സായുധസേനാ പതാകദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അഗാധമായ നന്ദി അറിയിച്ചു.
സായുധസേന ഉദ്യോഗസ്ഥരുടെ അച്ചടക്കവും ദൃഢനിശ്ചയവും അജയ്യമായ മനോഭാവവും രാജ്യത്തെ സംരക്ഷിക്കുകയും ജനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പ്രതിജ്ഞാബദ്ധത കടമയുടെയും അച്ചടക്കത്തിന്റെയും രാഷ്ട്രത്തോടുള്ള സമർപ്പണത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സായുധസേനകളുടെ ധീരതയ്ക്കും സേവനത്തിനും ആദരസൂചകമായി സായുധസേനാ പതാകദിന ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ എക്സിസിൽ കുറിച്ചു:
“സായുധസേനാ പതാകദിനത്തിൽ അചഞ്ചലമായ ധൈര്യത്തോടെ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്ന ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഞങ്ങൾ അഗാധമായ നന്ദി അറിയിക്കുന്നു. അവരുടെ അച്ചടക്കം, ദൃഢനിശ്ചയം, ചൈതന്യം എന്നിവ നമ്മുടെ ജനങ്ങളെ സംരക്ഷിക്കുകയും നമ്മുടെ രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ പ്രതിജ്ഞാബദ്ധത നമ്മുടെ രാഷ്ട്രത്തോടുള്ള കടമ, അച്ചടക്കം, സമർപ്പണം എന്നിവയുടെ ശക്തമായ ഉദാഹരണമായി നിലകൊള്ളുന്നു. സായുധസേനാ പതാകദിന ഫണ്ടിലേക്ക് നമുക്കു സംഭാവന ചെയ്യാം."
On Armed Forces Flag Day, we express our deepest gratitude to the brave men and women who protect our nation with unwavering courage. Their discipline, resolve and spirit shield our people and strengthen our nation. Their commitment stands as a powerful example of duty,… pic.twitter.com/94XWoCo1rU
— Narendra Modi (@narendramodi) December 7, 2025




