തമിഴ്‌നാട്ടിലെ സേലം റെയിൽവേ ജംഗ്ഷനിൽ വന്ദേ ഭാരതിന്റെ ഗംഭീര വരവേൽപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
വന്ദേഭാരത് എക്‌സ്‌പ്രസിനെ ആവേശത്തോടെ സ്വീകരിച്ച ആളുകൾ സേലം റെയിൽവേ ജംഗ്ഷനിൽ ട്രെയിനിനു മുകളിൽ പുഷ്പവൃഷ്‌ടി നടത്തി.
തമിഴ്‌നാട്ടിൽ പിഐബിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സേലത്ത് ഗംഭീര വരവേൽപ്പ്!
വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്ന വിവിധ സ്ഥലങ്ങളിൽ ഇത്തരം ആവേശം സാധാരണമാണ്, ഇത് ഇന്ത്യയിലെ ജനങ്ങളുടെ ആഴത്തിലുള്ള അഭിമാനം കാണിക്കുന്നു.
A spectacular welcome in Salem!
— Narendra Modi (@narendramodi) April 10, 2023
Such enthusiasm is common in different places the Vande Bharat Express reaches, showing the deep pride among the people of India. https://t.co/hHgj3no8vG
വന്ദേ ഭാരത് എക്‌സ്പ്രസിലെ സുഗമമായ യാത്രാനുഭവത്തെക്കുറിച്ച് ശ്രീമതി വനതി ശ്രീനിവാസൻ പ്രതികരിച്ചു.
"അത്ഭുതം!"
Wonderful! https://t.co/XRsb0S8S8x
— Narendra Modi (@narendramodi) April 10, 2023


