ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി ആർ ഒ) നിർമ്മിച്ച 2,900 കോടി രൂപയിലധികം മൂല്യമുള്ളതും 11 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതുമായ 90 അടിസ്ഥാന സൗകര്യ പദ്ധതികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പദ്ധതികൾ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു
"അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ വളരെയധികം മുന്നോട്ട് പോകുന്ന പ്രധാനപ്പെട്ട പദ്ധതികളാണിവ!
These are important projects which will go a long way in enhancing infrastructure in the border areas! https://t.co/3Q3AoiRuRO
— Narendra Modi (@narendramodi) September 12, 2023


