ഇതോടനുബന്ധിച്ച് ഒരു സംസ്‌കൃത സുഭാഷിതവും സ്തുതി​ഗീതവും പ്രധാനമന്ത്രി പങ്കുവെച്ചു

സമൃദ്ധിക്കും ആരോഗ്യത്തിനും 'വികസിത ഭാരത'ത്തിനായുള്ള ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു. 

നവരാത്രി എന്ന പുണ്യ ഉത്സവം ആരംഭിക്കുമ്പോൾ ശൈലപുത്രി ദേവിയുടെ ദിവ്യവും പരോപകാരപ്രദവുമായ കൃപയെ എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഈ അവസരത്തിൽ ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു. ദേവിയുടെ അതിരറ്റ കാരുണ്യത്തിലൂടെ എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കപ്പെടുമെന്നും വികസിത ഇന്ത്യ എന്ന കൂട്ടായ ലക്ഷ്യത്തിന് അത് ശക്തമായ ഉത്തേജനം നൽകുമെന്നും കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ദേവിക്കായി സമർപ്പിച്ച ഒരു സ്തുതിഗീതവും പങ്കുവെച്ചു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി എഴുതി:

"देशभर के मेरे परिवारजनों को नवरात्रि की हार्दिक मंगलकामनाएं। शक्ति की आराधना का यह दिव्य अवसर आप सभी के लिए सुख, सौभाग्य, समृद्धि और उत्तम स्वास्थ्य लेकर आए। शक्तिस्वरूपा मां दुर्गा की असीम कृपा से सबका कल्याण हो, जिससे विकसित भारत के हमारे संकल्प को भी नई ऊर्जा मिले। जय अंबे जगदंबे मां!"

"नवरात्रि के पहले दिन मां दुर्गा के प्रथम स्वरूप देवी शैलपुत्री की पूजा का विधान है। उनके आशीर्वाद से हर किसी के जीवन में संयम, शांति और सकारात्मक ऊर्जा का संचार हो, यही कामना है।

वन्दे वाञ्छितलाभाय चन्द्रार्धकृतशेखराम्।
वृषारूढां शूलधरां शैलपुत्रीं यशस्विनीम्॥"

ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നവളും നെറ്റിയിൽ അർദ്ധചന്ദ്ര അലങ്കൃതയും കാളപ്പുറത്ത് സഞ്ചരിക്കുന്നവളും കയ്യിൽ ത്രിശൂലം ഏന്തിയവളുമായ ശൈലപുത്രി ദേവിയെ ഞാൻ വണങ്ങുന്നു. അവൾ തേജോമയിയും ആദരണീയയുമായ ദേവിയാണ്.

"जगतजननी मां दुर्गा के चरणों में कोटि-कोटि देशवासियों की ओर से मेरा नमन और वंदन! नवरात्रि के पावन पर्व पर देवी मां से विनती है कि वे हर किसी को अपने स्नेह और अनुकंपा का आशीर्वाद प्रदान करें। जय माता दी!"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Make in India' radar programme to help Tejas track targets gets Rs 2,205 crore boost

Media Coverage

'Make in India' radar programme to help Tejas track targets gets Rs 2,205 crore boost
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 01
August 01, 2026

Aatmanirbhar Bharat Delivers: Indigenous Power, Farmer Prosperity & Blue Economy