Close relations between India and Finland based on shared values of democracy, rule of law, equality, freedom of speech, and respect for human rights: PM
PM Modi invites Finland to join the International Solar Alliance (ISA) and the Coalition for Disaster Resilient Infrastructure (CDRI)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻ‌ലൻ‌ഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി നടത്തി. ഉഭയകക്ഷി പ്രശ്നങ്ങളും പരസ്പര താൽ‌പ്പര്യമുള്ള മറ്റ് പ്രാദേശിക, ബഹുമുഖ വിഷയങ്ങളും ചർച്ച ചെയ്തു.
.

ഇന്ത്യയും ഫിൻ‌ലൻഡും തമ്മിലുള്ള അടുത്ത ബന്ധം ജനാധിപത്യത്തിന്റെ പങ്കിട്ട മൂല്യങ്ങൾ, നിയമവാഴ്ച, സമത്വം, ആശയസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങളോടുള്ള ആദരം എന്നിവ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ബഹുമുഖത്വം, നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക എന്നിവയ്ക്കായി പ്രവർത്തിക്കാനുയുള്ള ശക്തമായ പ്രതിബദ്ധത ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു.

നിലവിലെ ഉഭയകക്ഷി ഇടപെടലുകൾ ഇരു നേതാക്കളും അവലോകനം ചെയ്യുകയും വ്യാപാരം, നിക്ഷേപം, നവീകരണം, വിദ്യാഭ്യാസം, നിർമ്മിതബുദ്ധി 5 ജി / 6 ജി, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളുമായി ബന്ധം കൂടുതൽ വിപുലീകരിക്കാനും വൈവിധ്യവത്കരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

ശുദ്ധവും ഹരിതവുമായ സാങ്കേതികവിദ്യകളിൽ ഫിൻ‌ലൻഡിന്റെ പ്രധാന പങ്കിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. സുസ്ഥിര വികസനത്തിലേക്കുള്ള ഇന്ത്യയുടെ നീക്കത്തിൽ പങ്കാളിയാകാൻ ഫിന്നിഷ് കമ്പനികൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ, പുനരുപയോഗ ഊർജ്ജം , ജൈവ ഊർജ്ജം , സുസ്ഥിരത, എഡ്യൂ-ടെക്, ഫാർമ, ഡിജിറ്റൈസേഷൻ തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സഹകരണം അദ്ദേഹം നിർദ്ദേശിച്ചു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തം, ആർട്ടിക് മേഖലയിലെ സഹകരണം, ലോക വ്യാപാര സംഘടന , യുഐക്യ രാഷ്ട്ര സഭയുടെ പരിഷ്കാരങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. ആഫ്രിക്കയിലെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ ഇന്ത്യയ്ക്കും ഫിൻ‌ലാൻഡിനും സഹകരിക്കാനുള്ള സാധ്യത ഇരുപക്ഷവും രേഖപ്പെടുത്തി.

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (ഐ‌എസ്‌എ), ദുരന്ത പ്രതിരോധ നിർമ്മിതിയ്ക്കായുള്ള കൂട്ടായ്മ (സിഡിആർഐ) എന്നിവയിൽ ചേരാൻ പ്രധാനമന്ത്രി മോദി ഫിൻ‌ലൻഡിനെ ക്ഷണിച്ചു.

ഇരു രാജ്യങ്ങളും കോവിഡ് -19 അവസ്ഥയെക്കുറിച്ചും ബന്ധപ്പെട്ട വാക്സിനേഷൻ യജ്ഞങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയും എല്ലാ രാജ്യങ്ങളിലുമുള്ള വാക്സിനുകൾ അടിയന്തിരവും താങ്ങാനാവുന്നതുമാക്കുന്നതിനായുള്ള ആഗോള ശ്രമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

പോർട്ടോയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിലും ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും ഇരു നേതാക്കളും നേരിട്ടുള്ള കൂടിക്കാഴ്ച നടത്തും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Inspiration For Millions': PM Modi Gifts Putin Russian Edition Of Bhagavad Gita

Media Coverage

'Inspiration For Millions': PM Modi Gifts Putin Russian Edition Of Bhagavad Gita
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
December 05, 2025

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, December 28th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.