था, लास्ट डे था और सब जीत के गए थे और पूरा इंडिया के लोग थे। तो थोड़ा सा मुझे बुरा लग रहा। तो मैंने उनको अच्छे से बोला रिक्वेस्ट किया था सर, फिर उन्होंने मान भी लिया, अभी चेंज भी हो गया सर।

प्रधानमंत्री – इस विजय की परिस्थिति खुशी, आनंद, अपने साथियों के साथ और गेम पूरे हो चुके हैं। तो हसी मजाक मस्ती का मूड ऐसे समय उस मैप पर नजर जाना और उसको रजिस्टर करना और तुरंत सिर्फ मेडल लेते समय देश खड़ा हो जाता है ऐसा नहीं, भीतर से देश का भाव मैं सच बताता हूँ ये वीडियो सामान्य नहीं है आपका, लंबे समय तक लोगों को याद रहेगा। ये बॉक्सिंग वालों से भी दुनिया के खिलाड़ी अब डरने लगे हैं।

खिलाड़ी – जरूर सर, पुरे सभी डरे हुए थे। एक के बाद एक गोल्ड मेडल गोल्ड मेडल आ रहे थे और मतलब पूरा लास्ट में ऐसे धमाका जैसा हो गया बिल्कुल। जिस तरीके से हम लोगों को सपोर्ट मिल रहा है, हमें बैक टू बैक कंपटीशन मिल रहा है वो एक बहुत बड़ी बात है और हमारे जितने भी यंग एथलीट है वो लोग सभी जैसे खेलो इंडिया स्कीम से आए हुए हैं और ये एक बहुत बड़ा changes ला रहा है पूरे स्पोर्ट्स में ही।

प्रधानमंत्री – अगर आप लोग खेलो इंडिया की प्रतिष्ठा बढ़ाते हैं और प्रतिष्ठा सिर्फ वहां जाकर के रिबिन काटने से नहीं होगी। आप वैसे ही खेलेंगे जैसे एक छोटा विद्यार्थी, एक छोटा नौजवान, छोटा खिलाड़ी खेलता है। यह बहुत बड़ा कंट्रीब्यूशन करेगा। क्योंकि अभी तो हमें बहुत आगे जाना है, बहुत मेडल लाना है। कारगिल विजय दिवस पर किसकी विजय हुई थी?

खिलाड़ी – उस दिन कारगिल डे था वैसे और जिस दिन मैंने पाकिस्तान के साथ फाइट किया था सर, वो उसी दिन का था। तो मैं एक इंडियन आर्मी से हूं, तो मैंने उस दिन मैं पहले से बहुत वो था कि सर पाकिस्तान को हराना है। तो मैंने वो पाकिस्तान एक तरफ मैंने 5-0 से हराया, तो मैंने हमारा इंडियन आर्मी का कारगिल हीरोज़ को मैंने डेडिकेट किया किया था सर।

प्रधानमंत्री – आपको यह याद रहना और आप स्वयं फौज से हैं तो, मैं जरूर मानता हूं कि देश के वीर जवानों को आपने जो भाव प्रकट किया ना कि, मैं कारगिल के विजेताओं को मेरा मेडल समर्पित करता हूं। उसने उस विजय पर चार चांद लगा दिए और जिसको पराजित करना था उसी को किया आपने।

खिलाड़ी – वो पाकिस्तान की बात चल रही है, मुझे किस्सा याद आ गया सर। 2015 वर्ल्ड मिलिट्री गेम थे और मेरी पाकिस्तान के साथ पहली फाइट आ गई थी और वर्ल्ड मिलिट्री गेम थे तो मिलिट्री वाले के फोन आए कि भई पाकिस्तान से नहीं हारना है। तो फिर मैं फर्स्ट राउंड 4-1 से जीत गया। सेकंड राउंड 3-2 से जीत गया, पर दोनों के सर लग गए आपस में, तो दोनों के लग गए कट और फाइट तो मैं जीत गया।

प्रधानमंत्री – हाँ

खिलाड़ी – उसके बाद फिर दोनों चले गए हॉस्पिटल में टांके लगवाने के लिए। फिर 2014 में आप फर्स्ट टाइम प्रधानमंत्री जी बने थे और जो हमारे साथ आर्मी का कोच गया हुआ था उसका नाम नरेंद्र राणा था और फिर वो कई देर तक सोच के मेरे को बोला कि भाईजान एक बात बोलूं, मैं हां बोलो, बोला भाईजान आपका नाम नरेंद्र है। आपके कोच का नाम नरेंद्र है, आपके प्रधानमंत्री का नाम नरेंद्र है, तो मुझे नरेंद्र नाम से नफरत हो गई है।

प्रधानमंत्री – सिर्फ आपने मेडल की संख्या बढ़ाई ऐसा नहीं है। आपने एक पीढ़ी को तैयार किया।

खिलाड़ी – मेरे मन में भी धक-धक धक-धक हो रहा है सर।

प्रधानमंत्री – आप चिंता मत कीजिए।

खिलाड़ी – पर..

प्रधानमंत्री – आप चाहें तो आपको बोलने में भी मेडल मिलने वाला है।

खिलाड़ी – मेरे फ्रेंड सर्कल में किसी ने बोला था कि मैं उनको कुछ बोलती थी भई तुम्हारे अच्छे के लिए तुम करो। तो अक्सर मुझे वो बोलते थे कि तू के मोदी ते मिल रही है?

प्रधानमंत्री – हाँ

खिलाड़ी – हरियाणवी में बोल देते हैं सर कि क्या तू मोदी से मिली हुई है, कि तेरी बात माने। तो आज मैं आपसे मिली हूं सर। मैं उनको बोल पाऊंगी कि हां मैं मोदी जी से मिली हूं।

खिलाड़ी – कॉमनवेंल्थ गेम्स में मैंने सिल्वर मेडल जीता, फिर मैंने क्रेडिट साहब को दिया, सपना तो था एक बार मेडल जीत के लेके आने के लिए, बट ट्रेनिंग का सेंटर नहीं था, मैंने SAI आने के बाद मैं बहुत ट्रेनिंग करके मेडल जीत पा रहा, इसलिए बहुत खुशी से मैंने सर को क्रेडिट दिया था क्योंकि बहुत इंप्रूव हुआ।

प्रधानमंत्री – मेरे लिए बहुत बड़ा सम्मान का विषय है, मेहनत आपने की और मुझे याद किया, मैं आपका बहुत आभारी हूं दोस्त।

प्रधानमंत्री – वाराणसी में खेल तुम प्रैक्टिस कर रही थी ना?

खिलाड़ी – जी सर।

प्रधानमंत्री – कैसा बना है स्टेडियम?

खिलाड़ी – सर अच्छा बना है, वहां पर मैं 10-12 दिन के लिए ट्रेनिंग करने गई थी, क्योंकि मैं मंदिर गई थी तो वहां पर ही ट्रेनिंग करके आई थी। और मैं वहां पे मतलब सेटल भी होना चाहती हूं क्योंकि मुझे काशी विश्वनाथ बहुत अच्छा लगता है सर।

प्रधानमंत्री – भोपाल में ट्रेनिंग कर रही थी ना?

खिलाड़ी – जी सर।

प्रधानमंत्री – तो उज्जैन जाते थे कि नहीं?

खिलाड़ी – जी सर उज्जैन भी गई थी सर।

प्रधानमंत्री – अच्छा महाकाल के पास भी गई।

खिलाड़ी – जी सर।

प्रधानमंत्री – काशी विश्वनाथ के पास हो आई एक बार।

खिलाड़ी – जी सर।

प्रधानमंत्री – सावन महीना तो अभी है।

खिलाड़ी – वहां घर जाके फिर उसके बाद जाऊंगी सर।

प्रधानमंत्री – ठीक है।

खिलाड़ी – साई ने भी सर बहुत सपोर्ट किया है मुझे। इसके कारण ही मैं यहां तक पहुंची हूं सर। और मैं खेलो इंडिया स्कीम में भी थी 2018 में जो फर्स्ट खेलो इंडिया हुआ था, उसमें मेरा सिल्वर मेडल था, वहां पे भी मैंने आपको देखा था ओपनिंग सेरेमनी में, तो उसमें मेरा मेडल था, तो मेरे को स्कीम भी मिल गया और मैं यहां तक पहुंची हूं सर।

प्रधानमंत्री – स्पोर्ट्स व्यवस्था एक बात है, लेकिन देश मेडल तब प्राप्त करता है जब देश में स्पोर्ट्स कल्चर बनता है। दोस्तों आपने बहुत बड़ा काम किया है। देश का नाम रोशन किया है। आपको मैं बहुत बधाई देता हूं और आप विश्वास कीजिए आगे भी आप विजयी होंगे और फिर से एक बार यहीं पर हम मिलेंगे। बहुत-बहुत धन्यवाद। बहुत-बहुत शुभकामनाएं।

प्रधानमंत्री – ये लगातार तीसरी बार देश को मेडल दिलवाया है।

खिलाड़ी – थैंक यू सर।

प्रधानमंत्री – बहुत आशीर्वाद बेटा।

खिलाड़ी – और थैंक यू सो मच मैं सर के हाथ से लड्डू खा रही मेरा कल बर्थडे था तो आज सर के हाथ से…

प्रधानमंत्री – बहुत बधाई वाह।

प्रधानमंत्री – मुस्कुराओ यार ।

प्रधानमंत्री – जो खेलेगा वो खिलेगा।