സ്വയംപര്യാപ്തതയിലേക്കുള്ള കുതിപ്പിനു സഹായകമാകുന്ന 100 ജിഗാവാട്ട് സൗരോർജ പിവി മൊഡ്യൂൾ ഉൽപ്പാദനശേഷിയെന്ന രാജ്യത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. സംശുദ്ധ ഊർജം ജനപ്രിയമാക്കുന്നതിനുള്ള ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷിയുടെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇതു സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ്! ഇന്ത്യയുടെ ഉൽപ്പാദനശേഷിയുടെയും സംശുദ്ധ ഊർജം ജനപ്രിയമാക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെയും വിജയത്തെ ഇതു പ്രതിഫലിപ്പിക്കുന്നു.”
This is yet another milestone towards self-reliance! It depicts the success of India's manufacturing capabilities and our efforts towards popularising clean energy. https://t.co/ZLMkhtSx8u
— Narendra Modi (@narendramodi) August 13, 2025


