എൻജിനീയർമാരുടെ ദിനത്തിൽ , കഠിനാധ്വാനികളായ എല്ലാ എഞ്ചിനീയർമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ശ്രീ എം. വിശ്വേശ്വരയ്യയുടെ ജന്മദിനത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ നേട്ടങ്ങൾ അനുസ്മരിക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"കഠിനാധ്വാനികളായ എല്ലാ എഞ്ചിനീയർമാർക്കും #എഞ്ചിനീയേഴ്സ് ദിനാശംസകൾ. നമ്മുടെ ഭൂമിയെ മികച്ചതും സാങ്കേതികമായി പുരോഗമിക്കുന്നതിൽ നിർണായകവുമായ പങ്കു വഹിച്ചതിന് അവരോട് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല . സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്ന ശ്രീ എം. വിശ്വേശ്വരയ്യയുടെ ജന്മദിനത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു."
Greetings on #EngineersDay to all hardworking engineers. No words are enough to thank them for their pivotal role in making our planet better and technologically advanced. I pay homage to the remarkable Shri M. Visvesvaraya on his birth anniversary and recall his accomplishments.
— Narendra Modi (@narendramodi) September 15, 2021


