ഇന്ത്യയുടെ സാമ്പത്തിക ഘടനയെയും ആഗോള നിലയെയും പുനർനിർമ്മിച്ച ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള ഗവണ്മെന്റിന്റെ ഒരു ദശാബ്ദക്കാലത്തെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി. നിക്ഷേപത്തെ ഉത്തേജിപ്പിച്ച കോർപ്പറേറ്റ് നികുതി ഇളവുകൾ മുതൽ ദേശീയ വിപണിയെ ഏകീകരിച്ച ജിഎസ്ടി നടപ്പിലാക്കലും, ജീവിത സൗകര്യം വർദ്ധിപ്പിച്ച വ്യക്തിഗത ആദായ നികുതി പരിഷ്കാരങ്ങളും വരെയുള്ള പരിഷ്കരണ പാത സ്ഥിരതയുള്ളതും പൗരകേന്ദ്രീകൃതവുമാണ്.
നികുതി ഘടനകൾ ലളിതമാക്കിയും, നിരക്കുകൾ യുക്തിസഹമാക്കിയും, വ്യവസ്ഥയെ കൂടുതൽ നീതിയുക്തവും വളർച്ചാധിഷ്ഠിതവുമാക്കിയും ഈ യാത്ര തുടരുന്ന #നെക്സ്റ്റ്ജെൻജിഎസ്ടി പരിഷ്കാരങ്ങളുടെ ഏറ്റവും പുതിയ ഘട്ടത്തെ അദ്ദേഹം പ്രശംസിച്ചു. ആഗോള ആത്മവിശ്വാസം നേടുകയും മെച്ചപ്പെട്ട പരമാധികാര ക്രെഡിറ്റ് റേറ്റിംഗുകളിലേക്ക് നയിക്കുകയും ചെയ്ത ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അച്ചടക്കം ഈ നടപടികൾക്ക് പൂരകമാണ്.
എക്‌സിൽ ശ്രീ വിജയ് എഴുതിയ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
"നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന കോർപ്പറേറ്റ് നികുതി ഇളവുകൾ മുതൽ ഏകീകൃത വിപണി സൃഷ്ടിക്കുന്ന ജിഎസ്ടി, ജീവിതസൗഖ്യം വർദ്ധിപ്പിക്കുന്ന വ്യക്തിഗത ആദായനികുതി പരിഷ്കാരങ്ങൾ വരെ ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ധീരമായ പരിഷ്കാരങ്ങളാണ് കഴിഞ്ഞ ദശകം.
#NextGenGST പരിഷ്കാരങ്ങൾ ഈ യാത്ര തുടരുന്നു, സിസ്റ്റത്തെ ലളിതവും ന്യായയുക്തവും കൂടുതൽ വളർച്ചാധിഷ്ഠിതവുമാക്കുന്നു, അതേസമയം നമ്മുടെ സാമ്പത്തിക അച്ചടക്കം ആഗോള ആത്മവിശ്വാസവും മികച്ച ക്രെഡിറ്റ് റേറ്റിംഗുകളും നേടിയിട്ടുണ്ട്.
ഈ ശ്രമങ്ങളിലൂടെ, ഞങ്ങൾ വികസിത ഭാരതത്തിനായി ശക്തമായ അടിത്തറയിടുകയാണ്."
We are lucky to have witnessed Finance history in last 5-10 yrs - Corp Tax reduction, GST intro and #NextGenGSTReforms along with Personal Income Tax Changes and moving to New Tax Regime and higher exemption slabs , Rating improvements by keeping Fiscal deficit in control pic.twitter.com/iFaLRJZTvH
— Vijay (@centerofright) September 3, 2025





