രാജ്യത്തെ 15 വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
ലഖ്‌നൗവിലും റാഞ്ചിയിലും വിളക്കുമാടം പദ്ധതികൾ (എൽഎച്ച്പി) ഉദ്ഘാടനം ചെയ്തു; 2021 ജനുവരിയിൽ പ്രധാനമന്ത്രിയാണ് ഈ എൽഎച്ച്പികളുടെ തറക്കല്ലിട്ടത്
19,000 കോടി രൂപയുടെ പദ്ധതികൾ ഉത്തർപ്രദേശിൽ റെയിൽ-റോഡ് അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തും
പിഎംജിഎസ്‌വൈ പ്രകാരം ഉത്തർപ്രദേശിൽ 3700 കോടിയിലധികം രൂപയുടെ 744 ഗ്രാമീണ റോഡ് പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ചു
“കിഴക്കൻ ഉത്തർപ്രദേശിലെയും രാജ്യത്തെയും കുടുംബങ്ങളുടെ ജീവിതം സുഗമമാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് രാവും പകലും പ്രവർത്തിക്കുന്നു”
“പിന്നാക്കമേഖലകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന ആസംഗഢ് ഇന്ന് വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്”
“നമ്മുടെ ഗവണ്മെന്റ് മെട്രോ നഗരങ്ങൾക്കപ്പുറം ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ജനക്ഷേമപദ്ധതികൾ എത്തിച്ചു; അതുപോലെ, ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളും ഞങ്ങൾ ചെറുപട്ടണങ്ങളിലേക്കു കൊണ്ടുപോകുന്നു”
“രാജ്യത്തിന്റെ രാഷ്ട്രീയവും വികസനത്തിന്റെ ദിശയും തീരുമാനിക്കുന്നത് ഉത്തർപ്രദേശാണ്”
“ഇരട്ട എൻജിൻ ഗവണ്മെന്റിനൊപ്പം, ഉത്തർപ്രദേശിന്റെ ചിത്രവും ഭാഗധേയവും മാറി. ഇന്നു കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിൽ ഏറ്റവും മികച്ച​പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളലൊന്നാണ് ഉത്തർപ്രദേശ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ആസംഗഢിൽ 34,000 കോടിയിലധികം രൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു.

 

ഡൽഹിയിൽ നടത്തുന്നതിനുപകരം ആസംഗഢ്‌പോലുള്ള സ്ഥലങ്ങളിലേക്ക് ഇത്തരം പരിപാടികൾ മാറ്റുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “പിന്നാക്കമേഖലകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന ആസംഗഢ് ഇന്നു വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 34,000 കോടിരൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്യുന്നത് ആസംഗഢിൽനിന്നാണ്.

രാജ്യത്തൊട്ടാകെ 9800 കോടിയിലധികം രൂപയുടെ 15 വിമാനത്താവളപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പുണെ, കോൽഹാപുർ, ഗ്വാളിയർ, ജബൽപുർ, ഡൽഹി, ലഖ്‌നൗ, അലീഗഢ്, ആസംഗഢ്, ചിത്രകൂട്, മുറാദാബാദ്, ശ്രാവസ്തി, ആദംപുർ വിമാനത്താവളങ്ങളിലെ 12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കഡപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ മൂന്നു പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. വിമാനത്താവളങ്ങളുടെ പൂർത്തീകരണത്തിന്റെ വേഗത വിശദീകരിക്കാൻ, വെറും 16 മാസം കൊണ്ടാണു ഗ്വാളിയർ ടെർമിനൽ പൂർത്തിയാക്കിയതെന്നു പ്രധാനമന്ത്രി അറിയിച്ചു. “ഈ സംരംഭം രാജ്യത്തെ സാധാരണ പൗരന്മാർക്കു വിമാനയാത്ര സുഗമവും പ്രാപ്യവുമാക്കും” - അദ്ദേഹം പറഞ്ഞു. പ്രഖ്യാപിതപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്ന ഗവണ്മെന്റിന്റെ ചരിത്രം, ഈ പദ്ധതികൾ തിരഞ്ഞെടുപ്പു തന്ത്രമാണെന്ന ആരോപണത്തെ തള്ളിക്കളയുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “മോദി സാധാരണക്കാരനല്ലെന്നു ജനങ്ങൾ മനസിലാക്കുന്നു. വികസ‌ിതഭാരതം കെട്ടിപ്പടുക്കുന്നതിനു ഞാൻ അക്ഷീണം പ്രയത്നിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.

 

വിമാനത്താവളം, ഹൈവേ, റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം വിദ്യാഭ്യാസം, ജലം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഇന്നു പുതിയ മുന്നേറ്റം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ആസംഗഢിലെ ജനങ്ങൾക്കു പുതിയ ഉറപ്പു നൽകി, ആസംഗഢ് ആജീവനാന്തം വികസനത്തിന്റെ കോട്ടയായി തുടരുമെന്നു ​​പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഭാഷയിൽ സംസാരിച്ച ​പ്രധാനമന്ത്രി, വിമാനത്താവളവും ആശുപത്രിയും മെഡിക്കൽ കോളേജുമൊക്കെയുള്ള ആസംഗഢിന് ഇനി അയൽപക്കത്തെ വലിയ നഗരങ്ങളെ ആശ്രയിക്കേണ്ടിവരില്ലെന്നു പറഞ്ഞു.

പ്രീണനത്തിന്റെയും കുടുംബാധിപത്യത്തിന്റെയും മുൻകാലരാഷ്ട്രീയത്തിനുപകരം വികസനത്തിന്റെ രാഷ്ട്രീയമാണു കഴിഞ്ഞ പത്തുവർഷമായി ഈ മേഖല കാണുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഈ പ്രവണതയ്ക്കു പുതിയ ഗതിവേഗം ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ പിന്നാക്കപ്രദേശമെന്ന നിലയിൽ അവഗണിക്കപ്പെട്ട അലീഗഢ്, മുറാദാബാദ്, ആസംഗഢ്, ശ്രാവസ്തി തുടങ്ങിയ നഗരങ്ങൾക്കു ദ്രുതഗതിയിലുള്ള മൊത്തത്തിലുള്ള വികസനത്തിലൂടെ വ്യോമഗതാഗതസൗകര്യം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമപദ്ധതികൾപോലെ ആധുനിക അടിസ്ഥാനസൗകര്യങ്ങളും മെട്രോ നഗരങ്ങൾക്കപ്പുറം ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ചെറിയ നഗരങ്ങൾക്കു വലിയ മെട്രോ നഗര​ങ്ങളെപ്പോലെതന്നെ വിമാനത്താവളങ്ങളിലും നല്ല ഹൈവേകളിലും തുല്യ അവകാശമുണ്ട്” പ്രധാനമന്ത്രി പറഞ്ഞു. “നഗരവൽക്കരണം തടസമില്ലാതെ തുടരുന്നതിനു ഞങ്ങൾ രണ്ടാംനിര-മൂന്നാംനിര നഗരങ്ങളുടെ കരുത്തു വർധിപ്പിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.

 

മേഖലയുടെ ബന്ധിപ്പിക്കലിന്റേയും അടിസ്ഥാന സൗകര്യ വികസനത്തിന്റേയും പ്രാധാന്യം പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. സീതാപൂര്‍, ഷാജഹാന്‍പൂര്‍, ഗാസിപൂര്‍, പ്രയാഗ്‌രാജ് തുടങ്ങിയ ജില്ലകളെ ബന്ധിപ്പിക്കുന്നവയുള്‍പ്പെടെ ഉദ്ഘാടനവും തറക്കല്ലിടല്ലും നടത്തിയ നിരവധി റെയില്‍വേ പദ്ധതികളുടെ ചടങ്ങുകളേയും അദ്ദേഹം പരാമര്‍ശിച്ചു. നിരവധി റെയില്‍വേ പദ്ധതികളുടെ സമ്മാനം അസംഗഡ്, മൗ, ബാലിയ എന്നിവിടങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. റെയില്‍വേ പദ്ധതികള്‍ക്ക് പുറമെ, പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി മോദി അടിവരയിട്ടു. ''കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 5,000 കിലോമീറ്ററിലധികം റോഡുകള്‍ ഉദ്ഘാടനം ചെയ്തു''അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിലുള്ള ഗവണ്‍മെന്റിന്റെ ശ്രദ്ധയും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. കരിമ്പ് ഉള്‍പ്പെടെ വിവിധ വിളകളുടെ മിനിമം താങ്ങുവില (എം.എസ്.പി) ഗണ്യമായി വര്‍ദ്ധിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ''കരിമ്പ് കര്‍ഷകര്‍ക്കുള്ള എം.എസ്.പി, 8 ശതമാനം വര്‍ദ്ധിപ്പിച്ച്, ഇന്ന്,ക്വിന്റലിന് 340 രൂപയാക്കി.''
 

അതിനുപുറമെ, മേഖലയിലെ കരിമ്പ് കര്‍ഷകര്‍ നേരിട്ടിരുന്ന ചരിത്രപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, അവരുടെ പരാതികള്‍ പരിഹരിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളും ഊന്നിപ്പറഞ്ഞു. ''കരിമ്പ് കര്‍ഷകര്‍ക്കുണ്ടായിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ കുടിശ്ശിക ഞങ്ങളുടെ ഗവണ്‍മെന്റ് തീര്‍പ്പാക്കി, അവര്‍ക്ക് ന്യായവും സമയബന്ധിതവുമായി പണം ലഭ്യമാക്കി'' അദ്ദേഹം ചൂണ്ടിക്കാട്ടി. ബയോഗ്യാസ്, എഥനോള്‍ എന്നിവയിലെ മുന്‍കൈകള്‍ കൊണ്ടുവന്ന പരിവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അസംഗഢില്‍ മാത്രം 8 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം 2,000 കോടി രൂപ ലഭിച്ചതായും അറിയിച്ചു.
ഗവണ്‍മെന്റ് മുന്‍കൈകളുടെ പരിവര്‍ത്തന സ്വാധീനം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ദ്രുതഗതിയിലുള്ള വികസനം കൈവരിക്കുന്നതിന് സത്യസന്ധമായ ഭരണത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ''മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വികസനം കൈവരിക്കുന്നതിന് സത്യസന്ധമായ ഭരണം അനിവാര്യമാണ്. അഴിമതി ഇല്ലാതാക്കുന്നതിനും സുതാര്യമായ ഭരണം ഉറപ്പാക്കുന്നതിനും ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.'' അദ്ദേഹം പ്രസ്താവിച്ചു.
കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഗവണ്‍മെന്റ് മുന്‍കൈകളുടെ പരിവര്‍ത്തന സാദ്ധ്യതകളില്‍ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''മഹാരാജ സുഹേല്‍ദേവ് രാജകിയ വിശ്വവിദ്യാലയത്തിന്റേയും മറ്റ് മുന്‍കൈകളുടെയും സ്ഥാപിക്കല്‍ യുവജനങ്ങളെ ശാക്തീകരിക്കുകയും പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യും'' അദ്ദേഹം പറഞ്ഞു .
 

ദേശീയ രാഷ്ട്രീയവും വികസനവും രൂപപ്പെടുത്തുന്നതിലെ യു.പിയുടെ നിര്‍ണായക പങ്ക് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, സംസ്ഥാനത്തിന്റെ പുരോഗതി രാജ്യത്തിന്റെ വളര്‍ച്ചയുടെ സഞ്ചാരപഥവുമായി എങ്ങനെ കൂടിച്ചേര്‍ന്ന് കിടക്കുന്നുവെന്നും ഊന്നിപ്പറഞ്ഞു. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന് കീഴില്‍ കേന്ദ്ര പദ്ധതികള്‍ മാതൃകാപരമായി നടപ്പാക്കുന്നതിനും ഇക്കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുന്നതിനും പ്രധാനമന്ത്രി യു.പിയെ അഭിനന്ദിച്ചു. യു.പിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സുപ്രധാന നിക്ഷേപം ചൂണ്ടിക്കാട്ടിയ അദ്ദേഹം അടിസ്ഥാന സൗകര്യ വികസനവും യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചതും ഇതിന്റെ പ്രധാന ഫലങ്ങളാണെന്നും പറഞ്ഞു.

റെക്കോര്‍ഡ് നിക്ഷേപം, തറക്കല്ലിടല്‍ ചടങ്ങുകള്‍, അതിവേഗപാത ശൃംഖലകളുടെയും ഹൈവേകളുടെയും വിപുലീകരണം എന്നിവയാല്‍ ഉത്തേജിതമായ യു.പിയുടെ രൂപരേഖ ഉയരുന്നത് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. അയോദ്ധ്യയിലെ ചരിത്രപ്രസിദ്ധമായ രാമക്ഷേത്രം പൂര്‍ത്തീകരിച്ചത് ദൃഷ്ടാന്തരീകരിച്ചുകൊണ്ട്, ക്രമസമാധാനം മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാനം ചെലുത്തുന്ന ശ്രദ്ധയെ അദ്ദേഹം പ്രശംസിച്ചു.

പശ്ചാത്തലം

വ്യോമയാന മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, 9800 കോടിയിലധികം രൂപ ചെലവുവരുന്ന രാജ്യത്തുടനീളമുള്ള 15 വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പൂനെ, കോലാപൂര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഡല്‍ഹി, ലഖ്‌നൗ, അലിഗഡ്, അസംഗഡ്, ചിത്രകൂട്, മൊറാദാബാദ്, ശ്രാവസ്തി, ആദംപൂര്‍ വിമാനത്താവളങ്ങളുടെ 12 പുതിയ ടെര്‍മിനല്‍ കെട്ടിടങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ മൂന്ന് പുതിയ ടെര്‍മിനല്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഈ 12 പുതിയ ടെര്‍മിനല്‍ കെട്ടിടങ്ങള്‍ക്കും കൂടി പ്രതിവര്‍ഷം 620 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനുള്ള ശേഷിയുണ്ടാകും, അതേസമയം തറക്കല്ലിടുന്ന മൂന്ന് ടെര്‍മിനല്‍ ബില്‍ഡിംഗുകള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ഈ വിമാനത്താവളങ്ങളുടെ സംയോജിത ശേഷി പ്രതിവര്‍ഷം 95 ലക്ഷം ആയി ഉയരും. അത്യാധുനിക യാത്രിക സൗകര്യങ്ങളുള്ള ഈ ടെര്‍മിനല്‍ കെട്ടിടങ്ങളില്‍ അതോടൊപ്പം ഡബിള്‍ ഇന്‍സുലേറ്റഡ് റൂഫിംഗ് സംവിധാനം, ഊര്‍ജ സംരക്ഷണത്തിനുള്ള മേലാപ്പുകള്‍, എല്‍.ഇ.ഡി ലൈറ്റിംഗ് തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഈ വിമാനത്താവളത്തിന്റെ രൂപരേഖ ആ സംസ്ഥാനത്തിന്റേയും നഗരത്തിന്റേയും പൊതു പൈതൃകഘടകങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതും അവ സ്വാധീനിച്ചതുമാണ്, അങ്ങനെ പ്രാദേശിക സംസ്‌ക്കാരം പ്രതിഫലിപ്പിക്കുകയും മേഖലയുടെ പൈതൃകം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

 

എല്ലാവര്‍ക്കും വീട് നല്‍കുക എന്നതാണ് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. ഈ ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന, ഇത് നേടുന്നതിനുള്ള ഒരു നൂതന മാര്‍ഗമാണ് ലൈറ്റ് ഹൗസ് പദ്ധതി. പ്രധാനമന്ത്രി ലഖ്നൗവിലും റാഞ്ചിയിലും ലൈറ്റ് ഹൗസ് പ്രോജക്ട് (എല്‍എച്ച്പി) ഉദ്ഘാടനം ചെയ്തു, ഇതിന് കീഴില്‍ 2000-ത്തിലധികം ചെലവു കുറഞ്ഞ ഫ്‌ളാറ്റുകള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ നിര്‍മ്മിച്ചു. ഈ എല്‍എച്ച്പികളില്‍ ഉപയോഗിക്കുന്ന നൂതന നിര്‍മ്മാണ സാങ്കേതികവിദ്യ കുടുംബങ്ങള്‍ക്ക് സുസ്ഥിരവും സുരക്ഷിത ഭാവിയോടുകൂടിയതുമായ ജീവിതാനുഭവം നല്‍കും. നേരത്തെ, ചെന്നൈ, രാജ്കോട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ സമാനമായ ലൈറ്റ് ഹൗസ് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 2021 ജനുവരി 1 ന് പ്രധാനമന്ത്രി ഈ എല്‍എച്ച്പികളുടെ തറക്കല്ലിട്ടു.

റാഞ്ചി എല്‍എച്ച്പിക്ക് വേണ്ടി, ജര്‍മ്മനിയുടെ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് കണ്‍സ്ട്രക്ഷന്‍ സിസ്റ്റം - ത്രീD വോള്യൂമെട്രിക് സാങ്കേതികവിദ്യ സ്വീകരിച്ചു. എല്‍എച്ച്പി റാഞ്ചിയുടെ ഒരു പ്രത്യേകത, ഓരോ മുറിയും വെവ്വേറെ ഉണ്ടാക്കിയ ശേഷം മുഴുവന്‍ ഘടനയും ലെഗോ ബ്ലോക്ക് കളിപ്പാട്ടങ്ങള്‍ പോലെ ചേര്‍ത്തിരിക്കുന്നു എന്നതാണ്. കാനഡയുടെ സ്റ്റേ ഇന്‍ പ്ലേസ് പിവിസി ഫോം രീതി ഉപയോഗിച്ചാണ് എല്‍എച്ച്പി ലഖ്നൗ നിര്‍മ്മിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ 11,500 കോടി രൂപയുടെ നിരവധി റോഡ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. റോഡ് പദ്ധതികള്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുകയും മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

ഉത്തര്‍പ്രദേശില്‍ 19,000 കോടിയിലധികം രൂപയുടെ നിരവധി റോഡ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്ന പദ്ധതികളില്‍ ലഖ്നൗ റിംഗ് റോഡിന്റെ നാലുവരി പാക്കേജുകളും എന്‍എച്ച്-2 ന്റെ അലഹബാദ് സെക്ഷനില്‍ ചക്കേരിയില്‍ നിന്നുള്ള ആറ് വരി പാതയും ഉള്‍പ്പെടുന്നു. രാംപൂരിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ രാംപൂര്‍- രുദ്രാപൂര്‍ നാലുവരിപ്പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. കാണ്‍പൂര്‍ റിംഗ് റോഡിന്റെ ആറുവരിപ്പാതകളുടെ രണ്ട് പാക്കേജുകളും റായ്ബറേലി-പ്രയാഗ്രാജ് സെക്ഷനിലെ എന്‍എച്ച് 24ബി/ എന്‍എച്ച്-30-ന്റെ നാല് വരിപ്പാതകളും ഇതില്‍പ്പെടും. റോഡ് പദ്ധതികള്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുകയും മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

 

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച 3700 കോടിയിലധികം രൂപയുടെ 744 ഗ്രാമീണ റോഡ് പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഈ പദ്ധതികള്‍ ഉത്തര്‍പ്രദേശിലെ 5,400 കിലോമീറ്ററിലധികം ഗ്രാമീണ റോഡുകളുടെ സഞ്ചിത നിര്‍മ്മാണത്തിന് കാരണമാകും, ഇത് സംസ്ഥാനത്തെ ഏകദേശം 59 ജില്ലകള്‍ക്ക് പ്രയോജനം ചെയ്യും. ഇത് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും സാമൂഹിക-സാമ്പത്തിക വികസനത്തിന് ഗണ്യമായ ഉത്തേജനം നല്‍കുകയും ചെയ്യും.

പരിപാടിയില്‍, ഉത്തര്‍പ്രദേശിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്ന 8200 കോടി രൂപയുടെ ഒന്നിലധികം റെയില്‍ പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഒന്നിലധികം പ്രധാന റെയില്‍ സെക്ഷനുകളുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും അദ്ദേഹം സമര്‍പ്പിക്കും. ഭട്നിയിലെ എഞ്ചിന്‍ റിവേഴ്സലിന്റെ പ്രശ്നം അവസാനിപ്പിക്കുകയും തടസ്സങ്ങളില്ലാത്ത ട്രെയിനുകളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുന്ന ഭട്നി-പിയോക്കോള്‍ ബൈപാസ് ലൈന്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ബഹ്‌റൈച്ച്-നാന്‍പാറ-നേപ്പാള്‍ഗഞ്ച് റോഡ് റെയില്‍ പാതയുടെ ഗേജ് മാറ്റത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതി പൂര്‍ത്തീകരിച്ച ശേഷം, ഈ മേഖലയെ മെട്രോപൊളിറ്റന്‍ നഗരങ്ങളുമായി ബ്രോഡ് ഗേജ് ലൈന്‍ വഴി ബന്ധിപ്പിക്കും. ഇത് ദ്രുതഗതിയിലുള്ള വികസനത്തിന് സഹായകമാകും. ഗാസിപൂര്‍ സിറ്റി, ഗാസിപൂര്‍ ഘട്ട് എന്നിവിടങ്ങളില്‍ നിന്ന് ഗംഗാനദിക്ക് കുറുകെയുള്ള റെയില്‍ പാലം ഉള്‍പ്പെടെ താരിഘട്ടിലേക്കുള്ള പുതിയ റെയില്‍ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗാസിപൂര്‍ സിറ്റി-താരിഘട്ട്-ദില്‍ദാര്‍ നഗര്‍ ജംഗ്ഷനുകള്‍ക്കിടയിലുള്ള മെമു ട്രെയിന്‍ സര്‍വീസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും.

കൂടാതെ, പ്രയാഗ്രാജ്, ജൗന്‍പൂര്‍, ഇറ്റാവ എന്നിവിടങ്ങളില്‍ ഒന്നിലധികം മാലിന്യ സംസ്‌കരണ പ്ലാന്റുകളും മറ്റ് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Unemployment rate falls to 4.7% in November, lowest since April: Govt

Media Coverage

Unemployment rate falls to 4.7% in November, lowest since April: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives due to mishap on Yamuna Expressway in Mathura
December 16, 2025

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to a mishap on the Yamuna Expressway in Mathura, Uttar Pradesh. Shri Modi also wished speedy recovery for those injured in the mishap.

The Prime Minister announced that an ex-gratia amount of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) would be given to the next of kin of each deceased. The injured would be given Rs. 50,000.

The Prime Minister’s Office posted on X;

“The loss of lives due to a mishap on the Yamuna Expressway in Mathura, Uttar Pradesh, is extremely painful. My thoughts are with those who have lost their loved ones. I pray for the speedy recovery of those injured.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”